ലോക് ഡൗണ്‍ കാലത്തെ പുതിയ സന്തോഷം പങ്കുവെച്ച് വീണാ നായര്‍! ഏറ്റെടുത്ത് ആരാധകര്‍
സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് വീണാ നായര്‍. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് അടുത്തിടെ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ അമ്പതിലധികം ദിവസങ്ങള്‍ നിന്ന ശേഷമായിരുന്നു വീണാ നായര്‍ പുറത്തുപോയത്. സുഹൃത്തായ ആര്യയ്‌ക്കൊപ്പം നിന്നാണ് ഷോയില്‍ വീണ മുന്നേറിയിരുന്നത്. ബിഗ് ബോസില്‍ വെച്ച് വീണാ നായര്‍ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളും കുടുംബത്തെക്കുറിച്ചുമെല്ലാം ആയിരുന്നു നടി മനസുതുറന്നത്. ബിഗ് ബോസില്‍ മല്‍സരം മുറുകുന്ന സമയത്താണ് വീണ പുറത്തായത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം. വീണയെ പോലെ തന്നെ ഭര്‍ത്താവ് കണ്ണനും മകന്‍ അമ്പാടിയുമൊക്കെ എല്ലാവര്‍ക്കും സുപരിചിതരാണ്.

ബിഗ് ബോസിന് പിന്നാലെ കുടുംബത്തിനൊപ്പം അജ്മാനിലേക്കായിരുന്നു താരം പോയത്. ലോക് ഡൗണ്‍ കാലം അജ്മാനിലാണ് കുടുംബത്തോടൊപ്പം വീണാ നായര്‍ ചെലവഴിക്കുന്നത്. ഇതിനിടെ ബിഗ് ബോസിലെ സുഹൃത്തുക്കളെയെല്ലാം മിസ് ചെയ്യുന്നതായി നടി തുറന്നുപറഞ്ഞിരുന്നു. ഒപ്പം നാട്ടില്‍ എത്താന്‍ കഴിയാത്തതിലുളള വിഷമവും താരം പങ്കുവെച്ചിരുന്നു. വീണ ഗള്‍ഫിലായ
സമയത്താണ് ആര്യ, ഫുക്രു, എലീന എന്നിവരെല്ലാം ഒത്തുകൂടിയിരുന്നത്.

ഇവര്‍ക്കൊപ്പം സുരേഷ് കൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കൂടാതെ ഫുക്രു പാഷാണം ഷാജിയെയും ഭാര്യയെയും കാണാനും പോയിരുന്നു. പിന്നാലെ രഘു, സാന്‍ഡ്ര തുടങ്ങിയവര്‍ കൊച്ചിയില്‍ വെച്ച് അഭിരാമി അമൃത തുടങ്ങിയവരെയും കണ്ടു. ഇവരെല്ലാം പങ്കുവെച്ച ചിത്രങ്ങള്‍ക്കെല്ലാം കമന്റുമായി വീണ എത്തിയിരുന്നു. എല്ലാവരെയും മിസ് ചെയ്യുന്നുണ്ടെന്നും നാട്ടില്‍ വന്നിട്ട് കാണാം എന്നും നടി പറഞ്ഞിരുന്നു.

കുടുംബത്തിനൊപ്പമുളള വിശേഷങ്ങളെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള താരമാണ് വീണാ നായര്‍. അടുത്തിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയും വീണാ നായര്‍ എത്തിയിരുന്നു. അന്ന് ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെക്കുറിച്ചെല്ലാം ഉളള ചോദ്യങ്ങള്‍ക്കെല്ലാം നടി മറുപടി നല്‍കിയിരുന്നു. ഇത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പലരും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ വീണാ നായരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും വൈറലായിരിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം കുടുംബത്തിനൊപ്പം പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. കണ്ണേട്ടനും അമ്പുച്ചനുമൊപ്പം കാറില്‍ സഞ്ചരിക്കുന്ന സമയത്ത് എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് നടി പങ്കുവെച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം പുറത്തേക്കിറങ്ങിയ സന്തോഷമുണ്ട് മൊത്തത്തില്‍ എന്ന് വീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. മകനെ കാറിലിരുത്തിയെന്നും വീണ കുറിച്ചിരുന്നു.


Click it and Unblock the Notifications