സോഷ്യൽ മീഡിയയിലൂടെ തന്നെ ആക്രമിക്കുന്നവരോട്, ഇനി ഇത് നോക്കി നിൽക്കില്ല, നിശബ്ദത വെടിഞ്ഞ് സൂര്യ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലാണ് മലയാളം ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന മൂന്നാമത്തെ സീസൺ ആണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. കൊവിഡിനെ തുടർന്ന് ഷോ നിർത്തി വെച്ചുവെങ്കിലും വിജയിയെ കണ്ടുപിടിക്കാൻ ഒരുങ്ങുകയാണ് ബി ബി അധികൃതർ. ഇതിന്റെ ഭാഗമായി വോട്ടിങ്ങും നടന്നിരുന്നു. ലോക്ക് ഡൗൺ നീണ്ടു പോകുന്നത്കൊണ്ടാണ് ഫിനാലെ നടത്താൻ സാധിക്കാത്തത്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടർന്ന് സീരിയൽ , ഷോ എന്നിവയുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകാണ്

ബിഗ് ബോസ് സീസൺ 3 ലെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു മത്സരാർഥിയായിരുന്നു സൂര്യ. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ താരം ചർച്ചാ വിഷയമായിരുന്നു. ഐശ്വര്യ റായി ബച്ചനുമായുളള താരത്തിന്റെ രൂപസാദ്യശ്യം ദേശീയമാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. 90ാം ദിവസമായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്തു പോകുന്നത്.

സൂര്യയ്ക്കെതിരെയുള്ള  ആക്രമണം

ആരാധകരെ പോലെ വിമർശകരും സൂര്യയ്ക്ക് ഉണ്ടായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയ താരത്തിന് അത്രയ്ക്ക നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചിരുന്നത്. സൈബർ ഇടങ്ങളിൽ നിന്ന് രൂക്ഷമായ ആക്രമണങ്ങൾ ഉയർന്നിരുന്നു. ബിഗ് ബോസിൽ നിന്നിരുന്ന സമയത്തും വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഷോയിൽ നിന്ന് പുറത്ത് വന്നതോടെ ഇതു കൂടുകയായിരുന്നു. സൂര്യയെ പിന്തുണച്ച് ബിഗ് ബോസ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോയണെന്നും തങ്ങൾക്ക് പുറത്തൊരു പ്രശ്നവും ഇല്ലെന്നായിരുന്നു മത്സരാർഥികൾ പറഞ്ഞത്. സൂര്യയൊരു പാവം കുട്ടിയാണെന്നും വെറുതെ വിടണമെന്നും ഇവർ പറഞ്ഞിരുന്നു.

 സൂര്യയുടെ  മടങ്ങി വരവ്

സൈബർ ആക്രമണം രൂക്ഷമായതോട് കൂടി സൂര്യ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇനി കുറച്ച് നാളത്തേയ്ക്ക് ഉണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് താരം മാറി നിന്നത്. എന്നാൽ കഴിഞ്ഞ ദിവസം താരം മടങ്ങി എത്തിയിരുന്നു. ഒപ്പം ഒരു സന്തോഷ വാർത്തയും പങ്കുവെച്ചിരുന്നു. ഒരു കിടിലം ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു സൂര്യയുടെ മടങ്ങി വരവ്.

സന്തോഷ വാർത്ത

ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലായിരുന്നു ചിത്രം. ചിത്രത്തൊപ്പം തന്നെ പുതിയൊരു വിശേഷവും നടി പങ്കുവെച്ചിരുന്നു. തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങൾ കമ്മിറ്റ് ചെയ്തുവെന്നതായിരുന്നു സൂര്യ പങ്കുവെച്ച സന്തോഷ വാർത്ത. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സൂര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൂര്യയുടെ മടങ്ങി വരവ് ഫാൻസുകാർ ആഘോഷമാക്കിയിരുന്നു. അതുപോലെ തന്നെ സൂര്യയുടെ സന്തോഷത്തിൽ ഇവർ പങ്കുചേരുകയും ചെയ്തിരുന്നു.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
സൂര്യയുടെ  ഇൻസ്റ്റഗ്രാം പോസ്റ്റ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഇഷ്ടമല്ലാത്തവർ ദയവ് ചെയ്ത് അൺഫോളോ ചെയ്ത് പോകുക. ഇനിയും മോശം കാര്യങ്ങൾ അയച്ചാൽ ഞാൻ നോക്കി നിൽക്കില്ല എന്നായിരുന്നു സൂര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. കൂടാതെ തനിക്ക് വീണ്ടും സ്ക്രീൻഷോർട്ടുകളും താരം പങ്കുവെച്ചിട്ടുണ്ട്. വീണ്ടും സൂര്യയ്ക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X