Don't Miss!
- News
പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കോഫി പൗഡര്‍ പ്രശ്നം; ജാസ്മിന്റെ തലയിലിട്ട് തടി തപ്പാന്‍ ശ്രമിച്ച റിയാസിനെ പൊക്കി ധന്യ
മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മത്സരം അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രമേയുള്ളൂ. ദിവസം കുറയുന്തോറും മത്സരം കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്.
ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം
വീക്കിലി ടാസ്ക്ക് ഹൗസിലുണ്ടാക്കുന്ന പ്രശ്നത്തിന് പുറമേ കോഫി പൗഡര്‍ ഹൗസില്‍ വില്ലനാവുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ജാസ്മിന്റെ കോഫി പൗഡറിനെ ചുറ്റിപ്പറ്റി പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിത അതിനൊരു പരിഹാരം ഉണ്ടായിരിക്കുകയാണ്. ധന്യ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചിരിക്കുന്നത്. ഒപ്പം തന്നെ പുറത്ത് പോയ ജാസ്മിന്റെ തലയിലിട്ട് മുങ്ങാന്‍ നോക്കിയ റിയാസിനേയും നടി കയ്യോടെ പിടിച്ചിട്ടുണ്ട്.
Also Read: ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം

കഴിഞ്ഞ ദിവസം ജാസ്മിന്റെ കോഫി പൗഡര്‍ എടുക്കരുതെന്ന് റിയാസ് ലക്ഷ്മിയോടും ബ്ലെസ്ലിയോടും ദില്‍ഷയോടും പറഞ്ഞിരുന്നു. എന്നാല്‍ എടുക്കുമെന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. ഇതിനെ ചൊല്ലിയാണ് വീണ്ടും വഴക്ക് നടന്നത്. ധന്യ കഴിഞ്ഞ ദിവസം കോഫി പൗഡര്‍ എടുത്ത് മാറ്റി വെച്ചിരുന്നു. ഇന്ന് കോഫി തരാം എന്ന് പറഞ്ഞപ്പോഴാണ് വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി കോള്‍ഡ് കോഫി വേണമെന്ന് പറഞ്ഞപ്പോള്‍ ധന്യ തന്നില്ല എന്നായിരുന്നു റിയാസിന്റെ പരാതി. അപ്പോള്‍ പാല് എവിടെ എന്ന് ധന്യ തിരിച്ച് ചോദിച്ചു. ജാസ്മിന്റെ പാല് എന്നായിരുന്നു റിയാസിന്റെ മറുപടി. അതിന് ജാസ്മിന് പാല് ഉണ്ടോയിരുന്നോ എന്ന് മറ്റുള്ളവര്‍ ചോദിച്ചു. ജാസ്മിന് പാല് ഉണ്ടായിരുന്നു എന്നും താന്‍ അത് ഫ്രീസറില്‍ നിന്ന് എടുത്ത് മാറ്റിവച്ചത് തനിക്ക് ഉപയോഗിക്കാനാണ് പക്ഷേ അതും നിങ്ങളെടുത്തു എന്നും റിയാസ് പറഞ്ഞു. റോണ്സണ് അത് എടുത്ത് കൊണ്ടുപോയി എന്ന് ധന്യ പറഞ്ഞു. എന്തായാലും താന്‍ ചോദിച്ചപ്പോള്‍ കാപ്പി ധന്യ തന്നില്ല എന്ന് റിയാസ് പറഞ്ഞു.

വിഷയത്തില്‍ ദില്‍ഷ ഇടപെട്ടതോടെ വഴക്ക് മറ്റൊരു രീതിയിലേയ്ക്ക് നീങ്ങി. ഡോക്ടറും ജാസമിനും വീണ്ടും ചര്‍ച്ചയായി. വഴക്ക് വിഷയം മറിപ്പോയപ്പോള് ക്യാപ്റ്റനായ ധന്യ വീണ്ടും ഇടപെടുകയായിരുന്നു. കോഫി എല്ലാവര്ക്കും തരാം എന്ന് താനാണ് പറഞ്ഞത് എന്ന് ധന്യ പറഞ്ഞു. തനിക്ക് ആവശ്യമുള്ളപ്പോള്‍ തന്നില്ല എന്ന് റിയാസ് തിരിച്ചടിച്ചു. തനിക്ക് കുടിക്കാന്‍ വേണ്ടപ്പോഴാണ് എനിക്ക് കോഫി വേണ്ടത് എന്നും റിയാസ് പറഞ്ഞു.

ഇന്നലെ കോഫി എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞത് ആരാണ് എന്ന് ധന്യ തിരിച്ചു ചോദിച്ചു. താന്‍ തന്നെയെന്ന് റിയാസ് മറുപടി പറഞ്ഞു. അത് ഇവിന്റെ മണ്ടത്തരം മാത്രമാണ് എന്ന് റോണ്‍സണും പറഞ്ഞു. ജാസ്മിന്റെ ജന്മദിനത്തില് അവളെ ഒന്ന് കൂളാക്കാന്‍ വേണ്ടി കൊടുത്തതാണ് കോഫി പൌഡറെന്നും. അവളില്ലാത്തപ്പോള്‍ എല്ലാവര്ക്കും എടുക്കാമെന്നും ധന്യ പറഞ്ഞു വെച്ചു

അവളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ആളുകള്‍ അത് ഉപയോഗിക്കേണ്ട എന്നേ താന്‍ പറഞ്ഞുള്ളൂവെന്ന് റിയാസ് നയം വ്യക്തമാക്കി. അത് റിയാസിന് തോന്നിയ കാര്യമല്ലേയെന്ന് ധന്യ ചോദിച്ചു. റിയാസിന് അത് മറ്റുള്ളവര്‍ക്ക് കൊടുക്കാതിരിക്കാനുള്ള ഒരു അവകാശവുമില്ലെന്നും ധന്യ കൂട്ടിച്ചേർത്തു. ചിലര്‍ അത് ഉപയോഗിക്കേണ്ട എന്ന് ജാസ്മിന് പറഞ്ഞതായി റിയാസ് വ്യക്തമാക്കി. ജാസ്മിന്റെ തലയിലിട്ട് അങ്ങനെ റിയാസ് തടി തപ്പാന്‍ നോക്കണ്ട എന്നും ധന്യ പറഞ്ഞു.
അതിനിടിയില്‍ ദില്‍ഷ വന്ന് കോഫി പൗഡര്‍ ധന്യയെ ഏല്‍പ്പിച്ചു. തനിക്കോ ലക്ഷ്മി പ്രിയയ്ക്കോ ബ്ലെസ്ലിക്കോ ഇനി അതു വേണ്ടെന്നും പറഞ്ഞു. അത്രയേ തന്റെ ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളൂ ഇനി കോമണായി വെച്ചോളൂവെന്ന് റിയാസ് പറഞ്ഞതോടെ കോഫി തര്‍ക്കം അവസാനിക്കുകയും ചെയ്തു.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ