twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൈയ്യിൽ കാശ് വന്നപ്പോൾ മഞ്ജു അഹങ്കാരിയായി! കൃത്യമായ മറുപടി നൽകി നടി...

    |

    റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്.മഴവില്ല് മനോരമ അ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. മഞ്ജുവിനും കുടുംബത്തിനും മികച്ച പ്രേക്ഷക പിന്തുണയായിരുന്നു അന്ന് ലഭിച്ചിരുന്നത്. റിയാലിറ്റി ഷോയ്ക്ക് ശേഷം സിനിമയിലും സീരിയലിലു നിരവധി അവസരങ്ങൾ മഞ്ജുവിനെ തേടി എത്തുകയായിരുന്നു. മികച്ച ഒരു പിടി ചിത്രങ്ങളുടേയും ജനപരമ്പരകളുടേയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു.

    manju

    ബിഗ് ബോസ് സീസൺ 2 ന്റെ ഭാഗമായിരുന്നു മഞ്ജു പത്രോസ്. ഷോയിലെ ഒരു ശക്തയായ മത്സരാർഥി കൂടിയായിരുന്നു മഞ്ജു. ഷോ പകുതി ദിനങ്ങളിലേയ്ക്ക് കടക്കുമ്പോഴായിരുന്നു മഞ്ജു ഔട്ട് ആകുന്നത്. ബിഗ് ബോസ് സീസൺ 2 ൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന മത്സരാർഥി കൂടിയായിരുന്നു മഞ്ജു. ഷോയിൽ നിൽക്കുമ്പോഴും പിന്നീട് പുറത്തിറങ്ങിയപ്പോഴും മഞ്ജുവിന് എതിരെ രൂക്ഷമായ സൈബർ ആക്രണമായിരുന്നു ഉയർന്നത്.

    സോഷ്യൽ മീഡിയയിൽ സജീവമാണ് മഞ്ജു പത്രോസ് . താരം പങ്കുവെയ്ക്കുന്ന പല ചിത്രങ്ങൾക്കും നെഗറ്റീവ് കമന്റുകളാണ് ഇപ്പോഴും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു,. നടി ദുർഗയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. ഓർമ ചിത്രം എന്ന് കുറിച്ച് കൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിന് നെഗറ്റീവ് കമന്റുമായി ഒരു വിരുതൻ രംഗത്തെത്തിയിരുന്നു.കാശ് കൈയ്യിൽ വന്നപ്പോൾ അഹങ്കാരിയായി എന്നായിരുന്നു ഇയാളുടെ കമന്റ്. "ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളൻ" എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സാധാരണയിൽ നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കമന്റ് ചെയ്ത ആളെ ട്രോളി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

    അഭിനേത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണ് മഞ്ജു. ബിഗ് ബോസ് ഷോയിലൂടെ മഞ്ജുവിന്റെ അതിമനോഹരമായ ഗാനങ്ങൾ പ്രേക്ഷകർ കേൾക്കുകയും ചെയ്തിരുന്നു. കൂടാതെ ചെറുപ്പത്തിൽ ക്ലാസിക്കൽ ഡാൻസും മഞ്ജു അഭ്യസിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോട് കൂടിയാണ് മഞ്ജുവിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത് . വ്‌ളോഗർ കൂടിയാണ് മഞ്ജു, ബ്ലാക്കീസ് എന്ന് പേരുളള ഒരു യുട്യൂബ് ചാനലും താരത്തിനുണ്ട്.

    Read more about: manju മഞ്ജു
    English summary
    Biggboss Season 2 Fame Manju pathrose React Facebook Comments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X