'ജിന്റോയ്ക്ക് നല്ല ഉദ്ദേശമായിരുന്നില്ലേ? ജാസ്മിന്‍ ഗബ്രിയെ ഓര്‍ത്ത് വീണ്ടും ഡൗണ്‍ ആകരുത് എന്നല്ലേ?'
ബിഗ് ബോസ് അതിന്റെ വളരെ ആവേശോജ്വലമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരാര്‍ത്ഥികളില്‍ ആരൊക്കെയാകും ടോപ് ഫൈവിലേക്ക് കടക്കുക എന്നത് സംബന്ധിച്ച ആശങ്കകളും പ്രതീക്ഷകളും മത്സരാര്‍ത്ഥികളിലേക്കും കടന്നിരിക്കുന്ന ഘട്ടമാണ്. തുടക്കം മുതലേ വളരെ ശക്തമായ ഗെയിമറായി കണക്കാക്കപ്പെടുന്നത് ജിന്റോയാണ്.
അതു കഴിഞ്ഞാല്‍ ജാസ്മിനും വളരെ സ്‌ട്രോങ്ങ് ആയ മത്സരാര്‍ത്ഥിയായി കണക്കാക്കപ്പെടുന്നുണ്ട്. അന്‍സിബയും അപ്‌സരയും ഒരു സമയത്ത് പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്ന മത്സരാര്‍ത്ഥികള്‍ ആയിരുന്നെങ്കിലും പുറത്തായി. എന്നാല്‍ ഗെയിം കൊണ്ട് പ്രതീക്ഷിക്കാത്ത് സ്ഥാനത്ത് എത്തിയിരിക്കുന്നത് അഭിഷേകാണ്.

ടോപ് ഫൈവില്‍ അഭിഷേക് ഉറപ്പായും കാണുമെന്നാണ് പ്രേക്ഷകര്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ റിഷിക്കും സാധ്യത പറയുന്നവരുണ്ട്. എന്നിരുന്നാലും ജിന്റോയും ജാസ്മിനും തന്നെയാണ് എക്കാലത്തും മുന്നില്‍ നില്‍ക്കുന്നത്. ഒരുപക്ഷെ ഹൗസിനുള്ളില്‍ ഏറ്റവും കൂടുതല്‍ അടി നടത്തിയിട്ടുള്ളതും ഇരുവരും തമ്മില്‍ തന്നെയാണ്.
ഇപ്പോഴിതാ ഗബ്രിയുടെ പേരില്‍ ഇരുവരും തമ്മിലുള്ള അടിയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ബിഗ് ബോസ് ഹൗസ് പ്രമോയിലാണ് ജിന്റോയും ജാസ്മിനും തമ്മിലുള്ള വഴക്കിന്റെ ഭാഗങ്ങള്‍ കാണിച്ചത്. പ്രമോയില്‍ കാണിക്കുന്നത് അനുസരിച്ച് ജാസ്മിന്‍ പറയുന്നത് തനിക്ക് ഒറ്റയ്ക്ക് ഇങ്ങനെ ഇരിക്കുമ്പോഴാണ് അവനെ (ഗബ്രിയെ) മിസ് ചെയ്യുന്നത് എന്നാണ്.
എന്നാല്‍ ഇതിന് ജിന്റോ പറയുന്നത് കൂടുതല്‍ മിസ് ചെയ്യേണ്ട എന്നാണ്. എന്നാല്‍ എനിക്ക് മിസ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നൊക്കെ താനാണോ തീരുമാനിക്കുന്നത് എന്നാണ് ജാസ്മിന്‍ തിരിച്ച് ചോദിക്കുന്നത്. എന്നാല്‍ പ്രമോയില്‍ കാണുന്നത് പ്രകാരം, ജിന്റോ പറയുന്നത്, ഇപ്പോള്‍ മര്യാദയ്ക്ക് പോകുന്നുണ്ട്. വെറുതെ വളച്ചൊടിച്ച് വെറുതേ കുറേ സ്വപ്‌നങ്ങള്‍ ഒന്നും കാണേണ്ട എന്നാണ്.
എന്റെ സ്വപ്‌നം എന്താവണം എന്ത് ആവണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാന്‍ നേരെ ആവുന്നോ ഇല്ലയോ എന്നൊക്കെ നോക്കാന്‍ ജിന്റോ ആരാണ് എന്നും ജാസ്മിന്‍ ചോദിക്കുന്നു. ജിന്റോയുടെ ഫണ്ണും കൊണ്ട് ജിന്റോ തത്കാലം അവിടെ ഇരിക്ക് എന്നാണ് ജാസ്മിന്‍ പറയുന്നത്. ഇത്രയുമാണ് പ്രമോയില്‍ കാണുന്നത്.
എന്നാല്‍ ഇത് ജിന്റോ നല്ല ഉദ്ദേശത്തില്‍ പറഞ്ഞതല്ലേ എന്നാണ് ഒരു പ്രേക്ഷകന്‍ ചോദിക്കുന്നത്. എന്തിനാണ് ജാസ്മിന്‍ തട്ടിക്കയറിയതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.
'ഇന്ന് ജിന്റോ ജാസ്മിനോട് പറഞ്ഞത് ഇപ്പോള്‍ നീ വലിയ കുഴപ്പമില്ലാതെ ഗെയിം കളിക്കുന്നുണ്ട്... വെറുതെ ഗബ്രിയെ ആലോചിച്ച് വീണ്ടും ഡൗണ്‍ ആകരുത് എന്നല്ലേ??? അത് അവളുടെ നല്ലതിന് വേണ്ടി പറഞ്ഞതല്ലേ? അത് പോലും മനസിലാകാതെ അവള്‍ എന്തിനാണ് ജിന്റോയോട് തട്ടികയറിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല,' എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഗബ്രിയുടെയും ജാസ്മിന്റെയും കോംബോ ഗെയിമിന്റെ പേരിലാണ് ജാസ്മിന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഗബ്രി ഔട്ട് ആയതിന് ശേഷവും ജാസ്മിന്‍ ഗബ്രിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരഞ്ഞും ഗബ്രി കൊടുത്ത മാല ഇട്ടുകൊണ്ടും ഒക്കെയാണ് നടന്നിരുന്നത്. ഫാമിലി വീക്കെന്‍ഡില്‍ രക്ഷിതാക്കള്‍ എത്തിയപ്പോള്‍ ജാസ്മിന്റെ കയ്യില്‍ നിന്ന് ഫോട്ടോയും മാലയും നിര്‍ബന്ധിച്ച് ഊരിപ്പിച്ചിരുന്നു.
ജാസ്മിനെതിരെ വൃത്തി അടക്കമുള്ള കാര്യങ്ങളില്‍ വലിയ ഹേറ്റ് വന്നിരുന്നു. എന്നാല്‍ ജാസ്മിന് പിന്തുണയ്ക്ക് അതിന്റെ ഒന്നും ആവശ്യം പല സമയത്തും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഗെയിം എങ്ങനെ മുന്നോട്ട് പോകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.


Click it and Unblock the Notifications











