കിടിലൻ ഫിറോസിന്റെ റേഡിയോ ഷോയിൽ തിളങ്ങി നോബിയും അനൂപും മണിക്കുട്ടനും...

സംഭവ ബഹുലമായ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ഓരോ ദിവസവും അരങ്ങേറുന്നത്. വഴക്കും ബഹളവും മാത്രമല്ല രസകരമായ സംഭവങ്ങളും ഹൗസിൽ നടക്കാറുണ്ട്. ഷോ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ ഹൗസിൽ വാക്ക് തർക്കം കയ്യാങ്കളിയിൽ വരെ എത്തിയിരുന്നു. എന്നാൽ ഈ ആഴ്ച വളരെ ശാന്തമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ കാര്യങ്ങൾ മുന്നോട്ട്പോകുന്നത്. രസകരമായ മോർണിംഗ് ടാസ്ക്കോടെയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. കിടിലൻ ഫിറോസായിരുന്നു രസകരമായ ടാസ്ക്കുമായി എത്തിയത്.

firoz

റേഡിയോ ജോക്കിയാവുക എന്നായിരുന്നു ബിഗ് ബോസ് നൽകിയ ടാസ്ക്ക്. കിടിലൻ ഫിറോസിന്റെ റേഡിയോയിലൂടെ മത്സരാർഥികൾക്ക് ഒരാൾക്ക് ആശംസ നേരാനും പാട്ട് ആവശ്യപ്പെടുകയും ചെയ്യാം.

ആദ്യം മണിക്കുട്ടനാണ് അവസരം നല്‍കിയത്. മണിക്കുട്ടൻ അഭിനയിച്ച ബോയ് ഫ്രണ്ടിലെ ഗാനമായിരുന്നു ആവശ്യപ്പെട്ടത്. കുടുംബത്തിലുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയായിരുന്നു ഗാനം. മണിക്കുട്ടൻ അടക്കമുള്ളവര്‍ ഗാനം പാടുകയും ചെയ്‍തു. പിന്നീട് ഡിംപലായിരുന്നു എത്തിയത്. അച്ഛനും അമ്മയ്ക്കും വേണ്ടിയായിരുന്നു ഗാനം ആവശ്യപ്പെട്ടത്. 35ാം വിവാഹ വാർഷികം പ്രമാണിച്ചാണ് പാട്ട് ആവശ്യപ്പെട്ടത്. കാര്യസ്ഥൻ എന്ന ചിത്രത്തിലെ മംഗളങ്ങൾ വാരിക്കോരി ചൊരിയാം എന്ന ഗാനമായിരുന്നു പ്ലേ ചെയ്തത്. അമ്മയ്ക്ക് വേണ്ടി ഋതു മന്ത്രയും അഡോണിയും, സൂര്യയും മറ്റ് മത്സരാർഥികളും ടാസ്ക്കിൽ രസകരമായി പങ്കെടുത്തു.

കിടിലൻ ഫിറോസിന്റെ റേഡിയോ ഷോയിൽ അതിഥികളായി ഭാഗ്യലക്ഷ്മിയും നോബിയും എത്തിയിരുന്നു. ടാസ്ക്കിന്റെ മറ്റൊരു ഹൈലൈറ്റ് അതിലെ പരസ്യങ്ങളായിരുന്നു. നോബി, അനൂപ്. മണിക്കുട്ടൻ എന്നിവർ ചേർന്ന് രസകരമായിട്ടാണ് ഇത് അവതരിപ്പിച്ചത്. ബിഗ് ബോസ് ഷോയുടെ സ്‍പോണ്‍സർ കമ്പനികളുടെ പരസ്യങ്ങളായിരുന്നു ഇവര്‍ അവതരിപ്പിച്ചത്. ഏറെ രസകരമായിരുന്നു ഇന്നത്ത് മോർണിംഗ് ടാസ്ക്ക്.
കിടിലൻ ഫിറോസിന്റെ റേഡിയോ ഷോയിലൂടെയായിരുന്നു ദിവസം ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X