ബിഗ് ബോസ് സീസൺ 3 ഇനി ഉണ്ടാകുമോ, മത്സരാർഥികൾ തിങ്കളാഴ്ച കേരളത്തിലെത്തും...
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 3. കൊവിഡ് മനാദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ സീസൺ 2 ന്റെ സ്ഥിതി തന്നെയാണ് മൂന്നാം ഭാഗത്തിനും ഇപ്പോൾ വന്നിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു, 95ാം ദിവസമാണ് ബിഗ് ബോസ് അവസാനിപ്പിക്കുന്നത്.

താൽക്കാലികമായി അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഷോ നിർത്തി വെച്ചത്. താരങ്ങളെ ബിഗ് ബോസ് ഹൗസിൽ നിന്ന് മറ്റൊരു റിസോർട്ടിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ നാളെ ( തിങ്കൾ) മത്സരാർഥികൾ കേരളത്തിലേയ്ക്ക് തിരികെ എത്തുമെന്നാണ് പ്രചരിക്കുന്ന പുതിയ റിപ്പോർട്ട്. ഷോ പൂർത്തിയാക്കാൻ സാധിക്കാത്തത് കൊണ്ടാണ് താരങ്ങളെ തിരികെ നാട്ടിലേയ്ക്ക് മടക്കി അയക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. അതേസമയം ബിഗ് ബോസ് അധികൃതരോ താരങ്ങളുമായി ബന്ധപ്പെട്ടവരോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ചെന്നൈയിൽ ലോക്ക് ഡൗൺ നീട്ടിയത് കൊണ്ട് കേരളത്തിൽ വെച്ച് ഗ്രാൻഡ് ഫിനാലെ നടത്തുമെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ജൂൺ മാസത്തിൽ തിരുവനന്തപുരത്ത് വെച്ചാകും ഗ്രാൻഡ് ഫിനാലെ നടത്തുകയെന്നും പ്രചരിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിലും ഒരു അറിയിപ്പ് പുറത്ത് വന്നിട്ടില്ല. ബിഗ് ബോസ് സീസൺ 3 യുടെ ഭാവി എന്താകുമെന്നുള്ളത് അൽപം കാത്തിരുന്നാൽ മാത്രമേ മനസ്സിലാവുകയുള്ളൂ.
Recommended Video
സീസൺ 2 നെ പോലെ വിജയി ഇല്ലാതെ ഷോ അവസാനിപ്പിക്കരുതെന്ന് ആരാധകർ ഷോയുടെ അണിയറ പ്രവർത്തകരോട് അഭ്യർഥിച്ചിട്ടുണ്ട്. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിവൽ വിജയിയെ കണ്ടെത്താൻ ആണ് പ്രേക്ഷകർ പറയുന്നത്. തുടക്കം മുതൽ തന്നെ തങ്ങൾ വോട്ട് ചെയ്യാറുണ്ടെന്നും അതിനാൽ തന്നെ ഷോയ്ക്ക് വിജയിയെ വേണമെന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ ഷോ ഇനി ഉണ്ടാകുമോ ഇല്ലയോ എന്നുള്ള കൃത്യമായ വിവരം പുറത്ത് വിട്ടിട്ടില്ല, എട്ട് പേരാണ് നിലവിൽ ഷോയിലുള്ളത്. ഇവർക്ക് എല്ലാവർക്കും പുറത്ത് മികച്ച പ്രേക്ഷക പിന്തുണയാണ് ഉള്ളത്.


Click it and Unblock the Notifications