കളിച്ചത് സ്ത്രീകളോട് മാത്രം, ജിന്റോ ശരിക്കും രാജാവോ ഭീരുവോ? ശ്രദ്ധ നേടി കുറിപ്പ്
ബിഗ് ബോസിന്റെ ഈ സീസണിലെ തുടക്കം മുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്ന മത്സരാര്‍ത്ഥിയാണ് ജിന്റോ. മറ്റെന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും ജിന്റോയുടെ പെര്‍ഫോര്‍മന്‍സിനെ താഴ്ത്തി കാണാന്‍ കഴിയില്ലെന്നാണ് ജിന്റോയെ പിന്തുണയ്ക്കുന്ന ഫാന്‍സും പ്രേക്ഷകരും പറയുന്നത്.
ജിന്റോയ്ക്ക് നെഗറ്റീവുകള്‍ നന്നായി ഉള്ളപ്പോഴും പ്രേക്ഷക പിന്തുണയും അത്ര തന്നെ ഉണ്ട്. ജിന്റോ നന്നായി കള്ളം പറയുമെന്നും ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് എടുത്ത് കളിക്കുമെന്നുമെല്ലാം പറയുന്നവരുണ്ട്. ജിന്റോ ഏറ്റവും കൂടുതല്‍ ബിഗ് ബോസ് ഹൗസില്‍ ജാസ്മിനുമായാണ് തര്‍ക്കിക്കുകയും അത് അടിയിലേക്ക്് എത്തിക്കുകയും ചെയ്തിട്ടുള്ളത്.

എന്നാല്‍ എന്തുകൊണ്ടാണ് അവിടുത്തെ മറ്റു ആള്‍ മത്സരാര്‍ത്ഥികളായ അഭിഷേക്, റിഷി, സായി, സിജോ തുടങ്ങിയവരോട് സ്ത്രീകളോട് തര്‍ക്കുന്ന പോലെ തര്‍ക്കിക്കാത്തത് എന്നാണ് ഒരു പോസ്റ്റില്‍ പ്രേക്ഷകന്‍ ചോദിക്കുന്നത്. ജിന്റോയെ രാജാവായി കണക്കാക്കുമ്പോഴും ജിന്റോയുടെ ഗെയിം അവിടുത്തെ സ്ത്രീകള്‍ക്കെതിരെ മാത്രമായിരുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.
ആണുങ്ങള്‍ക്ക് എതിരെ ഗെയിം കളിക്കാന്‍ പേടിക്കുന്ന ജിന്റോ ശരിക്കും ഭീരു ആണോ രാജാവ് ആണോ എന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്. ജാസ്മിന്‍ ബിഗ് ബോസിലെ ശക്തമായ മറ്റൊരു ഗെയിമര്‍ ആണ്. എന്നാല്‍ റെസ്മിന്‍ നോറ തുടങ്ങിയ പ്ലെയേഴ്‌സിനോടാണ് ജിന്റോ കളിച്ചതെന്നാണ് പോസ്റ്റ് പറയുന്നത്.
'ജിന്റോ രാജാവ് ആണെന്ന് പറയുന്ന ഫാന്‍സിനോട് ആണ് ഒരു സംശയം ചോദിക്കുന്നത്, ജിന്റോ അവിടെ ഏതെങ്കിലും ആണുങ്ങള്‍ക്ക് എതിരെ ഗെയിം കളിച്ചിട്ടുണ്ടോ? സിജോ, ഋഷി ഒക്കെ ഇയാളെ ടാസ്‌കിനു ഇടയിലും അല്ലാണ്ടെയും നല്ലപോലെ വെല്ലുവിളിച്ചിരുന്നു അപ്പൊ മിണ്ടാതെ ഇരിക്കുന്ന ജിന്റോയെ ആണ് കണ്ടത്,' കുറിപ്പില്‍ ചോദിക്കുന്നു.
'അഭിഷേക് അത്യാവശ്യം നല്ലപോലെ ഉന്തി ഇട്ടിട്ടും പോയി കെട്ടിപിടിച്ചു സോള്‍വ് ചെയ്യുന്ന ജിന്റോയെ കണ്ടു.. അവിടെ ഉള്ള ജാസ്മിന്‍, നോറ, റെസ്മിന്‍ ആയി ചെറിയ കാര്യം വരെ ചൊറിഞ്ഞു അങ്ങോട്ട് പോയി ഗെയിം കളിക്കുന്ന ജിന്റോ എന്തുകൊണ്ട് ആണുങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ല.. സായിയോഡ് വരെ പേടിച്ച് സോപ്പ് ഇട്ടു നിക്കുന്നത് കണ്ടിട്ടുണ്ട്,' എന്നും കുറിപ്പില്‍ പറയുന്നു.

'ജാസ്മിനെ ടാര്‍ഗറ്റ് ചെയ്യാന്‍ നേരത്ത് ഇടയ്ക്കു കേറി ഗബ്രി കളിച്ചത് കൊണ്ട് വാക്ക് തര്‍ക്കം ഉണ്ടായി എന്നല്ലാണ്ട് ഗബ്രിക്ക് എതിരെയും ജിന്റോ ഗെയിം ഇറക്കിയിട്ടില്ല.. ശരണ്യയുടെ ഡ്രസ്സ്, യമുന റാണിയോട് ബാത്‌റൂമില്‍ വരാന്‍ പറഞ്ഞത് ഒക്കെ പറഞ്ഞു അപമാനിച്ച ജിന്റോ ചൊറിയന്‍ ആയ രതീഷിനോട് വരെ കൂട്ടുകൂടി'
സ്ത്രീകളെ മാത്രം ടാര്‍ഗറ്റ് ചെയ്തു അവര്‍ ആയി വഴക്ക് ഉണ്ടാക്കുമ്പോള്‍ കിട്ടുന്ന സപ്പോര്‍ട്ടിനു വേണ്ടി ആണോ? കാരണം ഒരു പെണ്ണും ആണും വഴക്ക് ഉണ്ടാകുമ്പോള്‍ കാര്യം പോലും അന്വേഷിക്കാതെ പെണ്ണിന് ചന്ത പേര് കൊടുക്കുന്ന ഒരുപാട് പേര് ഉണ്ടല്ലോ ഇവിടെ.. ആണുങ്ങള്‍ക്ക് എതിരെ ഗെയിം കളിക്കാന്‍ പേടിക്കുന്ന ജിന്റോ ശരിക്കും ഭീരു ആണോ രാജാവ് ആണോ? ജിന്റോ ഫാന്‍സില്‍ നിന്ന് നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു എന്നും പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.


Click it and Unblock the Notifications