'ജിന്റോ വലിയൊരു പാഠം ആണ്; മണ്ടനെന്നോ നുണയാനെന്നോ മുദ്ര കുത്തിയാലും ജയിച്ചേ മടങ്ങൂ'
ബിഗ് ബോസ് സീസണിലെ ഏറ്റവും സ്‌ട്രോങ്ങ് ആയ മത്സരാര്‍ത്ഥിയാണ് ജിന്റോ. തുടക്കം മുതല്‍ സ്‌ട്രോങ്ങ് മത്സരാര്‍ത്ഥിയാണെന്ന പ്രേക്ഷകരും വിലയിരുത്തിയ വ്യക്തികൂടിയാണ്. ജിന്റോ വ്യക്തി ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടുമാണ് മുന്നേറിയിട്ടുള്ളത്. ബോഡി ബില്‍ഡര്‍ കൂടിയായ ജിന്റോയെ ബിഗ് ബോസ് വീടിനകത്തു വെച്ച് തന്നെ പലരും കളിയാക്കി.
നിറം നോക്കിയും രൂപം നോക്കിയും സഹ മത്സരാര്‍ത്ഥികളാല്‍ കളിയാക്കപ്പെട്ടപ്പോഴും ശക്തമായി തന്റെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്തിയ മത്സരാര്‍ത്ഥി തന്നെയാണ് ജിന്റോ. അതേസമയം ജിന്റോയ്‌ക്കെതിരെ നിരവധി ഹേറ്റ് ക്യാംപയിനുകളും സമാന്തരമായി നടന്നിട്ടുണ്ട്. അത് ഭാഷ ഉപയോഗിക്കുന്നതിലായാലും ഗെയിമില്‍ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ചുമൊക്കെ ഈ നെഗറ്റീവ് വന്നിട്ടുണ്ട്.

ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ വന്ന ഒരു കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്. ബിഗ് ബോസിലൂടെ അറിയപ്പെടുകയു അംഗീകരിക്കപ്പെടുകയും ചെയ്യുകയാണ് ജിന്റോ. ഇത്രയൊക്കെ നേടിയിട്ടും എന്റെ നാട്ടില്‍ വെക്കാത്ത ഫ്‌ളെക്‌സ് ബിഗ്ബോസ് കണ്ട്, എന്നെ ഇഷ്ടപ്പെട്ടു നാട്ടില്‍ വെച്ചു എന്ന് ജിന്റോ തന്നെ പറഞ്ഞിരുന്നു.
സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ച വ്യക്തിയാണ് ജിന്റോ. നിങ്ങളില്‍ ചിലര്‍ അയാളെ മണ്ടനെന്നോ നുണയാനെന്നോ മുദ്ര കുത്തിയാലും ജയിച്ചേ മടങ്ങൂ എന്ന അയാളുടെ ഇച്ഛാ ശക്തിയെ തോല്പിക്കാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം;
'ജിന്റോയുടെ self talk ലെ ഒന്ന് ആയിരുന്നു ഇത്രയൊക്കെ നേടിയിട്ടും എന്റെ നാട്ടില്‍ വെക്കാത്ത ഫ്‌ളെക്‌സ് ബിഗ്ബോസ് കണ്ടു എന്നെ ഇഷ്ടപ്പെട്ടു നാട്ടില്‍ വെച്ചു. ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്.. ദൃശ്യ മാധ്യമം ജനങ്ങള്‍ക് ഇടയില്‍ ഉണ്ടാക്കുന്ന influence അത്രമേല്‍ വലുതാണ്...മറ്റുള്ളവരാല്‍ തിരിച്ചു അറിയപെടുക അംഗീകരിക്കപെടുക എന്നത് വളരെ വലിയ കാര്യം ആണ്,'ജിന്റോ പറയുന്നു.
'വളരെ അധികം ആത്മസമര്‍പ്പണം നടത്തി ആരോഗ്യം നോക്കി കഠിനമായ വ്യായാമമുറകളിലൂടെ ശരീരം ദൃഢമാക്കി ജിന്റോ മിസ്റ്റര്‍ സൗത്ത് ഇന്ത്യ, മിസ്റ്റര്‍ എറണാകുളം,, മിസ്റ്റര്‍ കേരള നേടി....ഇന്റര്‍നാഷണല്‍ ലെവലില്‍ തേര്‍ഡ് എത്തി...നമ്മളില്‍ എത്ര പേര് ശ്രദ്ധിച്ചു അത്...? ജിന്റോ യെ പോലെ എത്രയോ പേര് കാണും ഇങ്ങനെ,'
'കഠിനധ്വാനത്തിലൂടെ സ്വന്തം വ്യക്തിത്വം ഉയര്‍ത്തി കാണിക്കാന്‍ ശ്രമിക്കുന്ന അനേകര്‍....സ്‌ട്രോക് വന്നു ശരീരം ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള വ്യായാമം പരിശീലിപ്പിച്ചും ആലപ്പുഴ വള്ളം കളിക്കായ് വ്യായാമമുറ പരീശീലനം,പള്ളിയിലെ കുഞ്ഞുങ്ങളെ ഡാന്‍സ് പഠിപ്പിച്ചും തന്റെ കയ്യില്‍ ഉള്ള അറിവ് ജിന്റോ മറ്റുള്ളവര്‍ക്കായ് പകര്‍ന്നു....ജിന്റോ എന്ന വ്യക്തി സാമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു'

'അയാളിലെ അഭിനയ മോഹി ചില സിനിമ കളിലും മുഖം കാണിച്ചു....ഇപ്പോഴും ജിന്റോ പ്രയത്‌നിക്കുകയാണ് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍.... സ്വപ്നങ്ങള്‍ സാക്ഷത്കരിക്കാന്‍.... നിങ്ങളില്‍ ചിലര്‍ അയാളെ മണ്ടനെന്നോ നുണയാനെന്നോ മുദ്ര കുത്തിയാലും ജയിച്ചേ മടങ്ങൂ എന്ന അയാളുടെ ഇച്ഛാ ശക്തിയെ തോല്പിക്കാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയില്ല'
'ഈ കളിയാക്കുന്നവര്‍ നെഞ്ചില്‍ തൊട്ട് പറയൂ.. ജിന്റോ യെ പോലെ സോഷ്യല്‍ commitment നിങ്ങള്‍ക് ഉണ്ടോ ജിന്റോ ചവിട്ടി താണ്ടിയ കല്ലും മുള്ളും നിറഞ്ഞ വഴികള്‍ നിങ്ങള്‍ കണ്ടിട്ടെങ്കിലും ഉണ്ടോ? ജിന്റോ വലിയൊരു പാഠം ആണ്... തോല്‍ക്കാന്‍ മനസ്സില്ലാതവര്‍ക്ക് വായിക്കാന്‍ ഉള്ള പാഠം' എന്നാണ് കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications











