കെട്ടുറപ്പിച്ചയാളെ ജാസ്മിന്‍ ഓര്‍ക്കുന്നു കൂടിയില്ല, പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്?
ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചത് മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്ന വ്യക്തിയാണ് ഗബ്രിയും ജാസ്മിനും. എന്നാല്‍ തനിക്ക് ഒരിക്കലും ജാസ്മിനോട് വിവാഹം കഴിക്കാന്‍ പറ്റില്ല എന്നതുകൊണ്ട് തന്നെ ആ തരത്തിലുള്ള ഇഷ്ടമല്ല ഉണ്ടായിരുന്നതെന്ന് തുറന്നു പറഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ വലിയ വിള്ളല്‍ വീണിരിക്കുകയാണ്.
എന്നാല്‍ ജാസ്മിനും ഗബ്രിയും ഒരിക്കലും ഒന്നിക്കില്ലെന്ന സാഹചര്യം തന്നെയല്ലേ മുന്നെയുമുണ്ടായിരുന്നത് എന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍. ജാസ്മിന്‍ ബിഗ് ബോസിലേക്ക് വരുന്ന സമയം തന്നെ വിവാഹം ഉറപ്പിച്ചിരുന്നാണ്. പിന്നെ എങ്ങനെയാണ് ഗബ്രി ജാസ്മിനെ ചതിക്കുന്നത്. ഒരു തവണ എങ്കിലും ജാസ്മിന്‍ വിവാഹം ഉറപ്പിച്ച പയ്യനെക്കുറിച്ച് ഓര്‍ത്തിരുന്നോ എന്നാണ് ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത്;

എന്താണ് ജാസ്മിന്‍ പ്രൂവ് ചെയ്യാന്‍ ശ്രമിക്കുന്നത്? ഗബ്രി തന്നെ യൂസ് ചെയ്ത്, എന്നിട്ടിപ്പോ ചീറ്റ് ചെയ്യുന്നു എന്നോ? ഗബ്രി കാരണം ജാസ്മിന്‍ വീക്ക് ആയി എന്നോ? ഗബ്രി ഗെയിം ഒറ്റക്ക് (ജാസ്മിന്‍ ഒപ്പം ഇല്ലാതെ ) കളിച്ചു ജയിച്ചപ്പോ ഒക്കെ സന്തോഷിക്കേണ്ടതിനു പകരം നീ എന്നെ തോല്‍പ്പിച്ചു. ജയിച്ചിട്ടു എന്റെ കൈപിടിച്ചില്ല എന്നെ വന്ന് കെട്ടിപിടിച്ചില്ല.
എന്നെ തോല്‍പ്പിക്കുന്നതില്‍ നീ സന്തോഷിക്കുന്നു എന്നൊക്കെ പറഞ്ഞു ഗബ്രിയേ തളര്‍ത്താന്‍ ശ്രമിച്ചത് ലൈവ് കണ്ടവര്‍ കണ്ടുകാണും. അന്ന് ഗബ്രി അതിന് കൊടുത്ത മറുപടി പിന്നെ നിനക്ക് വേണ്ടി ഞാന്‍ എന്റെ ടീമിനെ തോല്‍പ്പിക്കണമായിരുന്നോ എന്നാണ്. അത് ജാസമിന് പിടിച്ചിട്ടില്ല.
അത്‌പോലെ ഇന്നലെയും ഗെയിം കളിച്ച വി ശേഷം ജാസ്മിനോട് പറയുമ്പോഴും നീ എന്നെ ജയ്ക്കാന്‍ ആയി ഉപദ്രവിക്കുമായിരുന്നില്ലേ എന്ന് ജാസ്മിന്‍ എടുത്തെടുത്തു ചോദിക്കുന്നുണ്ടായിരുന്നു. ഗബ്രി മറ്റുള്ളവരുമായി കൂട്ടാകുന്നത് പോലും ജാസ്മിന്‍ ഇഷ്ടക്കേടോടെ ആണ് നോക്കിയിരുന്നത്.അത് പലപ്പോഴും അസൂയ കളര്‍ന്ന തമാശ പോലെ പറയുന്നുണ്ടായിരുന്നു.
സിജോ ഇന്ന് വന്നപ്പോള്‍ ജാസ്മിന്‍ പുറത്തെ കാര്യം ചോദിക്കുന്നതും ബിഗ്ഗ്ബോസ് ഇടപെട്ട് അത് കുളമാക്കിയതും നമ്മള്‍ കണ്ടതാണ്. ഇനി ഗബ്രി ചതിച്ചു എന്ന് വരുത്താന്‍ ഗബ്രി ഒരിക്കലും ജാസ്മിനെ കേട്ടാമെന്നോ അല്ലെങ്കില്‍ നമുക്ക് പ്രണയിക്കാമെന്നോ പറഞ്ഞിട്ടില്ലല്ലോ. അത് പോലെ ഒരിക്കലും ഒന്നിക്കാന്‍ പറ്റാത്ത ഒന്നായതിനാല്‍ പ്രണയത്തിലേക്ക് കൊണ്ടുപോയിട്ട് കാര്യമില്ല എന്നു ഗബ്രി പലതവണ അവിടെ പലപ്പോഴായി പറഞ്ഞതാണ്.
ഗബ്രി ജാസ്മിനുമായി ഇമോഷണലി ഭയങ്കര അടുപ്പം ഉള്ളതായും അതില്‍ കപടത ഉള്ളതായി തോന്നിയിട്ടും ഇല്ല. അത് മാറാന്‍ തുടങ്ങിയത് ജാസ്മിന്‍ പലപ്പോഴായി മനപ്പൂര്‍വം ഗബ്രി പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവളെ ഇട്ട് കൊടുക്കുകയാണെന്നും, അവളെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കുക ആണെന്നും തുടങ്ങുന്ന സ്റ്റേറ്റ്‌മെന്റ് പറയാതെ പറയാന്‍ തുടങ്ങിയപ്പോളും അതിനൊപ്പം വീട്ടില്‍ നിന്നുള്ള വീഡിയോ വന്നതിനു ശേഷവും ആണ്.
ഇനി ജാസ്മിന്റെ കാര്യത്തില്‍ ഒരു വിവാഹം മുടങ്ങി മറ്റൊരാളുമായി കമ്മിറ്റഡ് ആണെന്നു തുറന്ന് പറഞ്ഞതാണ്. ഗബ്രിയോട് ഫ്രണ്ട്ഷിപ് മാത്രമാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വീക്ക് ഋഷി ജാസ്മിനോട് പുറത്തുള്ള വിവാഹം മുടങ്ങി പോകുമെന്ന് പേടി ഇല്ലേ അത് പോയാല്‍ കുഴപ്പില്ലേ എന്നുള്ള ചോദ്യം ചോദിച്ചപ്പോള്‍(ആകെ തകര്‍ന്നിട്ടുന്ന സമയത്താണ് ഈ ചോദ്യം ഋഷി പേര്‍സണല്‍ ആയി ചോദിക്കുന്നത് ) അത് അറിയില്ല എന്ന് ജാസ്മിന്‍ പറയുകയും പറയുമ്പോള്‍ ചിരിക്കുകയും ചെയ്തിരുന്നു.
ആ സമയത്തു ജാസ്മിന്റെ ഒരു ഭാവം ഉണ്ട്. ആ ഭാവം പലപ്പോഴും അവിടെ പലപ്പോഴും വന്നിട്ടുണ്ട്. ഗബ്രിയുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും ഗെയിം കളിക്കുക ആണ് ജാസ്മിന്‍ എന്ന് തോന്നിച്ചിരുന്ന അഭിനയ ഭാവം. അതിന്നും പല തവണ വന്നിരുന്നു. സിജോയോട് ഞാന്‍ ഗെയിം കളിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ പോലും.
പുറത്തു കമ്മിറ്റെഡ് ആയി ഉള്ളില്‍ വന്ന ജാസ്മിനെ എങ്ങനെ ഗബ്രി ചതിക്കും? അല്ലെങ്കില്‍ എന്ത് ക്ലാരിഫിക്കേഷന്‍ ആണ് ജാസ്മിന് ഗബ്രിയില്‍ നിന്ന് വേണ്ടത്? ജാസ്മിന്‍ ഇന്ന് പറയുകയുണ്ടായി ഞാന്‍ ഉള്ളില്‍ കയറ്റുന്ന ആളുകള്‍ നന്നേ കുറവാണ്. ഗബ്രി അതില്‍ ഏറ്റോം ടോപ് ആണെന്നും അതോണ്ട് എനിക്ക് നോവുമെന്ന്.. അപ്പൊ പുറത്തു കെട്ടുറപ്പിച്ച ആളെ മനസ്സില്‍ കയറ്റിയിട്ടു എന്താ അയാളെ ഓര്‍ക്കാ പോലും ചെയ്യാത്തെ?

കഴിഞ്ഞ ദിവസങ്ങളില്‍ ഗബ്രി ഗെയിം കളിക്കാന്‍ തുടങ്ങിയപ്പോള്‍ ജാസ്മിന് സഹിക്കുന്നില്ല എന്നത് എന്തുകൊണ്ടാണ്? തന്റെ അടിമ ആയി ഗബ്രി നില്‍ക്കണം എന്നാണോ ജാസ്മിന് വേണ്ടത്. സായി വന്ന് പുറത്തെ കാര്യം പറഞ്ഞതും ജാസ്മിനോട്. എന്റെ തന്ത വിളിച്ചു പൊരിച്ചു എന്ന് പറഞ്ഞതും ജാസ്മിന്‍. ഒരു വീക്കെന്‍ഡ് എപ്പിസോഡില്‍ തെറ്റ് മുഴുവന്‍ ഗബ്രിയുടെ ആണെന്ന പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ പോയിരുന്നു.
ചുരുക്കി പറഞ്ഞാല്‍ ഗബ്രിയെ പുറത്താക്കി ജാസ്മിന് മാത്രമായി ചതിക്കപ്പെട്ടവള്‍ എന്ന സിമ്പതിയില്‍ എങ്കിലും ഇനി ഫൈനലില്‍ കേറണം എന്നാണോ...? എന്നും പ്രേക്ഷകന്‍ ചോദിക്കുന്നു.


Click it and Unblock the Notifications