ബിഗ് ബോസിലെ മറക്കാനാവാത്ത നിമിഷം ഇതായിരുന്നു, വെളിപ്പെടുത്തി രമ്യ, കുടുംബ പോലെയായിരുന്നു ഞങ്ങള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും കൂടുതല്‍ കാഴ്ചക്കാരു ഷോ കൂടിയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ആദ്യമായ ആരംഭിക്കുന്നത്.വന്‍ വിജയമായതോടെ മറ്റുള്ളഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. 2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. സാബു മേന്‍ , പേളി മാണി, രഞ്ജിനി ഹരിദാസ്, ശ്രീനിഷ് അരവിന്ദ്, ഷിയാസ്, അരിസ്റ്റോ സുരേഷ് എന്നിവരായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത്. ഈ ഷോ 100 ദിവസം പൂര്‍ത്തിയാക്കിരുന്നു.

2020 ല്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ 2 ആരംഭിക്കുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു രണ്ടാം ഭാഗത്തിന്റേയും അവതാരകന്‍. ആര്യ, എലീന, മഞ്ജു പത്രോസ്, രജിത് കുമാര്‍, പാഷാണം ഷാജി , അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരായിരുന്നു മത്സരാര്‍ഥികളായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ സീസണ്‍ ആയിരുന്നു ഇത്. സംഭവബഹുലമായി മുന്നോട്ട് പോകുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുന്നത്. മത്സരാര്‍ത്ഥികളെ നാട്ടില്‍ എത്തിച്ചതിന് പിന്നാലെ രാജ്യം ലോക്ക് ഡൗണിലേയ്ക്ക് നീങ്ങുകയായിരുന്നു .

ബിഗ് ബോസ് സീസണ്‍ 3

2021 ല്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. നല്ല പ്രതികരണമായിരുന്നു സീസണ്‍ 3യ്ക്ക് ലഭിച്ചത്. ഫെബ്രുവരി 14 ന് ചെന്നൈയില്‍ വെച്ചായിരുന്നു ഷോ. 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിജയിയെ കണ്ടുപിടിച്ചിരുന്നു. മണക്കുട്ടന്‍ ആയിരുന്നു ടൈറ്റില്‍ വിന്നര്‍ ആയത്. രണ്ടം സ്ഥാനത്ത് പുതുമുഖ താരമായ സായി വിഷ്ണു ആയിരുന്നു. ബിഗ് ബോസിലൂടെയാണ് സായി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഡിപംല്‍ ആയിരുന്നു മൂന്നാം സ്ഥാനത്ത്. ബിബി ഷോയിലൂടെ തന്നെയായിരുന്നു ഡിംപലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

രമ്യ പണിക്കര്‍

ബിഗ് ബോസ് സീസണ്‍ 3 ലെ ശക്തയായ മത്സരാര്‍ഥിയായിരുന്ന രമ്യ പണിക്കര്‍. അഭിനേത്രിയും നര്‍ത്തകിയുമായ രമ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് ബിഗ് ബോസില്‍ എത്തിയത്. നല്ല പ്രകടനമായിരുന്നു രമ്യ കാഴ്ച വെച്ചത്. എന്നാല്‍ അവസാന എട്ടില്‍ ഇടംപിടിക്കാന്‍ രമ്യയ്ക്ക് കഴിഞ്ഞില്ല.

 ബിഗ് ബോസ് അനുഭവം

ഇപ്പോഴിത തന്റെ ബിഗ് ബോസ് അനുഭവം പങ്കുവെയ്ക്കുകയാണ് രമ്യ. ടൈംസ് ഓഫ് ഇന്ത്യയോടാണ് ബിഗ് ബോസ് ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വഴക്കും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും തങ്ങള്‍ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു എന്നാണ് രമ്യ പറയുന്നത്. കൂടാതെ ഇപ്പോള്‍ ബിഗ് ബോസിലൂടെയാണ് ആളുകള്‍ തിരിച്ചറിയുന്നതെന്നും രമ്യ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ''താന്‍ എടുത്ത മികച്ച തീരുമാനങ്ങളിലൊന്നാണ് ബിഗ് ബോസില്‍ പോയത്. അതില്‍ വളരെ സന്തോഷവതിയാണ്. ബിബി ഷോയിലൂടെയാണ് ആളുകള്‍ ഇപ്പോള്‍ തിരിച്ച് അറിയുന്നത്. ഇത്തരത്തില്‍ ഒരു സ്വീകാര്യത തനിക്ക് നേടി തന്നില്‍ ബിഗ് ബോസിനോട് കടപ്പെട്ടിരിക്കുന്നു എന്നും രമ്യ പറയുന്നു.

Recommended Video

ട്രോളുകളും മോശം കമന്റുകളും നിരോധിക്കണമെന്ന് പിണറായിയോട് നടി ഗായത്രി
 മറക്കാനാവാത്ത നിമിഷം

ബിഗ് ബോസ് ഷോയിലെ തന്റെ മറക്കാനാവാത്ത നിമിഷത്തെ കുറിച്ചും രമ്യ പറയുന്നുണ്ട്. മത്സരത്തിനിടെ എത്ര വഴക്കിട്ടാലും അവസാനം കുടുംബത്തെ പോലെയായിരുന്നു. തങ്ങള്‍ അടുക്കളയില്‍ ഒത്തു ചേര്‍ന്ന് പാചകം ചെയ്യുന്നതൊക്കെ വളരെ വിലപ്പെട്ട നിമിഷങ്ങളാണ്. ഞങ്ങള്‍ പാടുകയും തമാശ പറയുകയുമൊക്കെ ചെയ്തിരുന്നു. എല്ലാവരും ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം പങ്കിട്ട് കഴിച്ചിരുന്നു. അതൊക്കെ മറക്കാന്‍ കഴിയാത്തതാണെന്നും രമ്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബിഗ് ബോസ് സീസണ്‍ 4 ന് ആയി കാത്തിരിക്കുകയാണ് എല്ലാവരും. ഒരു മികച്ച സീസണ്‍ ആയിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചന. മാര്‍ച്ച് 27 മുതല്‍ 24*7 ആയിരിക്കും ഷോ.

More from Filmibeat

Read more about: remya biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X