വീക്ക്‌ലി ടാസ്‌ക്കിനിടെ സായിയും അഡോണിയും പൊരിഞ്ഞ വാക്കേറ്റം, സായിയെ കളിയാക്കി കിടിലവും
ബിഗ് ബോസ് മൂന്നാം സീസണ്‍ അമ്പതാം ദിവസത്തോട് അടുക്കുമ്പോള്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. മജ്‌സിയ ഭാനുവാണ് ഷോയില്‍ എറ്റവുമൊടുവില്‍ പുറത്തായത്. എല്ലാ ആഴ്ചകളിലും മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് വീക്ക്‌ലി ടാസ്‌ക്ക് നല്‍കാറുണ്ട്. രസകരവും വാശി കൂട്ടുന്നതുമായ ടാസ്‌ക്കുകളുമാണ് വരാറുളളത്. അതേസമയം ബിഗ് ബോസില്‍ ഇത്തവണ വീക്ക്‌ലി ടാസ്‌ക്കിനിടെ സായി വിഷ്ണുവും അഡോണി ജോണും തമ്മില്‍ വാക്കേറ്റം നടക്കുന്നുണ്ട്.

ഉടുമുണ്ടിന്‌റെ പേരിലാണ് വീക്ക്‌ലി ടാസ്‌ക്കില്‍ സായിയും അഡോണിയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുന്നത്. എന്റെ മുണ്ട് എടുത്തോണ്ട് പോയെന്ന് പറഞ്ഞാണ് അഡോണിയോട് സായി ചൂടാവുന്നത്. ഇതിന് മറുപടിയായി നിന്റെ മുണ്ടാണെന്ന് ബിഗ് ബോസ് പറയട്ടെ എന്ന് അഡോണിയും പറയുന്നു. എന്റെ മുണ്ട് ഇങ്ങ് തിരിച്ചുതാ എന്ന് സായി വീണ്ടും പറയുന്നു. തുടര്‍ന്ന് നിന്‌റെ ഉടമുണ്ട് ആരാ പറിച്ചോണ്ടുപോയെ എന്നാണ് അഡോണിയുടെ ചോദ്യം. സ്വന്തം ഉടുമുണ്ട് സൂക്ഷിക്കാന്‍ അറിയത്തില്ലെ നിനക്ക് എന്ന് അഡോണി പിന്നാലെ പറയുന്നു.
ഗ്ലാമര്‍ ചിത്രങ്ങളുമായി ശ്രദ്ധാ ദാസ്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
തുടര്‍ന്ന് സായിയെ കളിയാക്കി കിടിലം ഫിറോസിനോട് ഓരോന്ന് പറയുകയാണ് അഡോണി. "ഫിറോസ്‌ക്ക ഇവന് ഇവിടെ വന്ന് തുണിയെടുക്കുന്നു. ചേച്ചി ഇവന്‌റെ ഉടുമുണ്ട് ആരോ പറിച്ചോണ്ട് പോയെന്ന്. നിങ്ങടെ മുണ്ട് എന്തിയേ ഫിറോസ്ക്കാ, ദേ നിങ്ങളുടെ മുണ്ട് അവിടെ, ടാ നിന്‌റെ മുണ്ട് അവിടെ തന്നെയുണ്ടല്ലോ. ഹേയ് എന്റെ മുണ്ട് ആരും പറിച്ചോണ്ടുപോയില്ല എന്നും അഡോണി സായിയെ കളിയാക്കി പറയുന്നുണ്ട്. ബിഗ് ബോസിന്‌റെതായി വന്ന പുതിയ പ്രൊമോ വീഡിയോയിലാണ് സായി വിഷ്ണുവും അഡോണി ജോണും തമ്മിലുളള വാക്കേറ്റം കാണിക്കുന്നത്. ബിഗ് ബോസില്‍ പുതിയ ആഴ്ചയിലെ ക്യാപ്റ്റന്‍ കൂടിയാണ് സായി വിഷ്ണു.


Click it and Unblock the Notifications