twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തോറ്റാലും പിന്നെയും പരിശ്രമിച്ചു കൊണ്ടേയിരിക്കണം, വന്നു ചേരുക തന്നെ ചെയ്യും, കിടിലൻ ഫിറോസിന്റെ വാക്കുകൾ

    |

    ബിഗ് ബോസ് സീസൺ 3 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലൻ ഫിറോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ബിബി ഷോയിലൂടെ കുടുംബപ്രേക്ഷകർക്കിടയിലും ചർച്ചയാവുകയായിരുന്നു. ടോപ്പ് 8 ൽ ഇടം പിടിച്ച ഫിറോസിന് ആറാംസ്ഥാനമായിരുന്നു ലഭിച്ചത്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് ഇദ്ദേഹം. ബിഗ് ബോസ് ഷോയ്ക്ക് ശേഷവും അത് അങ്ങനെ തന്നെയാണ്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട് . മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കിടിലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലഭിക്കുന്നത്.

    തടി കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, അവസാനത്തേത് ഫലം കണ്ടു, മേക്കോവറിനെ കുറിച്ച് ശാലുതടി കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, അവസാനത്തേത് ഫലം കണ്ടു, മേക്കോവറിനെ കുറിച്ച് ശാലു

    ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബിഗ് ബോസ് സീസൺ 3 താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. നിരാശയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. നിങ്ങൾ ആത്മാർത്ഥമായി ഒര കാര്യം ആഗ്രഹിച്ചാൽ അത് വന്ന് ചേരുമെന്നാണ് ഫിറോസ് പറയുന്നു. കൂടാതെ ആഗ്രഹിച്ചത് പോലെ സംഭവിക്കാതെ വന്നാൽ ഡിപ്രഷനടിച്ച് സങ്കടപ്പെട്ട് ഇരിക്കരുതെന്നു കുറിപ്പിൽ പറയുന്നുണ്ട്.

    വിവാഹത്തോടെ അഭിനയം നിർത്തരുതെന്ന് ആരാധകർ, പുതിയ ജീവിതം ആഘോഷമാക്കി അർച്ചനയും പ്രവീണും...വിവാഹത്തോടെ അഭിനയം നിർത്തരുതെന്ന് ആരാധകർ, പുതിയ ജീവിതം ആഘോഷമാക്കി അർച്ചനയും പ്രവീണും...

    ഇതുകൊണ്ടൊക്കെയാണ് റിമി ടോമി എല്ലാവർക്കും പ്രിയങ്കരിയാവുന്നത്, പ്രായം വെളിപ്പെടുത്തി താരം..ഇതുകൊണ്ടൊക്കെയാണ് റിമി ടോമി എല്ലാവർക്കും പ്രിയങ്കരിയാവുന്നത്, പ്രായം വെളിപ്പെടുത്തി താരം..

     ഫേസ്ബുക്ക് പോസ്റ്റ്

    അദ്ദേഹത്തിന്റെ വാക്കുകളുടെ പൂർണ്ണ രൂപം ചുവടെ... എപ്പോളാണ് നിങ്ങൾ സങ്കടപ്പെടേണ്ടിവരുന്നത് ?ഉത്തരം ലളിതമാണ്. 20% കടുപ്പമേറിയ സംഗതികൾ മാറ്റിവച്ചാൽ 80% സങ്കടങ്ങളുടെയും കാരണം ഒന്നാണ് . നിരാശ !അതാണ് വിഷയം !!ഇഷ്ടമുള്ള ഒന്ന് ലഭിക്കാതെ വന്നാൽ, ഇഷ്ടമേഖലയിൽ എത്താനാകാതെ വന്നാൽ, ഇഷ്ടങ്ങൾ സംഭവിക്കാതെ വന്നാൽ, സആഗ്രഹിച്ചപോലെ നടക്കാതിരുന്നാൽ ആഗ്രഹിക്കുന്ന കെയർ ,സ്നേഹം ,വസ്തു ,വസ്ത്രം ,ജോലി ,ബന്ധങ്ങൾ ഒക്കെ ആഗ്രഹിച്ചപോലെ അല്ലാതെ വന്നാൽ !!! എല്ലാറ്റിലും പൊതുവായ ഒന്ന് "ആഗ്രഹം " എന്നതാണ് .നമ്മൾ ആഗ്രഹിക്കുംപോലെ അല്ലാത്ത സങ്കടമാണ് മിക്കതും . ആശ തന്നെയാണ് നിരാശയുടെ കാരണവും. അതിപ്പോ ആഗ്രഹങ്ങളില്ലാത്ത മനുഷ്യരുണ്ടോ ?ഇല്ല എല്ലാവർക്കും ആഗ്രഹങ്ങളുണ്ട് .പക്ഷേ അങ്ങനെ തന്നെ നടന്നാൽ ജീവിതത്തിന് പിന്നെന്താണ് ഒരു രസം .ആഗ്രഹിച്ചതെല്ലാം സംഭവിച്ചാൽ ജീവിക്കുന്നത് കൊണ്ട് പിന്നെ വലിയ അർത്ഥമൊന്നുമില്ല .ആഗ്രഹിച്ചത് നടക്കാതെ ,പിന്നെ നടക്കും എന്ന് തോന്നിപ്പിച്ചിട്ട് പിന്നെയും നടക്കാതെ ,പിന്നെ ശ്രമിച്ചിട്ട് നടക്കാതെ ,പിന്നെയും കഷ്ടപ്പെട്ടിട്ട് കയ്യിൽ നിന്ന് വഴുതി ,ഒടുവിൽ നമ്മളത് നേടിയെടുക്കുമ്പോളല്ലേ സന്തോഷം ???അതല്ലേ ജീവിതത്തിന്റെ യഥാർത്ഥ പൊരുൾ ? ഫിറോസ് ചോദിക്കുന്നു.

    ഡിപ്രഷൻ

    ചുരുക്കത്തിൽ , ആഗ്രഹിച്ചത് പോലെ സംഭവിക്കാതെ വന്നാൽ ഡിപ്രു അടിച്ചു സീനാക്കി സങ്കടപ്പെട്ടിരിക്കരുതെന്ന് ചുരുക്കം .കിടക്കുവാണ് അവസരങ്ങൾ പിന്നെയും ഒരുപാടൊരുപാട് എന്നോർക്കണം എന്നർത്ഥം .സങ്കടപ്പെടുന്ന സമയത്തുകൂടി അടുത്തത് എന്തുണ്ട് വഴി എന്നാലോചിക്കണം എന്നർത്ഥം !
    നിങ്ങൾ ആഗ്രഹിക്കുന്നത് ആത്മാർഥമായാണെങ്കിൽ ഒക്കെ വന്നു ചേരും .ചുമ്മാ വന്നങ്ങു ചേരുമെന്നല്ല .തോറ്റാലും പിന്നെയും പിന്നെയും പരിശ്രമിച്ചു കൊണ്ടേയിരിക്കണം. വന്നു ചേരുക തന്നെ ചെയ്യും .തളരാതെ പൊരുതുക. പരക്കട്ടെ പ്രകാശം.... ഫിറേസ് ഫേസ്ബുക്കിൽ കുറിച്ചു.

    പ്രേക്ഷകരുടെ കമന്റ്

    പ്രചോത്മാകമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നല്ല പോസിറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. വേണ്ടിയിരുന്ന വാക്കുകൾ, പോസിറ്റീവ് വൈബ്, പോസിറ്റീവ് എനർജി പരക്കുന്ന വാക്കുകൾ എന്നിങ്ങനെയുള്ള കമന്റുകളാണ് അധികം ലഭിക്കുന്നത്. ആഗ്രഹം ഇല്ല എങ്കിൽ ജീവിതം ഇല്ലലോ ബ്രോ... എന്നും ഒരാൾ ചോദിക്കുന്നുണ്ട്. പക്ഷേ ബ്രോ പറഞ്ഞ പോലെ മറ്റുള്ളവരെ കണ്ടു അസൂയ കാട്ടി ഉള്ള അത്യാഗ്രഹം നല്ലത് അല്ലെന്നാണ് ഇയാൾ പറയുന്നത്.

    പഴയകാലം

    ദിവസങ്ങൾക്ക് മുൻപ് പഴയ കാലത്തെ കുറിച്ചും മനുഷ്യന് വന്ന മാറ്റത്തെ കുറിച്ചും ഫിറോസ് എഴുതിയിരുന്നു. ''ഉണരുമ്പോൾ നമ്മൾ മുൻപ് കണ്ണുതുറന്നിരുന്നത് സൂര്യൻ ഇളംവെയിൽ കൊണ്ടുവന്നിട്ട ജനലിനപ്പുറത്തെ പച്ചപ്പിലേക്കും ,ചെടികളിലേക്കും ,പാടവരമ്പുകളിലേക്കും ,ആകാശത്തേക്കുമായിരുന്നു .ഇന്നവ ഉണർന്നാലുടൻ ഫോണിന്റെ ജാലകവാതിലിൽ ഉറങ്ങിയ നേരം വന്നിരുന്ന മെസ്സേജുകളിലേക്കും ,സോഷ്യൽ മീഡിയയുടെ പലനിറവും ഒരു സ്വഭാവവും ഉള്ള മുഖങ്ങളിലേക്ക് മാറ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. നമുക്ക് ആ പഴയ പുലരിയിലേയ്ക്ക് പോകാമെന്നും താരം പറയുന്നുണ്ട്.

    ഫിറോസിന്റെ വാക്കുകൾ

    ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ...''ഉണരുമ്പോൾ നമ്മൾ മുൻപ് കണ്ണുതുറന്നിരുന്നത് സൂര്യൻ ഇളംവെയിൽ കൊണ്ടുവന്നിട്ട ജനലിനപ്പുറത്തെ പച്ചപ്പിലേക്കും ,ചെടികളിലേക്കും ,പാടവരമ്പുകളിലേക്കും ,ആകാശത്തേക്കുമായിരുന്നു .ഇന്നവ ഉണർന്നാലുടൻ ഫോണിന്റെ ജാലകവാതിലിൽ ഉറങ്ങിയ നേരം വന്നിരുന്ന മെസ്സേജുകളിലേക്കും ,സോഷ്യൽ മീഡിയയുടെ പലനിറവും ഒരു സ്വഭാവവും ഉള്ള മുഖങ്ങളിലേക്ക് മാറി. അമ്മേ ചായ എന്ന നീട്ടിവിളിയുടെ ഒടുക്കം ,അച്ഛൻ വായിച്ചുകൊണ്ടിരുന്ന പത്രത്തിന്റെ സപ്ലിമെന്റിൽ കൈവെക്കും .വർത്തകളറിയാതെ എന്ത് പുലരി ?എന്നാലിന്ന് നാം സോഷ്യൽമീഡിയയിലും whatsapp യൂണിവേഴ്സിറ്റിയുടെ ക്ലാസ്റൂമുകളിലും എന്തൊക്കെയോ പരതി ഒന്നുമറിയാതെ കിടക്കും.

    ഫേസ്ബുക്ക് പോസ്റ്റ്

    കുളിക്കാൻ പുഴക്കടവിലേക്ക് ലൈഫ് ബോയ് സോപ്പും ചകിരിത്തുണ്ടും ,പാരഗൺ ചപ്പലും ,നിറം മങ്ങിയ തോർത്തും ,കയ്യിലൊരു മഗ്ഗുമായി നടക്കുമ്പോൾ ദേഹത്തേക്ക് വന്നു വീഴുന്ന കുളിരെന്നേ മറന്നു നമ്മളൊക്കെ !!പകരമിന്നു "വെള്ളം തീർന്നു -മോട്ടറിടുവോ "എന്ന് ഷവറിനു കീഴെനിന്നു വിളിച്ചു ചോദിക്കും !
    പാലുവാങ്ങാൻ പച്ചവെളുപ്പിനു നടന്നു തീർത്ത വഴികളിലെ ഇന്നും നിറയുന്ന മഞ്ഞുകണം തുളുമ്പുന്ന പുൽത്തലപ്പു തെല്ലും കാണാതെ നാം ഇന്ന് ഫോണിൽ നോക്കി യാന്ത്രികമായി ഒറ്റയ്ക്ക് ചിരിച്ചു നടക്കും !!ആൽമരചുവടുകളിലും ,തോട്ടിൻവക്കത്തെ കലുങ്കിലും ,പഞ്ചായത്തുകിണറിന്റെ പാതയോരത്തും വിരിഞ്ഞ സൗഹൃദം നമ്മളിന്ന് പലപല ഗ്രൂപുകളിൽ ചാറ്റാക്കി മാറ്റിയപ്പോൾ മാറ്റം വന്നത് മനസുകൾക്കാണ് !!

    സോഷ്യൽ മീഡിയ

    പലരാഷ്ട്രീയം,പലമതം ,പലനിറം എന്നൊന്നും ചിന്തിച്ചുകൂടിയില്ലാത്ത അന്നത്തെ ചങ്ങാതിമാരുടെയൊക്കെ രാഷ്ട്രീയപോസ്റ്റുകൾക്ക് മറുപടികൊടുത്ത് അവരെ വ്യക്തിഹത്യ ചെയ്ത് ഉറക്കെ ചിരിച്ചിട്ട് അതും സൗഹൃദം എന്ന് പേരിട്ടുവിളിക്കുന്നവർ തന്നെയാണ് ഇന്നധികവും !!നല്ലതുചൊല്ലണം ,നല്ലതു പാടണം എന്ന സ്കൂളിലേ പ്രാർത്ഥനാഗാനത്തിനെ പാടേ മറന്നു നാം , നല്ലതു ചൊല്ലാത്തവർക്കായി ഇരിപ്പിടങ്ങളുണ്ടാക്കി !!തിരഞ്ഞുപിടിച്ചു ഒരാളെ മോശക്കാരനാക്കി സംസാരിക്കാൻ ആയാൽ -യൂട്യൂബ് സ്റ്റാർ !!നല്ല അന്നം നല്ലതല്ലെന്ന് പറഞ്ഞാൽ സോഷ്യൽ മീഡിയാ സ്റ്റാർ !റോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക് ലൈവ് ന് -വൈറൽ സ്റ്റാർ !!

    Recommended Video

    എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി
    പഴയ കാലത്തേയ്ക്ക്  തിരിച്ച പോകാം

    പിന്നെ ത്രീസ്റ്റാറിൽ,ഫൈവ്സ്റ്റാറിൽ ചെന്നിരുന്നു തിന്നുകൂട്ടി ,ഭക്ഷണത്തിന്റെ ചിത്രം എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടാൽ (ഇന്നലെ അത്താഴം കഴിക്കാതെ പട്ടിണികിടക്കുന്നവനും അവന്റെ കുഞ്ഞുങ്ങളും കണ്ടുകരഞ്ഞാലെന്ത് ??)ലൈക് ന്റെ ഫൈവ് സ്റ്റാർ !!അന്തി ചാനൽ ചർച്ചകളിൽ ചടഞ്ഞിരുന്നു പരദൂഷണം പരസ്യമായി പറഞ്ഞാൽ -പൊളിറ്റിക്കൽ സ്റ്റാർ !!നല്ല ചെയ്തികൾ നല്ലതെന്നു പറഞ്ഞാൽ - ഡിസ്‌ലൈക്ക് ആണ്‌ !!ആദ്യം പേര് ,പിന്നെ ഊര് ,പിന്നെ രാഷ്ട്രീയപശ്ചാത്തലം .ഒക്കെ തരാതരം പോലെ ഊഹിച്ചെടുത്തു ഒരൊറ്റ കാച്ചാണ് -കമ്മി /കൊങ്ങി /സംഖി /സുഡാപ്പി /മൂരി !!!!!!നമുക്കാ പഴയ പുലരികളിലേക്ക് പോകാം പ്രിയരേ ,നാടിനെഅറിഞ്ഞു ,നാട്ടുകാരോട് നന്നായി മിണ്ടി ,നാടൻപകലുകളിൽ അഭിരമിച്ചു ,കൂട്ടുകാരോടൊപ്പം മഴനനഞ്ഞു ,അമ്പലക്കുളങ്ങളിൽ നീന്തിയുണർന്ന് ,ചായക്കപ്പുകളിൽ ചൂടോടെ ജീവിക്കാം !!നമ്മളുള്ള ഇടം നന്മകൾ കൊണ്ട് നിറക്കാം !!നമുക്ക് നമ്മുടെ ആ നല്ല ആകാശത്തിലേക്ക് പറക്കാം ഫിറേസ് കുറിച്ചിരുന്നു.

    Read more about: Kidilam Firoz
    English summary
    Bigg Boss Season 3 Fame Kidilam Firoz Motivation Write Up Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X