പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ മാത്രം അളിയന്, വീണയുടെ പോസ്റ്റ് വൈറലാകുന്നു...

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട് താരമാണ് വീണ നായർ. അഭിനേത്രി എന്നതിൽ ഉപരി നർത്തകിയും ഗായികയും കൂടിയാണ് വീണ. റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2 ൽ എത്തിയതോടെ താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാവുകയായിരുന്നു. എല്ലാവരേയും ചിരിപ്പിക്കുന്ന വീണയുടെ മറ്റൊരു മുഖമായിരുന്നു റിയാലിറ്റി ഷോയിൽ കണ്ടത്. ലാസ്റ്റ് 5 ൽ ഉറപ്പിച്ച മത്സരാർഥിയായിരുന്നു വീണ നായർ.

veena nair

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂട വീണ മാത്രമല്ല, നടിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭർത്താവ് അമനേയും മകനേയും കുറിച്ച് പറയാത്ത ഒരു ദിവസം പോലും വീണയ്ക്കുണ്ടായിരുന്നില്ല. ആർജെ അമൻ എന്ന പേരിനേക്കാളും വീണയുടെ കണ്ണേട്ടൻ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അതുപോലെ അമ്പുച്ചനും. ഇന്ന് അമന്റെ പിറന്നാളാണ്. ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് വീണ രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മനോഹരമായ കുടുംബചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തന്റെ പ്രിയപ്പെട്ട കണ്ണേട്ടന് പിറന്നാൾ ആശംസ നേർന്നത്.

ജീവിതത്തിന്റെ എല്ലാ പ്രതി സന്ധികളിലും കട്ടക്ക് കൂടെ നിന്നിട്ടുള്ള എന്റെ മാത്രം അളിയന് ഒരായിരം ജന്മദിനാശംസകൾ. പിറന്നാൾ ആശംസകൾ കണ്ണേട്ടാ.. ഒരുപാട് സ്നേഹിക്കുന്നു. ഏറെ മിസ് ചെയ്യുന്നുമ എന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മകനും ഭർത്താവിനു ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വീണ പിറന്നാൾ ആശംസകൾ നേർന്നത്. ആരാധകരും വീണയുടെ കണ്ണേട്ടന് പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

ബിഗ് ബോസ് ഹൗസിൽ പകുതിയോളം ദിവസങ്ങൾ നിന്നതിന് ശേഷമാണ നടി പുറത്തു പോയത്. ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം വീണ നേരെ ഭർത്താവിനോടൊപ്പം വിദേശത്തേയ്ക്ക് പോകുകയായിരുന്നു. വിദേശ വാസത്തിന് ശേഷം ആഴ്ചകൾക്ക് മുൻപാണ് നടി കേരളത്തിൽ മടങ്ങിയെത്തിയത്. മകനോടൊപ്പമായിരുന്നു വീണ നാട്ടിലത്തിയത്. ക്വാറന്റൈൻ കാല ചിത്രങ്ങളും പിന്നീട സുഹൃത്തുക്കളെ കാണാൻ പോയതിന്റെ വിശേഷങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വീണയുടെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തെത്തിയതിന് ശേഷമായിരുന്നു വീണ ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായത്. ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.

Recommended Video

Ranjini Haridas getting married | FilmiBeat Malayalam

വീണ നായർ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X