ഇതൊക്കെ ഒരു ഗെയ്മല്ലേ; ശ്രീതുവിനെ കാണാന്‍ നല്ല ഭംഗിയല്ലേ...; അര്‍ജുന്റെ അമ്മ പറയുന്നു

ബിഗ് ബോസ് സീസണ്‍ 6ല്‍ ഇത്തവണ ജാസ്മിന്‍ ഗബ്രി കോംബോയാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും അര്‍ജുനും ശ്രീതുവും തമ്മില്‍ അടുക്കുമോ എന്ന് പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ് പ്രേക്ഷകര്‍. അര്‍ജുന് ശ്രീതുവിനോട് ക്രഷ് ഉണ്ടെന്നാണ് വിലയിരുത്തില്‍. കഴിഞ്ഞ ദിവസം അര്‍ജുന്റെ കുടുംബവുമായി ബിഹൈന്‍ഡ് വുഡ്‌സ് ഐസ് നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അര്‍ജുന്‍-ശ്രീതു കോംബോയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അര്‍ജുന്റെ കുടുംബം. ഇതൊരു ഗെയിം ആണ്. അതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോട് കൂടിയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഒരു കോംബോ വരുന്നത് നല്ലതല്ലേ എന്നാണ് അര്‍ജുന്റെ അമ്മ പറഞ്ഞത്.

arjun

അര്‍ജുന്‍ നല്ല സൗന്ദര്യമുള്ള കുട്ടിയാണ്. ശ്രീതുവായാലും നല്ല സൗന്ദര്യമുള്ള നല്ല കുട്ടിയാണ്. അതുകൊണ്ട് തന്നെ ഒരു കോംബോ ഒക്കെ വരുന്നത് നല്ലതല്ലേ എന്നും അമ്മ പറയുന്നു. പക്ഷെ അവന്‍ അങ്ങനെ പ്രേമത്തിലേക്കൊന്നും പോകാനുള്ള മൈന്‍ഡ് ഉള്ള ആളല്ല. അവന്‍ മോഡലിംഗ് ഒക്കെ ചെയ്യുമെങ്കിലും അവന് ഇഷ്ടം നാടന്‍ പെണ്‍കുട്ടികളെയാണ്.

ഞാന്‍ തന്നെ എന്തെങ്കിലും ഡ്രസ് ഒക്കെ ഇട്ടാലും എന്റെ അച്ചു നിനക്ക് ഇതൊന്നും ചേരില്ല എന്ന് പറയും. അവന് ഒരു നാടന്‍ കാരക്ടര്‍ ആണ് ഇഷ്ടമെന്നുമാണ് സഹോദരി അഭിമുഖത്തില്‍ പറയുന്നത്.

പിന്നെ കരിയര്‍ നോക്കണോ പ്രണയം നോക്കണോ എന്ന് നോക്കിയാല്‍ കരിയര്‍ എന്ന് തന്നെയല്ലേ പ്രാധാന്യം നല്‍കേണ്ടത്. വണ് സൈഡ് പ്രേമം കുഴപ്പമില്ല. അവനെ ആരെങ്കിലും പ്രേമിച്ചോട്ടെ, അവന്‍ ആരെയും പ്രേമിക്കേണ്ട എന്നും തമാശ രൂപേണ അമ്മ പറഞ്ഞു. പിന്നെ അതൊക്കെ വരുന്ന പോലെ വരട്ടെ.

ഇപ്പോള്‍ വിവാഹത്തേക്കാള്‍ അവന്‍ ബിഗ് ബോസില്‍ നിന്ന് വരുമ്പോള്‍ അവന് ഒന്ന് രണ്ട് സിനിമകളില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനില്‍ അവനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാ പെണ്‍കുട്ടികളെയും ഇഷ്ടമാണെങ്കിലും ഒരു നാടന്‍ പെണ്‍കുട്ടിയെ അവന് കിട്ടണമെന്നാണ് ആഗ്രഹം. അവന്‍ ഭയങ്കര പാവമാണ്.

അവനെ നോക്കുന്ന പോലെ ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം എന്നും അമ്മ പറഞ്ഞു. അതു പോലെ അവന്‍ സ്ത്രീകളെ ഒക്കെ ബഹുമാനിക്കുന്ന ആളാണ്. അതുകൊണ്ട് അവനെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടി ആവണം എന്നാണ് ആഗ്രഹമെന്ന് സഹോദരിയും അഭിമുഖത്തില്‍ പറയുന്നു.

arjun

അര്‍ജുന്റെ അസുഖത്തെക്കുറിച്ചും അഭിനയ മോഹത്തെക്കുറിച്ചുമൊക്കെ അദ്ദേഹം വീട്ടുകാര്‍ പറയുന്നുണ്ട്. അതുപോലെ അര്‍ജുന് പഠനത്തിനും കരിയറിനുമിടയില്‍ വലിയ പ്രണയങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നെങ്കിലും ആ ഇഷ്ടം പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും അഭിമുഖത്തില്‍ അര്‍ജുന്റെ അമ്മ പറയുന്നു.

അര്‍ജുനെ സംബന്ധിച്ചിടത്തോളം കരിയര്‍ ആണ് ഇപ്പോള്‍ വലുത്. അതില്‍ പ്രണയം വന്നു കഴിഞ്ഞാല്‍ ശ്രദ്ധ അതിലേക്ക് മാറുമെന്നും അമ്മ പറയുന്നുണ്ട്. ഓരോ സിനിമയിലും പുതിയ കുട്ടികളെ കാണുമ്പോള്‍ ഇത് തന്റെ മകന്‍ ആയിരുന്നെങ്കിലോ എന്ന് ചിന്തിക്കാറുണ്ട്. അത്രയ്ക്കും തന്റെ മകന്‍ ഒരു നടന്‍ ആയി കണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X