ദിൽഷയോട് ക്ഷമ പറഞ്ഞ് ജാസ്മിൻ; ചെയ്തത് തെറ്റായി പോയി, നിനക്ക് അർഹതപ്പെട്ടത് തന്നെ!

ബി​ഗ് ബോസ് സീസൺ 4 ൻ്റെ ​ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഷോയെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും തീർന്നിട്ടില്ല. അതിലെ മത്സരാർത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചുമൊക്കെ പ്രേക്ഷകരും അതിലെ മത്സരാർത്ഥികളും പറഞ്ഞുകൊണ്ടെയിരിക്കുകയാണ് ഇപ്പഴും. സംഭവ ബഹുലമായ സീസണായിരുന്നു ഇത്തവണത്തേത്. നാല് സീസണുകളിൽ ഇതാദ്യമായാണ് ഒരു ലേഡി ബി​ഗ് ബോസ് വിന്നറാകുന്നത്. ദിൽഷ പ്രസന്നനാണ് ബി​ഗ് ബോസ് ടൈറ്റിൽ വിന്നർ.

ബി​ഗ് ബോസ് ഹൗസിൽ എത്തിയ എല്ലാ മത്സരാർത്ഥികൾക്കും ഒരു ലക്ഷ്യമുണ്ടായിരുന്നു. നൂറ് ദിവസം ബി​ഗ് ബോസിൽ നിൽക്കണം എന്നുള്ളത്. എന്നാൽ പലരും പല ആഴ്കളിലായി എവിക്ടായി പോവുകയും, ഒടുവിൽ ആറ്‍ മത്സരാർത്ഥികളായി എത്തുകയും ചെയ്തു. ദിൽ ഷയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ആദ്യം എത്തിയ മത്സരാർത്ഥി. താരത്തിന് മികച്ച സ്വീകാര്യതയായിരുന്നും പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്. എല്ലാവരുടെ വീട്ടിലെ ഒരു കുട്ടിയെപ്പോലെ ആയിരുന്ന ദിൽഷ എല്ലാവർക്കും.

ബി​ഗ് ബോസ് വിന്നറായപ്പോൾ

ബി​ഗ് ബോസ് ​ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് രണ്ട് ദിവസം ഒരു മീഡിയാസിനും മുഖം നൽകാതെ ദിൽഷ ഒരു ബ്രേക്ക് എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ദിൽഷ തിരികെ എത്തുകയും മീഡിയാസിന് ഇൻ്റർവ്യു നൽകുകയും ചെയ്തു.

ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷം ഉണ്ടായിട്ടും ആ വേദിയിൽവെച്ച് അങ്ങനെയൊന്ന് സന്തോഷിക്കാൻ കഴിഞ്ഞില്ലെന്ന് ഫിലിമി ബിറ്റിനോട് ദിൽഷ പറഞ്ഞിരുന്നു. ഒരാളുടെ ജീവിതത്തിൽ അത്രയും വലിയ സന്തോഷമൊക്കെ ഒരിക്കലെ കിട്ടുള്ളു, അതാണ് സന്തോഷിക്കാൻ കഴിയാതെ പോയത്.

എല്ലാവർക്കും അവരുടേതായ ഫേവറൈറ്റുകൾ ഉണ്ടാകും, എന്നാലും

ഒരു ഷോ ആകുമ്പോൾ എല്ലാവർക്കും അവരുടേതായ ഇഷ്ടമുള്ള ആളുകൾ ഉണ്ടാകും , അത് സ്വാഭാവുകമാണ്. എന്നാൽ അയാളെ ജനങ്ങളുടെ വോട്ടിങ്ങ് ലഭിച്ച് മുന്നിലെത്തിയാൽ അവരുടെ സന്തോഷത്തിൽ പങ്കു ചേരുകയല്ലേ വേണ്ടത്.

ഞാനാണെങ്കിലും അങ്ങനെ ചെയ്യുള്ളൂ.. ഒരിക്കലും അയാളെ വിശമിപ്പിക്കാൻ നിക്കില്ല. നൂറ് ദിവസം ആ വീട്ടിൽ നിന്ന് ടാസ്ക്കുകൾ എല്ലാം ക‍ത്യമായി ചെയ്ത് പറയേണ്ട കാര്യങ്ങൾ പറഞ്ഞ് തന്നെയാണ് ഇവിടെ വരെ എത്തിയത്. എനിക്ക് അഭിമാനമുണ്ട്, വിന്നറാകാൻ സാധിച്ചതിൽ എന്ന് ദിൽഷ പറഞ്ഞു.

ദിൽഷയുടെ ഇൻ്റവ്യു കഴിഞ്ഞപ്പോൾ

കഴിഞ്ഞ ദിവസം ദിൽഷയുടെ ഇൻ്റർവ്യുവിൽ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശക്തമായിട്ടാണ്. വിന്നറായതിൻ്റെയും അതുപോലെ അവസാന നിമിഷം നേരിട്ട വിഷമവും എല്ലാം.

ദിൽഷയുടെ വാക്കുകൾ ശക്തമായി ഇൻ്റർവ്യുയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയപ്പോൾ തങ്ങൾ ചെയ്തത് ശരിയായില്ല എന്ന കുറ്റബോധം രണ്ട് പേർക്ക് ഉണ്ടായി. മറ്റാർക്കുമല്ല, ജീസ്മിനും നിമിഷക്കും.

ദിൽഷയോട് സോറി പറഞ്ഞ് നിമിഷ

ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ അക്ടീവാണ്. എല്ലാകാര്യങ്ങൾ അവർ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഓഡിയൻസുമായി ഷെയർ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ദിൽഷയുടെ ഇൻ്റവ്യു കഴിഞ്ഞപ്പോൾ നിമിഷയാണ് ആണ് ആദ്യ പ്രതികരണമായി എത്തിയത് നിമിഷ ആയിരുന്നു.

ഈ വീഡിയോ എന്റെ ഹൃദയം തകര്‍ക്കുന്നതാണ്. സത്യം പറഞ്ഞാൽ ഷോയിലെ എന്റെ ഇഷ്ട വ്യക്തിയല്ല ദിൽഷ. അതിന്റെ കാരണങ്ങള്‍ ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എങ്കിലും... ഞങ്ങള്‍ എല്ലാവരും അവളെ അഭിനന്ദിക്കണമായിരുന്നു. ആ വീടിനുള്ളില്‍ അവള്‍ നൂറ് ദിവസം നിന്നു. അതൊരു എളുപ്പമുള്ള ടാസ്‌കല്ല. അവളത് ചെയ്തുവെന്നാണ് നിമിഷ പറയുന്നത്.

ഞങ്ങളുടെ ഇഷ്ട മത്സരാർത്ഥിയായ റിയാസ് ജയിച്ചില്ല എന്നത് കാരണം സങ്കടത്തിലായ ഞാന്‍ അവളെയൊന്ന് അഭിനന്ദിക്കാന്‍ പോലും പോയില്ലെന്നതില്‍ എനിക്ക് വിഷമമുണ്ട്. അവള്‍ വിജയം അര്‍ഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷെ നൂറ് ദിവസം തികച്ചതിന് അവളെ ഞങ്ങള്‍ അഭിനന്ദിക്കണമായിരുന്നുവെന്നും നിമിഷ പറയുന്നു.

അതിനാല്‍ ഈ അവസരം ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസം തികച്ചതിനും വിജയിച്ചതിനും ദില്‍ഷയെ അഭിനന്ദിക്കാനുള്ള അവസരമായിട്ടെടുക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ദില്‍ഷയെ അഭിനന്ദിച്ച് നിമിഷ.

Recommended Video

Dilsha Rapid-Fire Round: ഡോക്ടറിന്റെ ദേഷ്യം ഇഷ്ടമാണോ? കലിപ്പന്റെ കാന്താരിയായി ദിൽഷ | *Interview
ജാസ്മിൻ

നിമിഷക്ക് പിന്നാലെ ജാസ്മിനും ദിൽഷയോട് സോറി പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാം സ്റ്രോറിയിലൂടെയാണ് ജാസ്മിനും ദിൽഷയോട് സോറി പറഞ്ഞിട്ടുള്ളത്. ഒരു മനുഷ്യൻ എന്ന നിലക്ക് ദിൽഷയോട് അങ്ങനെ ചെയ്തത് മോശമായി പോയി എന്നാണ് ജാസ്മിൻ പറഞ്ഞത്. റിയസിൻ്റെ വിഷമത്തിൽ പങ്കുചേർന്നപ്പോൾ അവളെയൊന്ന് ആശംസകൾ അറിയിക്കാൻ കഴിഞ്ഞില്ല.

ബിഗ് ബോസ് വീട്ടിൽ എത്ര തല്ലും വഴക്കും ഉണ്ടാക്കിയാലും അവസാനം എനിക്ക് ദിൽഷയോട് പിണക്കമൊന്നും ഉണ്ടായിരിക്കില്ല. എവിടെയൊക്കെയോ ദിൽഷയോട് ഒരു കണക്ഷൻ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയിരുന്നിട്ട് പോലും എനിക്ക് അവളെയൊന്ന് അഭിനന്ദിക്കാൻ സാധിച്ചില്ല. അതിന് ശേഷവും ഞങ്ങൾ കണ്ടിരുന്നു. പക്ഷേ ഒന്നും സംസാരിക്കാൻ സാധിക്കുമായിരുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ.

റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോൾ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയി. പക്ഷേ ഇതൊന്നും ഒരു ന്യായീകരണമല്ല. ഇത് നീ അർഹിക്കുന്ന വിജയമാണെന്ന് ജാസ്മിൻ പറഞ്ഞു.

ദിൽഷ വിന്നറാണെന്ന് അനൗൺസ് ചെയ്തപ്പോൾ ആരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തിൽ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നുവെന്നാണ് ദിൽഷ പറയുന്നത്. അതുകൊണ്ടാണ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ട് ദിവസം ബ്രേക്ക് എടുത്തത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X