'കരിഞ്ഞ മത്സ്യ കന്യകയെന്ന് കളിയാക്കല്‍, അടിപതറാത്ത, ഒറ്റയ്ക്ക് നിന്ന് പോരാടിയ ജിന്റോ'
ഇത്തവണത്തെ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ള പേര് ജിന്റോയുടേതാണ്. നെഗറ്റീവ് ആയിട്ടായാലും പോസിറ്റീവ് ആയിട്ടായാലും തന്റെ സാന്നിധ്യം ഹൗസിലുടനീളം വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ള വ്യക്തികൂടിയാണ് ജിന്റോ. അതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍. കാരണം തുടക്കം മുതല്‍ വളരെ ശക്തരായി കരുതപ്പെടുന്ന മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ ജിന്റോ മുന്നില്‍ തന്നെയുണ്ട്.
ജിന്റോയും ജാസ്മിനും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമ്പോഴും അവരുപയോഗിക്കുന്ന ഭാഷ പലപ്പോഴും അസഭ്യമാകുമ്പോഴും ജിന്റോ എന്ന മത്സരാര്‍ത്ഥിയുടെ കഴിവിനെ പ്രേക്ഷകര്‍ അംഗീകരിക്കുന്നുണ്ട് എന്നതും വ്യക്തമാണ്. എന്നാല്‍ മറ്റു മത്സരാര്‍ത്ഥികളില്‍ എത്ര പേര്‍ ഇനിയും ഇവിടെ കാണുമെന്ന കാര്യത്തിലും തീരുമാനം ആയിട്ടില്ല.

ജിന്റോയ്ക്ക് അദ്ദേഹത്തിന്റെ നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ ജാസ്മിന്‍ അടക്കമുള്ള മത്സരാര്‍ത്ഥികളില്‍ നിന്ന് അപമാനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എന്നാല്‍ ഇതില്‍ നിന്നെല്ലാം ശക്തമായി മുന്നോട്ട് ചലിക്കുന്ന മത്സരാര്‍ത്ഥിയാണ് ജിന്റോ എന്നാണ് ഒരു പ്രേഷകന്‍ പങ്കുവെക്കുന്ന കുറിപ്പ്.
പല മത്സരാര്‍ത്ഥികളും ജിന്റോയെ മെന്റല്‍ ടോര്‍ച്ചര്‍ ചെയ്തപ്പോഴും ഗെയിമിനിടയില്‍ അഭിഷേക് മനപ്പൂര്‍വും ഗെയിം ഇടയില്‍ പുള്ളിയുടെ കഴുത്തില്‍ പിടിച്ചു തിരിക്കുന്നതും കണ്ടു.അവിടേയും പുള്ളി അടിപതറയില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം;
'ഇപ്പോള്‍ ഉള്ള top 9 contest എടുത്താല്‍ ഒറ്റക്ക് കളിച്ചു മുന്നോട്ട് വന്ന ഒരു മത്സരാര്‍ത്ഥി ആണ് ജിന്റോ.. തുടക്കം മുതല്‍ ഗെയിം മനസ്സില്‍ ആക്കി അതിന്റ പള്‍സ് അറിഞ്ഞു തന്നെ കളിച്ചു. തുടക്കത്തില്‍ മാക്‌സിമം മെന്റല്‍ ടോര്‍ച്ചര്‍ കിട്ടിയ ഒരു വ്യക്തി ആയിരുന്നു ജിന്റോ. ഗബ്രി, ജാസ്മിന്‍, റെസ്മിന്‍, ശ്രീ രേഖ എല്ലവരും പുള്ളിയെ മെന്റല്‍ ടോര്‍ച്ചര്‍ ചെയ്തിട്ട് ഉണ്ടു.'
'അത് ഓക്കേ over come ചെയ്തു top 9 ല്‍ എത്തി. അതില്‍ മെയിന്‍ കാര്യം പുള്ളിക്ക് സാധാ ജനങളുടെ സപ്പോര്‍ട്ട് ആണ്.. അവര്‍ ഓക്കേ ജിന്റോ അകമഴിഞ്ഞ് സ്‌നേഹിച്ചു കുടെ നിര്‍ത്തി.. അയാളിലെ നന്മകള്‍ മനസിലാക്കി.. ശത്രുവിനെ വരെയും സ്‌നേഹിക്കുന്ന ഒരു മനസ് അത് ജിന്റോക്ക് ഉണ്ട്.' എന്ന് കുറിപ്പില്‍ പറയുന്നു.

തുടക്കം മുതല്‍ അവിടെ ഉള്ളവര്‍ ചുറ്റും കൂടി നിന്നു അദ്ദേഹത്തെ പരിഹസിച്ചു, കരിഞ്ഞ മത്സ്യ കന്യക, അയാളുടെ നിറത്തെ കളയാക്കി, അതിനു ഒന്നും പുള്ളിയെ തളര്‍ത്താന്‍ സാധിച്ചില്ല, അവസാനം നമ്മള്‍ കണ്ടു ടിക്കറ്റ് ടു ഫിനാലെയില്‍ പുള്ളിയെ target ചെയ്തു സിജോ, സായി, നന്ദന, അഭിഷേക് ഓക്കേ ഗെയിം കളിക്കുന്നത്...
അവിടേയും പുള്ളി അടിപതറയില്ല.. അഭിഷേക് മനപ്പൂര്‍വും ഗെയിം ഇടയില്‍ പുള്ളിയുടെ കഴുത്തില്‍ പിടിച്ചു തിരിക്കുന്നതും കണ്ടു..അവര്‍ പുള്ളി പോയിന്റ് എടുക്കാതിരിക്കാന്‍ മാക്‌സിമം ശ്രമിച്ചു അപ്പോളും ജിന്റോ ഒറ്റക്ക് കളിച്ചു... അങ്ങനെ ഉള്ള ഒരാളെ അല്ലെയോ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യേണ്ടത്. അങ്ങനെ ഉള്ള വേണം സീസണ്‍ 6 cup എടുക്കാന്‍. ജിന്റോ തന്നെ ഇപ്രാവശ്യത്തെ winner ആകട്ടെ.


Click it and Unblock the Notifications