'അങ്ങോട്ട് ചെന്ന് അടിയുണ്ടാക്കിയതല്ല', ബി​ഗ് ബോസിലെ ശത്രുവിനെ കുറിച്ച് സന്ധ്യ മനോജ്

ഹിന്ദിയിൽ ആരംഭിച്ച ശേഷമാണ് ബി​ഗ് ബോസ് എന്ന ബ്രഹ്മാണ്ഡമായ റിയാലിറ്റി ഷോയ്ക്ക് സൗത്ത് ഇന്ത്യയിൽ പ്രേക്ഷകരുണ്ടായത്. ശേഷം മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലായി സീരിയൽ താരങ്ങളേയും വൈറൽ ആളുകളേയും സിനിമാ രം​ഗത്തെ പ്രമുഖരേയും ഉൾപ്പെടുത്തി ഷോ ആരംഭിച്ചു. മലയാളത്തിൽ ഇതുവരെ മൂന്ന് സീസണുകളാണ് സംഭവിച്ചത്. അതിൽ രണ്ടാമത്തെ സീസൺ പകുതിയിൽ വെച്ച് അവസാനിപ്പിച്ചു. കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധിയായിരുന്നു വെല്ലുവിളിയായത്. നാലാം സീസൺ മാർച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ബി​ഗ് ബോസിലേക്ക് മത്സരാർഥിയായി എത്തുമ്പോൾ മുതൽ താഴെക്കിടയിലുള്ള ആളുകൾക്ക് പോലും വലിയൊരു ആരാധക പിന്തുണയും സെലിബ്രിറ്റി സ്റ്റാറ്റസുമെല്ലാം നിമിഷ നേരം കൊണ്ട് ഉണ്ടാവുകയാണ്. മോഹൻലാൽ ആയിരുന്നു കഴിഞ്ഞ മൂന്ന് സീസണിലും അവതാരകനായത്. ഏഷ്യാനെറ്റിൽ ആയിരുന്നു റിയാലിറ്റി ഷോ സംപ്രേഷണം ചെയ്തിരുന്നത്. വലിയ പ്രേക്ഷക പിന്തുണയാണ് ഇതുവരെ ഷോയ്ക്ക് ലഭിച്ചത് എന്നത് തന്നെയാണ് നാലാം സീസൺ ഒരുക്കാനും അണിയറപ്രവർത്തകരെ പ്രചോദിപ്പിക്കുന്നത്.

വഴക്കുകളും സൗഹൃദങ്ങളും

മൂന്നാം സീസണിലെ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ശക്തരായ മത്സരാർഥികളായിരുന്നു. അതുകൊണ്ട് തന്നെ ആരുടെ ആരാധകൻ ആകണം എന്നതിൽ‍ പോലും ഇക്കഴിഞ്ഞ സീസണിൽ പ്രേക്ഷകർക്ക് ഒന്നുകൂടി ചിന്തിക്കേണ്ടി വന്നു. മലേഷ്യയിൽ നിന്നും എത്തിയ ഒഡീസി നർത്തകിയായ സന്ധ്യ മനോജ് ഇക്കഴിഞ്ഞ സീസണിലെ മികച്ച മത്സരാർഥികളിൽ‍ ഒരാൾ കൂടെയായിരുന്നു. എഴുപത് ദിവസം ഹൗസിൽ തികച്ച ശേഷമാണ് സന്ധ്യ പുറത്തായത്. മത്സരങ്ങളിലും കലാപ്രകടനങ്ങളിലും മുൻപന്തിയിലായിരുന്ന സന്ധ്യ ​ഗെയിമിന്റെ ഭാ​ഗമായി ഹൗസിലെ മറ്റ് മത്സരാർഥികളുമായി പലപ്പോഴും കൊമ്പുകോർത്തു.

ഏറ്റവും വലിയ അടി അഡോണിയുമായി

അത്തരത്തിൽ ബി​ഗ് ബോസിൽ താൻ ഏറ്റുമുട്ടിയപ്പോൾ ശത്രുവായിരുന്ന മത്സരാർഥി പുറത്തിറങ്ങിയപ്പോൾ ഉറ്റ ചങ്ങാതിയായി മാറിയ കഥയാണ് ഇപ്പോൾ സന്ധ്യ മനോജ് വെളിപ്പെടുത്തിയിരിക്കുന്നത്. തമ്മിൽ തല്ലും ചീത്തവിളിയും ബുദ്ധിയും എല്ലാം പ്രയോ​ഗിച്ചാണ് ​ഗെയിമുകളിൽ വിജയിച്ച് പോയിന്റുകൾ നേടാൻ ഓരോ മത്സാർഥിയും ശ്രമിക്കുന്നത്. എം.ജി ശ്രീകുമാർ അവതാരകനായ പാടാം നേടാമിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ബി​ഗ് ബോസിലെ ശത്രു മിത്രമായതിനെ കുറിച്ച് സന്ധ്യ മനോജ് തുറന്ന് പറഞ്ഞത്. താനും മറ്റൊരു മത്സരാർഥിയായിരുന്ന അഡോണിയുമായിട്ടാണ് വലിയ വഴക്കുകൾ ഉണ്ടായതെന്നും എന്നാൽ ഇന്ന് അവൻ തന്റെ നല്ല സുഹൃത്താണ് എന്നുമാണ് സന്ധ്യ മനോജ് പറയുന്നത്.

Recommended Video

Bigg boss Arya got cheated on her birthday | FilmiBeat Malayalam
വരാലിലെ പൊലീസ് വേഷം

'ബി​ഗ് ബോസ് വീട്ടിൽ വഴക്കുകൾ നിരന്തം ഉണ്ടാകാറുണ്ട്. ഞാൻ ആദ്യമായി അടിയുണ്ടായക്കിയത് അഡോണിയോട് ആയിരിക്കും. കുഴൽപന്ത് കളി നടക്കുന്നതിനിടെയാണ് ഒരു വാക്ക് തകർക്കം ഞങ്ങൾ തമ്മിലുണ്ടായത്. അടിയുടെ വക്ക് വരെ എത്തിയിരുന്നു. മത്സരം അവസാനിച്ച ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞാൻ അങ്ങോട്ട് പോയി ആരോടും വഴക്കുണ്ടാക്കാറില്ല. എന്നാൽ ഇങ്ങോട്ട് വന്ന് ചൊറിയാൻ ശ്രമിച്ചാൽ വെറുതെ വിടാറും ഇല്ല. ബി​ഗ് ബോസിലെ ഒരു വിധം എല്ലാവരുമായും സൗഹൃദമുണ്ട്. ഭാ​ഗ്യലക്ഷ്മി ചേച്ചി, ലക്ഷ്മി, മജ്സിയ ബാനു, അഡോണി എന്നിവരെല്ലാം വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയുെ ചെയ്യാറുണ്ട്' സന്ധ്യ മനോജ് പറഞ്ഞു. ബി​ഗ് ബോസിന് ശേഷം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിനെ കുറിച്ചും സന്ധ്യ മനോജ് തുറന്ന് പറഞ്ഞു. വരാൽ എന്ന അനൂപ് മേനോൻ സിനിമയിലാണ് സന്ധ്യ മനോജ് ഇപ്പോൾ അഭിനയിച്ചത്. പൊലീസ് കമ്മീഷണറുടെ വേഷമാണ് ചിത്രത്തിൽ സന്ധ്യയ്ക്ക്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X