അങ്ങനെയെങ്കില്‍ അഖിലും സാബുവും കപ്പടിക്കുമായിരുന്നോ? ജാസ്മിനും ജിന്റോയും ശക്തരായ പോരാളികള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ ആരംഭം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന പേരുകള്‍ ജിന്റോയുടെയും ജാസ്മിന്റേയുമാണ്. അതിനിടക്ക് ചില മത്സരാര്‍ത്ഥികള്‍ ഗെയിമിലേക്ക് ഇന്‍ ആയി വരികയും ചിലര്‍ പുറത്താവുകയും ചെയ്തു. ചിലര്‍ ഇപ്പോഴും ബിഗ് ബോസിനകത്താണോ എന്ന് തന്നെ സംശയമാണെന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്.
ഇപ്പോഴിതാ ആരൊക്കെ വന്നാലും പോയാലും ജിന്റോയും ജാസ്മിനുമാണ് ബിഗ് ബോസ് ഹൗസിലെ ഏറ്റവും ശക്തരായ ഗെയിമര്‍മാര്‍ എന്നാണ് ഒരു കുറിപ്പില്‍ പറയുന്നത്. ബിഗ് ബോസില്‍ അതിഥികളായി ശ്വേതയും സാബുമോനും എത്തിയിരുന്നു. ഇവരും പ്രധാനമായും ജിന്റോയെയും ജാസ്മിനെയുമാണ് ടാര്‍ഗറ്റ് ചെയ്ത് സംസാരിച്ചത്.

ഒറ്റയ്ക്ക് കളിച്ചാല്‍ മികച്ച പ്ലെയര്‍ ആകാം എന്ന് തന്നെയാണ് സാബുമോന്‍ ജാസ്മിനോട് പറയുന്നത്. ജാസ്മിന്റെ ശക്തി എന്താണെന്ന് പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കുന്നുമുണ്ട് സാബുമോന്‍. ഇപ്പോഴിതാ ജാസ്മിനെയും ജിന്റോയെയും കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ബിഗ്ഗ്ബോസ് എന്നതൊരു യുദ്ധമാണെങ്കില്‍ അവിടുത്തെ ഏറ്റവും ശക്തരായ രണ്ട് പോരാളികള്‍ ജാസ്മിനും ജിന്റോയുമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ജാസ്മിനും ജിന്റോയും മികച്ച ഗെയിമേഴ്‌സ് ആയതുകൊണ്ട് തന്നെയാണ് ബിഗ്ഗ്ബോസ് എന്താണെന്ന് വ്യക്തമായി അറിയുന്ന അത് എക്‌സ്പീരിയന്‍സ് ചെയ്ത സാബുവിനും ശ്വേതക്കും അവര്‍ മികച്ച ഗെയിമേഴ്‌സ് ആയി തോന്നിയതെന്നും കുറിപ്പില്‍ പറയുന്നു.
'ബിഗ് ബിഗ്ഗ്ബോസ് എന്നത് മികച്ച നന്മമരത്തെ കണ്ടു പിടിക്കാനുള്ള ഷോ അല്ലെന്ന് മനസിലാക്കുക..അങ്ങനെ ആണെങ്കില്‍ കപ്പ് ഏതെങ്കിലും വാഴയ്‌ക്കോ സേഫ് ഗെയിമറിനോ കൊടുത്താല്‍ പോരെ? അങ്ങനെ ആയിരുന്നുവെങ്കില്‍ സാബുവോ അഖില്‍ മാരാരോ ഒരിക്കലും കപ്പ് എടുക്കില്ലായിരുന്നു,' കുറിപ്പില്‍ പറയുന്നു.
പുറത്തവര്‍ എന്തായിരുന്നുവെന്നോ അവരവിടെ എന്ത് ചെയ്‌തെന്നോ നോക്കിയല്ല നമ്മള്‍ അവര്‍ക്ക് വോട്ട് നല്‍കിയതും.
ഇതൊരു ഗെയിം ഷോയാണ്.. ആരാണോ കൂടുതല്‍ കണ്ടന്റ് നല്‍കുന്നത്.. ആരാണോ കൂടുതല്‍ വാശിയോടെ പൊരുതാന്‍ തയ്യാറായി കളത്തിലിറങ്ങുന്നത് അവരാണ് പോരാളികള്‍...
'ബിഗ്ഗ്ബോസ് എന്നതൊരു യുദ്ധമാണെങ്കില്‍ അവിടുത്തെ ഏറ്റവും ശക്തരായ രണ്ട് പോരാളികള്‍ ജാസ്മിനും ജിന്റോയുമാണ്.
രണ്ട് പേര്‍ക്കും അവരുടേതായ നെഗറ്റീവ്‌സും പോസിറ്റീവുമുണ്ട്..യുദ്ധത്തില്‍ അവര്‍ പരസ്പരം കലഹിച്ചേക്കാം പക്ഷേ നോറ & അന്‍സിബയെ പോലെ കാലങ്ങളോളം മനസ്സില്‍ വൈരാഗ്യം വെച്ചു നടക്കുന്നവരല്ല ജാസ്മിനും ജിന്റോയും,' എന്നും കുറിപ്പില്‍ പറയുന്നു.

രണ്ടാളും എത്ര വഴക്കിട്ടാലും മനസ്സില്‍ വെക്കാതെ വീണ്ടും ഗെയിം കളിക്കും ആവശ്യമുള്ളപ്പോള്‍ കൂടെ നില്‍ക്കുകയും ചെയ്യും..അത് ജാസ്മിനും ജിന്റോയും അംഗീകരിച്ച കാര്യമാണ്. ശ്വേതക്ക് അവിടെ ഏറ്റവും ഇഷ്ടപ്പെട്ടത് ജിന്റോയെയാണ്... ജാസ്മിനും ജിന്റോയും മികച്ച ഗെയിമേഴ്‌സ് ആയതുകൊണ്ട് തന്നെയാണ് ബിഗ്ഗ് ബോസ് എന്താണെന്ന് വ്യക്തമായി അറിയുന്ന അത് എക്‌സ്പീരിയന്‍സ് ചെയ്ത സാബുവിനും ശ്വേതക്കും അവര്‍ മികച്ച ഗെയിമേഴ്‌സ് ആയി തോന്നിയതും.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബിഗ്ബോസ്സ് മലയാളം സീസണ്‍ 6 ലെ ടോപ് 2 ജാസ്മിന്‍ & ജിന്റോ തന്നെയായിരിക്കും. സാബു പറഞ്ഞത് പോലെ അവര്‍ കൂട്ടായാല്‍ ബാക്കി ആര്‍ക്കും പിന്നെ അവിടെയൊന്നും ചെയ്യാനില്ലെന്നും കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications