എന്താണ് പറയേണ്ടത് എന്ന് അറിയില്ല, സന്തോഷം,സായിയുടെ പ്രതികരണം വൈറലാകുന്നു
95ാം ദിവസമാണ് ബിഗ് ബോസ് സീസൺ 3 നിർത്തി വയ്ക്കുന്നത്. ചെന്നൈയിൽ കൊവിഡ് സാഹചര്യം വഷളായതിനെ തുടർന്നാണ് ഷോ അവസാനിപ്പിക്കുന്നത്. ഫിനാലെയിലേയ്ക്ക് അടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. മത്സരാര്‍ഥികളെ എല്ലാവരേയും ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിച്ചിട്ടുണ്ട്.
സാരിയിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം വൈറലാകുന്നു
ഷോ നിർത്തിയെങ്കിലും ഫിനാലെ ഉണ്ടാകുമെന്ന് ബിഗ് ബോസ് അധികൃതർ അറിയിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെയാകും വിജയിയെ കണ്ടെത്തുക.
നിലവിൽ എട്ട് പേരാണ് ഫിനാലെയിൽ എത്തിയിരിക്കുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന മത്സരാർഥിയാകും വിജയിയാവുക. നിലവിൽ വോട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു മത്സരാർഥിയാണ് സായ് വിഷ്ണു. മലയാളി പ്രേക്ഷകർക്ക് ഒരു പുതുമുഖമായിരുന്നു സായ്. എന്നാൽ വളരെ പെട്ടെന്ന് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. താരപദവിയില്ലാതെയായിരുന്നു സായ് ബിഗ് ബോസ് ഹൗസിൽ എത്തിയത്. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും ജനപിന്തുണയുള്ള താരമാണ് സായ് വിഷ്ണു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സായ് വിഷ്ണുവിന്റ വോയിസ് മെസേജാണ്. വീട്ടിലെത്തിയതിന് ശേഷം സൗഹൃത്തിന് എത്തിയ സന്ദേശമാണ് ഇപ്പോൾ പുറത്തു വരുന്നത്. എല്ലാവരോടും നന്ദി പറയുകയാണ് താരം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സായിയുടെ വാക്കുകൾ ഇങ്ങനെ... വന്നപ്പോൾ ചെറിയ തലവേദനയും മറ്റുമായിരുന്നു, ഇപ്പോഴാണ് സോഷ്യൽ മീഡിയ പേജൊക്കെ തുറക്കുന്നത്. എല്ലാവരുടേയും പ്രതികരണം കണ്ടിട്ട് ഒത്തിരി സന്തോഷവും അത്ഭുതവുമൊക്കെയാണ്. തിരിച്ചും എല്ലാവരോടും സ്നേഹവും സന്തോഷവുമാണുള്ളത്. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒത്തിരി സന്തോഷമുണ്ടെന്ന് സായ് സുഹൃത്തിനോട് പറയുന്നു.

തിങ്കളാഴ്ച രാത്രിയോടെയാണ് സായ് കേരളത്തിലെത്തിയത്. മറ്റ് മത്സരാർഥികൾക്കൊപ്പം കൊച്ചിയിലായിരുന്നു എത്തിയത്. സുഹൃത്തുക്കളാണ് സായിയെ സ്വീകരിക്കാനായി എത്തിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സായിയെ സ്വീകരിക്കാൻ ആരും എത്തിയില്ല എന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ചർച്ചകൾ കനക്കുമ്പോഴായിരുന്നു സുഹത്തുകൾക്കാപ്പമുള്ള ചിത്രം സായ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. താരത്തിന്റെ ശബ്ദ സന്ദേശവും ചിത്രവുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Recommended Video

ബിഗ് ബോസ് ഷോ നടക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർഥിയായിരുന്നു സായ് വിഷ്ണു. താരത്തന്റെ പല അഭിപ്രായങ്ങളും പ്രേക്ഷകരുടെ ഇടയിലും ചർച്ചായായിരുന്നു. സായ് ഫൈനൽഫൈവിൽ ഇടംപിടിക്കുമെന്ന് പ്രേക്ഷകർ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. മികച്ച സോഷ്യൽ മീഡിയ സപ്പോർട്ടാണ് സായ് വിഷ്ണുവിന് ലഭിക്കുന്നത്. സായ് തന്നെ വിജയിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഹൗസിലുള്ളിൽ ഉണ്ടായിരുന്നതിനെക്കാൾ മികച്ച മത്സരമാണ് പുറത്ത് നടക്കുന്നത്.


Click it and Unblock the Notifications