അന്‍സിബ പ്ലാന്‍ ചെയ്തു, ജാസ്മിനെതിരെ റെസ്മിനെ എരിവ് കയറ്റി യുദ്ധത്തിന് വിട്ടു; കുറിപ്പ് വൈറല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ അതിഥികളായി ശ്വേത മേനോനും സാബുമോനും എത്തിയതോടെ ഗെയിം മറ്റൊരു തലത്തിലേക്ക് മാറിയിരുന്നു. പലര്‍ക്കും തമ്മില്‍ അവിടെ നടക്കുന്നതെന്താണെന്ന് പറയാതെന്ന തന്നെ ഇവര്‍ മനസിലാക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
അതില്‍ ഒരാള്‍ ജാസ്മിന്‍ ആണ് ജാസ്മിന്റെ അധികമായി വരുന്ന ദേഷ്യവും ഗബ്രിയോട് ഓവര്‍ ആയി വരുന്ന സ്‌നേഹവും എല്ലാം സാബുമോന്‍ അടക്കം ചോദ്യം ചെയ്യുകയും ജാസ്മിന്‍ ഒറ്റയ്ക്കാണെന്നും എന്നാല്‍ പൊട്ടന്‍ഷ്യല്‍ ഉള്ള പ്ലെയറാണെന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ഇവര്‍ അതിഥികളായി എത്തിയ സമയത്തെ ഹോട്ടല്‍ ടാസ്‌കില്‍ ആദ്യം ജാസ്മിന്‍ ആയിരുന്നു റോബോട്ട്. എന്നാല്‍ ബിഗ് ബോസ് അംഗങ്ങളെ ലിവിംഗ് റൂമിലേക്ക് വിളിക്കാനായി ജാസ്മിനോട് ആവശ്യപ്പെട്ടപ്പോള്‍ റെസ്മിന്‍ അടക്കമുള്ള മത്സരാര്‍ത്ഥികള്‍ തയ്യാറാകാതെ ഇരിക്കുകയും ഇവര്‍ തമ്മില്‍ വലിയ അടി നടക്കുകയും ചെയ്തു.
ഇതിന് ശേഷവും ഇവര്‍ക്കിടയില്‍ അടിയുണ്ടായിരുന്നു, എന്നാല്‍ ഇതിന് പിന്നില്‍ അന്‍സിബയാണെന്ന് പറയുകയാണ് ഒരു കുറിപ്പ്. രണ്ട് സുഹൃത്തുക്കളെ ബദ്ധ ശത്രുക്കാളാക്കാനുള്ള ശ്രമമാണ് അന്‍സിബ കളിക്കുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. പോസ്റ്റ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്.
'എങ്ങനെ രണ്ടു സുഹൃത്തുക്കളെ ബദ്ധ ശത്രുക്കള്‍ ആക്കാന്‍ പറ്റും എന്നതില്‍ ഡിപ്ലോമ എടുത്ത മൊതല്. ഇന്നലത്തെ റെസ്മിന്‍ ജാസ്മിന്‍ വിഷയത്തില്‍ റെസ്മിന് എരിവ് കയറ്റി യുദ്ധത്തിന് വിട്ടത് എല്ലാ കളികളും പുറകില്‍ നിന്നും കളിച്ച അന്‍സിബ.. റെസ്മിന്‍ അതില്‍ ചെന്നു വീണു.. പവര്‍ റൂമില്‍ കേറിയപ്പോള്‍ യുഎന്‍ പ്രസിഡന്റ് ആണെന്ന ഭാവം,' കുറിപ്പില്‍ പറയുന്നു.

'കൂട്ടത്തില്‍ ജാസ്മിന്റെ ശത്രു മോങ്ങല്‍ നോറയും... കാര്യങ്ങള്‍ അന്‍സിബ പ്ലാന്‍ ചെയ്തു.. വെറുതെ നിന്ന ഈച്ചയെ ശര്‍ക്കരയുടേ മോളില്‍ അന്‍സിബ എടുത്തു വെച്ചു കൊടുത്തു..അവസാനം.. ഒരു കരച്ചില്‍..തിളച്ച എണ്ണ.. ഫ്രഷ് ഫ്രഷേ..മോളെ അന്‍സിബേ പ്രേക്ഷകരുടെ കണ്ണ് കെട്ടാന്‍ ശ്രെമിക്കേണ്ട...മുട്ടനാടുകളെ തമ്മില്‍ തെറ്റിച്ചു ചോര കുടിക്കുന്ന ആ ഒരു ജീവിയുടെ അതെ മാതൃക...ആഹ് തിളച്ച എണ്ണ ഫ്രഷ് ഫ്രഷേ',എന്നുമാണ് കുറിപ്പില്‍ പറയുന്നത്.
എന്നാല്‍ റെസ്മിന്‍ ജാസ്മിനോട് സോറി പറഞ്ഞ് കെട്ടിപ്പിടിക്കുന്നുണ്ട്. അപ്പോഴും റെസ്മിന്‍ പറയുന്നത് ചില തെറ്റിദ്ധാരണകള്‍ കാരണം സംഭവിച്ചു പോയതാണ്. തന്റെ നല്ല സുഹൃത്താണ് ജാസ്മിന്‍. അങ്ങനെ സംഭവിച്ചതില്‍ അവളെക്കാള്‍ ദുഃഖം തനിക്ക് ഉണ്ടെന്നുമാണ് റെസ്മിന്‍ പറയുന്നത്. ഈ പറയുന്നതും ജാസ്മിനെ കൊള്ളിച്ചുകൊണ്ടാണെന്നാണ് പറഞ്ഞതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.


Click it and Unblock the Notifications