'എപ്പിസോഡുകൾ കണ്ടിട്ടാണ് ലാൽ സാർ വരാറുള്ളത്, റിയാസ് കളിച്ചത് അവന്റെ ഗെയിം'; ബിഗ് ബോസ് ഷോ ഡയറക്ടർ
ആരൊക്കെയാകും ബിഗ് ബോസ് സീസൺ ഫൈവിൽ മാറ്റുരയ്ക്കുക എന്നറിയാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. ബാറ്റിൽ ഓഫ് ദി ഒർജിനൽസ്... തീ പാറും എന്ന ടാഗ് ലൈനോടെയാണ് പുതിയ സീസണിന്റെ പ്രമോ വീഡിയോകൾ പുറത്തുവന്നിരിക്കുന്നത്
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. ഷോയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിടുന്ന ഓരോ പ്രമോ വീഡിയോകളും ആ കാത്തിരിപ്പുകൾക്ക് ആകാംക്ഷ ഏറ്റുകയാണ്. ആരൊക്കെയാകും ഇത്തവണത്തെ ബിഗ് ബോസിൽ മാറ്റുരയ്ക്കുക എന്നറിയാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി.
സോഷ്യൽ മീഡിയകളിൽ പലരുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നുമുണ്ട്. ബാറ്റിൽ ഓഫ് ദി ഒർജിനൽസ്... തീ പാറും എന്ന ടാഗ് ലൈനോടെയാണ് പുതിയ സീസണിന്റെ പ്രമോ വീഡിയോകൾ പുറത്തുവന്നിരിക്കുന്നത്.

വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം എയര്‍ടെല്‍ മുഖേന പൊതുജനങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത ഈ സീസണിനുണ്ട്. അതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബിഗ് ബോസിന്‍റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ഇപ്പോഴിത ബിഗ് ബോസ് സീസൺ ഫോറിന്റെ ഷോ ഡയറക്ടർ ഹാഫിസ് ഷംസ് തന്റെ ബിഗ് ബോസ് അനുഭവങ്ങൾ ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്.
'റോബിനെ പുറത്താക്കിയത് ഒരാളുടെ തീരുമാനപ്രകാരമല്ല. ഒരുപാട് പേരുടെ തീരുമാനമാണ്. എന്തൊക്കെ പറഞ്ഞാലും ഇതൊരു എന്റർടെയ്ൻമെന്റ് ഷോ മാത്രമാണ്. ചിലപ്പോൾ എന്റർടെയ്ൻമെന്റിന് വേണ്ടി പല തീരുമാനങ്ങളും എടുക്കേണ്ടി വരും. അതെല്ലാം ഷോയുടെ ഭാഗമായിരുന്നു.'
'റോബിൻ ശക്തനായ മത്സരാർഥിയാണെന്ന് പ്രേക്ഷകർ തന്നെ പറയുന്ന സാഹചര്യത്തിൽ അത്തരമൊരു തീരുമാനം എടുക്കാൻ അണിയറപ്രവർത്തകർ ഒരുപാട് ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. പെട്ടന്നുണ്ടായ തീരുമാനം അല്ല. ഷോ ഇനി കാണില്ലെന്ന് അന്ന് ഒരുപാട് പേർ പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞിട്ടും ഷോ വീണ്ടും ആളുകൾ കണ്ടു.'
'റോബിനെ എതിരെ അല്ല റിയാസിനെ കൊണ്ടുവന്നത്. റിയാസ് കളിച്ചത് റിയാസിന്റെ ഗെയിമാണ്. അല്ലാതെ ഞങ്ങൾ കളിക്കണ്ട രീതി പറഞ്ഞ് കൊടുത്തല്ല അകത്തേക്ക് വിടുന്നത്. ഷോയ്ക്ക് രണ്ട് മണിക്കൂർ മുമ്പാണ് എപ്പിസോഡ് പ്രൊഡ്യൂസേഴ്സ് പോലും മത്സരാർഥികൾ ആരൊക്കെയാണെന്ന് അറിയുന്നത്.'

'വളരെ കുറച്ച് മത്സരാർഥികളുമായി മാത്രമാണ് കോൺടാക്ടുള്ളത്. ഏറ്റവും നല്ല കൺടന്റ് തരുന്നവരാണ് ചിലപ്പോൾ വീട്ടിൽ നിന്നും ആദ്യം ഇറങ്ങിപ്പോകുന്നത്. കാരണം വോട്ട് ചെയ്യുന്നത് പബ്ലിക്കാണ്. അവരാണ് ആരാണ് നിൽക്കേണ്ടത് പുറത്താകേണ്ടത് എന്ന് തീരുമാനിക്കുന്നത്. വോട്ടിൽ തിരുമറി നടത്താൽ ബിഗ് ബോസ് അണിയറപ്രവർത്തകർക്ക് സാധിക്കില്ല. അത് ഒരു തേർഡ് പാർട്ടിയാണ് കൈകാര്യം ചെയ്യുന്നത്.'
'കൺടന്റ് ക്രിയേറ്റ് ചെയ്യുക എന്നത് മാത്രമാണ് എന്റെ ഡ്യൂട്ടി. പിആർ വർക്ക് നടക്കുന്നുണ്ടാവാം. ഇല്ലായെന്ന് പറയാതിരിക്കേണ്ട ആവശ്യമില്ല. പിആർ ചെയ്യുന്നത് കൺട്രോൾ ചെയ്യാൻ പറ്റില്ല. അതൊക്കെ പേഴ്സണലായിട്ടുള്ള കാര്യങ്ങളാണ്. പ്രണയം ഇല്ലാത്ത ജീവിതം ഇല്ലല്ലോ. ബിഗ് ബോസിൽ പ്രണയം വെച്ച് പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അതിനെ ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നതുകൊണ്ടാകണം.'
'ഹൗസിനുള്ളിലെ മത്സരാർഥികൾ തമ്മിലുള്ള പ്രണയം ആഘോഷിക്കപ്പെടാൻ വേണ്ടി ബിഗ് ബോസ് ക്രൂ ഒന്നും ചെയ്ത് കൊടുക്കാറില്ല. പേമെന്റിന്റെ കാര്യം ചാനലാണ് നോക്കുന്നത്. ജാസ്മിനെ പേമെന്റ് കൊടുത്തിട്ടുണ്ടാകും. കൊടുക്കാതിരിക്കേണ്ട ആവശ്യമില്ല. ബിഗ് ബോസ് വളരെ ബുദ്ധിമുട്ടാണ്. അതിൽ പങ്കെടുക്കാനും വളരെ ബുദ്ധിമുട്ടാണ്.'
'നിന്ന് നൂറ് ദിവസം തികയ്ക്കാനും ബുദ്ധിമുട്ടാണ്. ഗെയിം പോലുള്ളവ ടീമായി ഇരുന്ന് ഡെവലപ്പ് ചെയ്ത് എടുക്കുന്നത്. കോമണേഴ്സിനെ കൊണ്ടുവരണമെന്നത് എൻഡമോൾ ആദ്യം മുതൽ ശ്രമിക്കുന്ന ഒരു കാര്യമാണ്. ലാൽ സാറിന് ബിഗ് ബോസ് ഷോ വളരെ ഇഷ്ടമാണ്. ഒരോ ബ്രേക്ക് എടുക്കുമ്പോഴും വീടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് കാണാനായിട്ട് ലാൽ സാറിന് ഭയങ്കര താൽപര്യമാണ്.'
'അദ്ദേഹം ഷോ ക്ലോസായി വാച്ച് ചെയ്യാറുണ്ട്. എപ്പിസോഡുകൾ അദ്ദേഹം ഹോട്ട്സ്റ്റാറിൽ മുഴുവനായും കണ്ടിട്ട് തന്നെയാണ് മത്സരാർഥികളോട് സംസാരിക്കാനായി വരുന്നത്. സാറിന് സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം കാണാറുണ്ട്. മാത്രമല്ല അത് അദ്ദേഹം സംസാരിക്കുന്നത് കേൾക്കുമ്പോൾ വ്യക്തവുമാണ്. സാർ അത്രയും ഡെഡിക്കേറ്റഡാണ്' ഷോ ഡയറക്ടർ ഹാഫിസ് ഷംസ് പറഞ്ഞത്.


Click it and Unblock the Notifications