ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്‍; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
ബിഗ് ബോസ്സ് സീസണ്‍ 6ല്‍ വീടിനകത്തും പുറത്തും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് ചര്‍ച്ചയായ ഒരേ ഒരു പേര് ജാസ്മിന്‍ ജാഫര്‍ എന്ന മത്സരാര്‍ത്ഥിയുടേതാണ്. ആദ്യം ഗബ്രിയും ജാസ്മിനും തമ്മിലുള്ള അടുപ്പമായിരുന്നു ഏറ്റവും വലിയ ചര്‍ച്ച വിഷയം. ഇരുവരും ലവ് ട്രാക്ക് ആണ് എടുക്കുന്നതെന്നും ഇത് പ്രതിസന്ധി രൂക്ഷമാക്കുമെന്നുമുള്ള തരത്തിലുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ വരെയുണ്ടായി.
ബിഗ് ബോസില്‍ നിന്നും മോഹന്‍ ലാലില്‍ നിന്നുമടക്കം എന്നാല്‍ നിരന്തരമായി പഴിവാക്കുകള്‍ കേള്‍ക്കേണ്ടി വന്നതിനാലാണം ഇരുവരും അത്ര അടുപ്പത്തിലല്ല ഇപ്പോള്‍ ഗെയിം കളിക്കുന്നത്. അതുകൊണ്ട് തന്നെ ഗബ്രി ജാസ്മിന്‍ കോംബോ ആയിരുന്ന സമയത്ത് ഇരുവരും ഒരുമിച്ചാണ് പഴി കേള്‍ക്കേണ്ടി വന്നതെങ്കില്‍ ഇപ്പോഴിതാ ജാസ്മിന്‍ തനിച്ചാണ് ഗെയിം കളിച്ചത്.

സിബിനും ജാസ്മിനും തമ്മിലുള്ള വഴക്കായിരുന്നു ഒരു പരിധി വിട്ട് പോയതും സിബിന്‍ ജാസ്മിന് നേരെ കൈകൊണ്ട് കാണിച്ച ഒരു മോശം ആംഗ്യം ജാസ്മിന്‍ സ്‌പോട്ടില്‍ തന്നെ പ്രശ്‌നമാക്കുകയും അതില്‍ സിബിന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷം മാനസികമായി തളര്‍ന്നിരുന്ന സിബിനെ ജാസ്മിന്‍ കണ്ട് സംസാരിക്കുകയും ചെയ്തതിരുന്നു.
ഒരു ഭാഗത്ത് ജാസ്മിന് വലിയ ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും അടുത്ത കാലത്തായി ഒറ്റയ്ക്ക് ഫൈറ്റ് ചെയ്യുന്ന ജാസ്മിന്‍ എന്ന ഗെയിമര്‍ക്ക് മറുവശത്ത് ഫാന്‍സും കൂടി വരുന്നതായി പ്രേക്ഷകര്‍ തന്നെ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഇതാ ചികിത്സയ്ക്കായി പുറത്തുപോയ സിജോ ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിജോയും ജാസ്മിനും തമ്മിലുണ്ടായ ഒരു സംഭാഷണമാണ് വൈറല്‍ ആകുന്നത്.
ബിഗ് ബോസ് ലൈവില്‍ പുറത്ത് നിന്ന് വന്ന സിജോയോട് തന്റെ ഗെയിമിനക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ച ജാസ്മിന്‍ നാണം കെട്ടു. ബിഗ് ബോസ് ജാസ്മിനെ നാണം കെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. സിജോയെയു കൊണ്ട് പുറത്ത് പോയി ഇരുന്നിട്ട് ഞാന്‍ കുറച്ച് കാര്യങ്ങള്‍ ചോദിക്കാം നീ പറയുമോ എന്നാണ് ജാസ്മിന്‍ ചോദിച്ചത്.
ഉത്തരം പറയണം എന്നൊന്നും നീ നിര്‍ബന്ധിക്കരുത്, പക്ഷെ ചോദിച്ചോളാനാണ് സിജോ പറഞ്ഞത്. നീ പുറത്തു പോയ ഒരാളാണ്. പുറത്ത് നിന്ന് ഇവിടുത്തെ ഗെയിമും തന്റെ ഗെയിമും ഒക്കെ കണ്ട ആളാണ്. അതുകൊണ്ട് തന്നെ തന്റെ ഗെയിം എങ്ങനെ ഉണ്ടെന്നായിരുന്നു ജാസ്മിന്‍ സിജോയോട് ചോദിച്ചത്. താന്‍ നല്ല പോലെ കളിക്കുന്നില്ലേ എന്നും ജാസ്മിന്‍ സിജോയോട് ചോദിച്ചു.

താന്‍ ഇവിടെ പലരും ചെയ്യുന്നത് പോലെ മിണ്ടാതെ ഇരിക്കുന്നൊന്നുമില്ലല്ലോ. നന്നായിട്ട് കളിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍ ആ നീ കളിക്കുന്നൊക്കെ ഉണ്ടെന്നാണ് സിജോ മറുപടി പറയുന്നത്. ഈ സമയം ബിഗ് ബോസ് ഹൗസില്‍ ജാസ്മിനോട് എന്താണ് അറിയേണ്ടതെന്ന് ബിഗ് ബോസ് തന്നെ ചോദിക്കുകയായിരുന്നു. എന്താണ് അറിയേണ്ടതെന്ന് താന്‍ തന്നെ പറഞ്ഞു തരാം എന്നും ബിഗ് ബോസ് വിളിച്ചു പറഞ്ഞു. ഇതോടെ ചമ്മി നാണം കെട്ട ജാസ്മിനെയാണ് കണ്ടത്.
ജാസ്മിന്‍ കളിക്കുന്ന ഗെയിമില്‍ സ്വയം വിശ്വാസമൊന്നുമില്ലേ എന്നും ബിഗ് ബോസ് ചോദിക്കുന്നുണ്ട്. ഇതോടെ ബിഗ് ബോസ് ഹൗസിലെ എല്ലാവരും അറിഞ്ഞു. അതുവരെ സിജോയോട് സംസാരിക്കുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ബിഗ് ബോസ് വിളിച്ച് പറഞ്ഞതോടെ ഹൗസിലെ എല്ലാവരും അറിഞ്ഞു. അത് മാത്രമല്ല, എല്ലാവരും ജാസ്മിനെ കൂക്കി വിളിക്കുകയും ചെയ്തു. അവള്‍ക്കാണെങ്കില്‍ അങ്ങനെ ഉളുപ്പും കാര്യങ്ങളുമൊന്നുമില്ലെന്ന് ഇത് കണ്ട് ഋഷി പറയുന്നുണ്ട്. ഗബ്രിയാണ് ആദ്യം കൂക്കി വിളിച്ചതെന്നൊക്കെ പ്രേക്ഷകര്‍ ഇതുമായി പങ്കുവെക്കുന്ന കുറിപ്പുകളില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications