For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അരുവി', പുതിയ ചുവട് വയ്പ്പിനെ കുറിച്ച് പങ്കുവെച്ച് സായ് വിഷ്ണു, കൂടെയുണ്ടാകുമെന്ന് ആരാധകർ...

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കടക്കിയ താരമാണ് സായ് വിഷ്ണു. മനിസ്ക്രീൻ ബിഗ് സ്ക്രീൻ താരങ്ങളോടൊപ്പമാണ് സായി ബിഗ് ബോസിൽ എത്തിയത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. തുടക്കത്തിൽ നെഗറ്റീവ് ഇമേജ് ആയിരുന്നുവെങ്കിലും പിന്നീട് സായിയെ പിന്തുണച്ച് പ്രേക്ഷകർ എത്തുകയായിരുന്നു. ബിഗ് ബോസ് സീസൺ 3യുടെ ഫസ്റ്റ് റണ്ണറപ്പാണ് താരം. ഒന്നാം സ്ഥാനം പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു സായി വിഷ്ണു.

  ബിഗ് ബോസ് ഫിനാലെയിലെ കിടിലന്‍ ചിത്രങ്ങള്‍ ഇതാ, വൈറല്‍ ഫോട്ടോസ് കാണാം

  ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി കറൻസി ഉണ്ടാക്കിയത് ഇങ്ങനെ, ഒരു നോട്ട് പുറത്ത് പോയാൽ പ്രശ്നമാകും...

  ഇപ്പോഴിത ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സായി. ജീവിതത്തിലെ പുതിയ ചുവട് വയ്പ്പിനെ കുറിച്ചാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയപ്പോൾ പുതിയ ചുവട് വയ്പ്പിനെ കുറിച്ചുളള സൂചന നൽകിയികരുന്നു. വരും ദിവസങ്ങളിൽ അറിയിക്കാമെന്നായിരുന്നു അന്ന് പറഞ്ഞത്. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം . കൂടെയുണ്ടാവണമെന്നും പിന്തുണക്കണമെന്നുമാണ് ആരാധകരോട് സായ് പറയുന്നത്.

  വേദിക തലചുറ്റി വീണത് വെറുതെയല്ല, കുടംബവിളക്ക് പരമ്പരയിൽ ട്വിസ്റ്റ്, സൂചന നൽകി ശരണ്യ ആനന്ദ്

  ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുകയാണ് സായി. അരുവി എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ബിഗ് ബോസ് സീസൺ 3 താരവും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. കൂടാതെ അരുവി എന്ന പേരിൽ യുട്യൂബിലും ഒരു ചാനൽ ലോഞ്ച് ചെയ്തിട്ടുണ്ട്. സായിയുടെ വാക്കുകൾ ഇങ്ങനെ... ഒത്തിരി സന്തോഷമുള്ള കാര്യം പറയാനാണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. എന്റേയും സുഹൃത്തുക്കളുടേയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു, സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് എന്നത്. നമ്മളെ പോലുള്ള ഒത്തിരി പേർക്ക് മുന്നോട്ട് വരാനുള്ള വേദി ഒരുക്കുക എന്നതും ഞങ്ങളുടെ സ്വപ്നത്തിന്റെ ലക്ഷ്യമാണ്. അതിന്റെ ഭാഗമായി അരുവി എന്ന പ്രൊഡക്ഷൻ ഹൗസ് ലോഞ്ച് ചെയ്യുകയാണ്. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഞാൻ ഇവിടെവരെ എത്തിയത്. ഇനി മുന്നോട്ടും അത് ഉണ്ടാകണമെന്നും സായി പറയുന്നു.

  സായിയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളായ ശ്രീലാലും സജിത്തുംചേർന്നാണ് അരുവി പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുന്നത്. നിർമ്മാണ കമ്പനിയ്ക്കൊപ്പം അരുവിയുടെ പേരിൽ ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. സായിയുടെ ഒരു വീഡിയോയും ചാനലിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സ്വപ്നത്തിന് പിന്നാലെ നടന്ന് വിജയം സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് ചെറിയ വീഡിയോയിലൂടെ സായിയും കൂട്ടരും പറയുന്നത്. പ്രേക്ഷകകരുടെ ഇടയിൽ അരുവിയും സായിയുടെ പുതിയ വീഡിയോയും വൈറലായിട്ടുണ്ട്.

  സായിയ്ക്കും കൂട്ടർക്കും ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. പൊരുതി നേടിയത് ജനസഹസ്രങ്ങളുടെ നെഞ്ചകമാണ്. We love you Sai,ത് പ്രതിസന്ധിയേയും തരണം ചെയ്യാൻ കഴിയുന്നവനാണ് യഥാർത്ഥ പോരാളി. സായ് എന്ന പോരാളിയെ തോൽപ്പിക്കാനില്ല മക്കളേ,വലിയൊരു കാഴ്ചപ്പാടും വലിയൊരു സന്ദേശവും തന്റെ സ്വപ്നത്തിൽ മറ്റുള്ളവർക്കും കൂടി ഒരിടം വലിയൊരു മനസ്സ് എല്ലാവിധ ആശംസകളും,എതിരാളികൾ പതിനെട്ടടവ് പയറ്റി നോക്കിയാലും പത്തൊൻപതാമത്തെ അടവുമായി അവൻ വരും സായ് .ജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കേണ്ട.സായ്ഞാനും സ്വപ്നം കാണുനവനാ അഭിനയം ഇപ്പോൾ നിങ്ങളുടെ വാക്കുകളിൽ എനിക്ക് സ്വപ്നം നടക്കും എന്ന് ഉറപ്പ് ഉണ്ട് DREAM COME TRUE,സമർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങൾ ഉണ്ട് പക്ഷേ സായ് യേ സ്നേഹിക്കാൻ കാരണങ്ങൾ ഒരുപാട് ആണ് സായ് തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. പോസിറ്റീവ് കമന്റുകളാണ് എല്ലാം.

  18 മത്സരാർഥിക്കൊപ്പമാണ് സായി ബിഗ് ബോസ് ഹൗസിലെത്തിയത്. ഫെബ്രുവരി 14 ന് പതിനാല് മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. കെവിഡ് മനാദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷോ ആരംഭിച്ചത്. നടൻ മണിക്കുട്ടനാണ് സീസൺ 3 ന്റെ വിജയി ആയിരിക്കുന്നത്. മൂന്നാം സ്ഥാനം ഡിംപലാണ് സ്വന്തമാക്കിയിരിക്കുന്നത്. റംസാൻ, അനൂപ് എന്നിവർ നാലും അഞ്ചും സ്ഥാനം നേടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങളും ബിഗ് ബോസ് ഷോയിൽ അണിനിരന്നിരുന്നു. സായിയെ പോലെ അഡോണി, ഋതു, ഡിംപൽ തുടങ്ങിയവർ ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്.

  പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

  സായി വിഷ്ണു ഇൻസ്റ്റഗ്രാം പോസ്റ്റ്

  വീഡിയോ കാണാം

  English summary
  bigg boss Season 3 Fame Sai vishnu announced His new Production House Aruvi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X