'അടിതെറ്റി സിബിനും, മാപ്പ് പറഞ്ഞു; പുറത്തുവരുന്ന അവസാന രണ്ട് പേരില്‍ ജാസ്മിനുമുണ്ടാകും'
ബിഗ് ബോസ് സീസണ്‍ 6 ആരംഭിച്ചതു മുതല്‍ എല്ലാവരുടെയും ശ്രദ്ധ പ്രധാനമായും ജാസ്മിന്‍ ഗബ്രി കോംബോയിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ജാസ്മിന്‍ എന്ന ഒറ്റപ്പേരിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ആളുകള്‍ പേഴ്‌സണല്‍ ആയി കൗണ്ടര്‍ അറ്റാക്ക് ചെയ്തുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ ജാസ്മിനെയാണ്.
ബിഗ് ബോസിന്റെ ഈ സീസണ്‍ തുടങ്ങിയ സമയത്ത് ജാസ്മിന് വലിയ ഹേറ്റേഴ്‌സ് ആണ് ഉണ്ടാകുന്നതെങ്കില്‍ ഇപ്പോള്‍ ഫാന്‍ ബേസ് വന്നുകൊണ്ടിരിക്കുകയാണ്. ജാസ്മിന്‍ ഒറ്റയ്ക്ക് പൊരുതി നില്‍ക്കുന്നതാണ് ആളുകളെ വീണ്ടും ഒരു ഫാന്‍ ബേസ് ഉണ്ടാക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സിബിന്‍ ജാസ്മിനെതിരെ കൈകൊണ്ട് മോശം ആഗ്യം കാണിച്ചത് വലിയ ചര്‍ച്ചയാവുകയും ജാസ്മിന്റെ ശക്തമായ പ്രതിഷേധം കാരണം സിബിന്‍ മാപ്പ് പറയുകയും ചെയ്തു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അണ്‍പ്രഡിക്ടബിള്‍ ആയ മത്സരാര്‍ത്ഥികളോട് പോലും ഒറ്റയ്ക്ക് നിന്ന് മത്സരിക്കാന്‍ കഴിവുള്ള ആളാണ് ജാസ്മിന്‍ എന്ന് കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെ;
ഞാന്‍ ജാസ്മിന്റെ ഫാന്‍ അല്ല, ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥിയില്‍ എനിക്ക് ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട് പക്ഷെ പറയാതിരിക്കാന്‍ പറ്റില്ല. ഈ സീസണ്‍ കൊണ്ട് പോകുന്നത് ജാസ്മിന്‍ ആണ്. എപിസോഡ് 2 മുതല്‍ ജാസ്മിനോട് ഒരു ഇഷ്ടം തോന്നിയിരുന്നു കാരണം വളരെ ഹൈപ്പര്‍ ആക്ടീവ് ആയ പുറത്തെ ഇമേജ് പേടി ഇല്ലാതെ എന്തും തുറന്നു പറയുന്ന ആള്‍ എന്ന നിലയില്‍ അവരോട് ഒരു ഇഷ്ടമുണ്ടായിരുന്നു.
പിന്നീട് ഗബ്രിയുമായി ചേര്‍ന്നു ഗെയിം കളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ഇഷ്ടം കുറഞ്ഞു കുറഞ്ഞു വന്നു. അപ്പോഴും ജാസ്മിന്‍ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കില്‍ നന്നായേനെ എന്നും തോന്നിയിരുന്നു. ഈ സീസണിലെ പുലികളായ റോക്കി, ജിന്റോ, സിജോയോടൊക്കെ ജാസ്മിന്‍ ആദ്യ ആഴ്ചകളില്‍ കാണിച്ച ഡോമിനേഷന്‍ അന്യായം ആയിരുന്നു.
പ്രത്യേകിച്ച് റോക്കിയെ പോലെ അണ്‍ പ്രഡിക്ടബിള്‍ ആയ മറ്റു മത്സരാര്‍ത്ഥികള്‍ക്ക് പേടി തോന്നിക്കുന്ന ഒരാളെ ഒക്കെ 1 vs1 Situation ല്‍ നേരിടുന്നത് കണ്ടപ്പോ രോമാഞ്ചം ആയിരുന്നു (വൈറല്‍ ആയ നീ വന്നു നോക് എന്ന ഡയലോഗ് ഒക്കെ) പിന്നീട് പുറകെ നടന്നു ചൊറിഞ്ഞ നോറയെ ഒറ്റ രാത്രി കൊണ്ട് എക്‌സ്‌പോസ്ഡ് ആക്കി മൂലയ്ക്കിരുത്തി കരയിച്ചത് ഒക്കെ ജാസ്മിന്‍ എന്ന ഗെയിമറിന്റെ ഡോമിനേഷന്‍ കാണിച്ചു തരുന്നവയായിരുന്നു.
ജിന്റോ ആയുള്ള ഫൈറ്റ് ഒക്കെ ബാക്കി അവിടുത്തെ സ്ത്രീ മത്സരാര്‍ത്ഥികള്‍ക്ക് സ്വപ്നം മാത്രം, അഭിഷേക് ശ്രീകുമാറിനെ ഡിബേറ്റ് ടാസ്‌കില്‍ പൊളിച്ചടുക്കിയത് മറ്റൊരു കിടിലന്‍ മോമന്റ്. സിബിനാണ് ജാസ്മിനെ കുറെ കൂടെ ബുദ്ധിപരമായി നേരിട്ടത്. ഇഗ്നോര്‍ ചെയ്തു ഇന്‍സള്‍ട്ട് ചെയ്യുക. അതിലൂടെ ജാസ്മിനെ തകര്‍ക്കുക. ഇതായിരുന്നു സിബിന്റെ പ്ലാന്‍. അതില്‍ പുള്ളി വിജയിച്ചു.
പറഞ്ഞു തോല്‍പ്പിക്കേണ്ട സ്ഥലത്ത് പുള്ളി ജാസ്മിനെ പറഞ്ഞു തോല്‍പ്പിച്ചു. പക്ഷെ ഇന്നത്തെ ദിവസം ജാസ്മിന്‍ സിബിനെതിരെ അതെ ആയുധം എടുത്തു പ്രയോഗിച്ചു ഇന്‍സള്‍ട്ട് ചെയ്തു പ്രവോക്ക് ചെയ്തു അവിടെ സിബിനു അടിതെറ്റി. അടുത്ത ആഴ്ച ഇതിനു സിബിന്റെ കൗണ്ടര്‍ അറ്റാക്ക് എന്താകും എന്നറിയാന്‍ എനിക്ക് ആകാംഷയുണ്ട്.
നിലവില്‍ ഗബ്രി ആയുള്ള സൗഹൃദം ജാസ്മിന്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി കുറെ കൂടെ ഫോക്കസ്ഡ് ആയി ഗെയിം കളിക്കാന്‍ തുടങ്ങിയാല്‍ ജാസ്മിന്റെ പൊട്ടന്‍ഷ്യല്‍ ഭീകരമാണ്. ആദ്യ സീസണില്‍ രഞ്ജിനിക്ക് ഉണ്ടായിരുന്നത് പോലത്തെ മെന്റല്‍ പവര്‍ ജാസ്മിനുണ്ട് അത് ഇത്രയും ചെറിയ പ്രായത്തില്‍ കിട്ടുക എന്നത് നിസാര കാര്യമല്ല.

അവള്‍ക്ക് വൃത്തി ഇല്ല, കോമ്പോ കളിക്കുന്നു, പക്വത ഇല്ല, തേപ്പുകാരി എന്നൊക്കെ പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് ചെയ്താലും അവര്‍ ഒരു ഗംഭീര പ്ലയര്‍ ആണ്. ജാസ്മിനോളം കണ്ടന്റ് കൊടുത്ത ആരും നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഇല്ല അത് കൊണ്ട് 100 ആം ദിവസം ലാലേട്ടന്റെ കൈ പിടിച്ചു പുറത്തേക്ക് വരുന്ന ആ രണ്ട് പേരില്‍ ഒരാള്‍ ആകാന്‍ എന്ത് കൊണ്ടും യോഗ്യത ജാസ്മിനുണ്ട്.
നബി : ഞാന്‍ സിബിന്‍ ഫാന്‍ ആണ്. നാളെ ജാസ്മിനെ ഡീഗ്രേഡ് ചെയ്തു ഇവിടെ പോസ്റ്റും ഇടും പക്ഷെ ബിഗ് ബോസ് എന്ന ഷോയെ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ ഇത് പറയണം എന്ന് തോന്നി.


Click it and Unblock the Notifications