അഭിഷേക് ശ്രീകുമാറിന് സ്‌ത്രൈണത ഉണ്ട്; അതുകൊണ്ടാണ് 'മറ്റേത്' ഓര്‍മ വന്നത്; ഇത് വയലേഷനെന്ന് നാദിറ

ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ദിവസം സായ് കൃഷ്ണ, നന്ദന, പൂജ കൃഷ്ണ, അഭിഷേക് ജയദീപ്, അഭിഷേക് ശ്രീകുമാര്‍ എന്നിവരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിവഴി കയറിയത്. എന്നാല്‍ ജാന്മണിയെയും അഭിഷേക് ജയ്ദീപിനെയും അവഹേളിച്ചുകൊണ്ടുള്ള അഭിഷേക് ശ്രീകുമാറിന്റെ പ്രസ്താവനകളോട് വലിയ രീതിയിലുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഗേ ആയ അഭിഷേക് ജയ്ദീപ് തന്റെ പേര് അഭിഷേക് കെ ജയ്ദീപ് ആണെന്ന് പറഞ്ഞപ്പോള്‍ കെ എന്താണെന്ന് അഭിഷേക് ശ്രീകുമാര്‍ ചോദിച്ചു. വീട്ടു പേരാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു മറ്റേതാണെന്ന് എന്നാണ് അഭിഷേക് ശ്രീകുമാര്‍ പറഞ്ഞത്. ഇതിനെതിരെ ബിഗ് ബോസ്സ് ഹൗസിന്റെ ഉള്ളില്‍ തന്നെ പ്രതിഷേധമുണ്ടായി.

abhishek

അതുപോലെ തന്നെ ജാന്മണിയെയും അഭിഷേക് ശ്രീകുമാര്‍ അവഹേളിച്ചു സംസാരിച്ചതും പ്രശ്‌നമായിരുന്നു. ജാന്മണിയോട് സംസാരിക്കവെ ഏലിയന്‍ ഭാഷണ എന്നാണ് അഭിഷേക് ശ്രീകുമാര്‍ പറഞ്ഞത്. ഇതും വിമര്‍ശിക്കപ്പെട്ടു. ജാന്മണി സംസാരിക്കുന്നത് ഇങ്ങനെയാണ് എന്ന് കൃത്യമായി അറിഞ്ഞ് തന്നെയാണ് ബിഗ് ബോസിലേക്ക് അവരെ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അവരുടെ ഭാഷയെ ചോദ്യം ചെയ്യാന്‍ അഭിഷേക് ശ്രീകുമാറിന് യോഗ്യതയില്ലെന്ന് പറയുകയാണ് LGBTQIA+ വിഭാഗത്തിലെ പ്രതിനിധിയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ നാദിറ മെഹ്‌റിന്‍.

അതിനെതിരെ ബിഗ് ബോസിലുള്ളവര്‍ തന്നെ നന്നായി കൈ മടക്കി കൊടുത്തിട്ടുണ്ടെന്ന് നാദിറ പറയുന്നു. അവിടെ അഭിഷേക് നന്നായി ചമ്മി നാറിയ അവസ്ഥ ഒക്കെ നമ്മള്‍ കാണാന്‍ പറ്റുന്നുണ്ടായിരുന്നു.

കാരക്ടര്‍ അസാസിനേഷന്‍ നടത്താന്‍ പാടില്ലെന്ന റൂള്‍ ഉണ്ട്. അത് തന്നെയാണ് അഭിഷേക് ശ്രീകുമാര്‍ നടത്തിയത്. അതില്‍ കൃത്യമായി ജാസ്മിന്‍ ഇടപെടുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.

അതേ പോലെ അഭിഷേകിനോട് അഭിഷേക് ശ്രീകുമാര്‍ നടത്തിയത് വളരെ മോശമായ സംഭവമാണ്. അഭിഷേക് ജയ്ദീപ് തന്റെ പേരിനിടയില്‍ കെ എന്ന് കൂടി ഉണ്ടെന്ന് പറഞ്ഞതില്‍ അഭിഷേക് ശ്രീകുമാര്‍ ഒരു മോശം വാക്ക് ഉപയോഗിച്ചതായി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പലതും കാണുന്നതില്‍ മനസിലാക്കുന്നത്.

നമുക്ക് ആളുകളെ പേഴ്‌സണല്‍ അറ്റാക്കുകളൊക്കെ നടത്താം. പക്ഷെ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് ടെലികാസ്റ്റ് യോഗ്യമല്ല. അത് ഒരു ബീപ് സൗണ്ടില്‍ ആണ് കേള്‍ക്കുക. എന്നാല്‍ പോലും അഭിഷേകിനെതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയാണ് അഭിഷേക് ശ്രീകുമാര്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അഭിഷേക് ശ്രീകുമാറിന്റെ ഭാവി എന്താകുമെന്ന ഒരു ചോദ്യം കൂടി ഇവിടെ ഉണ്ട്.

അഭിഷേക് ശ്രീകുമാര്‍ ഫേക്ക് അക്കൗണ്ടിലൂടെ ഒരു കൂട്ടം ആളുകളെ പുറത്തുനിന്ന് നിരന്തരമായി ആക്ഷേപിച്ചിരുന്ന ആളാണ്. അങ്ങനെ ഒരാള്‍ പലപ്പോഴും കടിച്ചു പിടിച്ചാണ് സംസാരിക്കുന്നത്. എങ്കില്‍ പോലും പലപ്പോഴും പുള്ളിയുടെ കൈയ്യില്‍ നിന്ന് വിട്ടു പോകുന്ന സാഹചര്യമുണ്ട്. സ്വാഭാവികമായും ഇത്തരം കമ്യൂണിറ്റിയില്‍ നിയമലംഘനം സംഭവിച്ചുകഴിഞ്ഞാല്‍ അതിന് നിയമപരമായി അത്തരം കാര്യങ്ങളെ നേരിടേണ്ടി വരും. പുള്ളി അത് മനസിലാക്കും എന്നാണ് എന്റെ വിശ്വാസം.

അഭിഷേക് ശ്രീകുമാറിന് ഉള്ളില്‍ ഒരു സ്‌ത്രൈണ സ്വഭാവം ഉണ്ട്. പുള്ളി അതിനെ സപ്രസ് ചെയ്ത് നില്‍ക്കുന്ന ഒരു അവസ്ഥയില്‍ പുള്ളിക്ക് പുള്ളിയുടെ അവസ്ഥ പറയാന്‍ പറ്റുന്നില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് കെ എന്ന് കേട്ടപ്പോള്‍ മറ്റേത് തോന്നി എന്ന് പറയാന്‍ കാരണം എന്നാണ് എനിക്ക് തോന്നുന്നത്. എക്‌സ്പരിയന്‍സ് ഉള്ളവര്‍ക്കാണല്ലോ അത് തോന്നുക. ഒരിക്കലും അങ്ങീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ഈ ദിവസങ്ങള്‍ കൊണ്ട് അഭിഷേക് ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ പുള്ളി തയ്യാറായിരിക്കണം.

പക്ഷെ ഇങ്ങനെ ഒരു വിഷയം വന്നപ്പോള്‍ സമൂഹത്തിന്റെ റപ്രസന്റേഷന്‍ ആയിട്ട് ബിഗ്‌ബോസില്‍ ഉള്ളവരെ എനിക്ക് തോന്നി. കാരണം എല്ലാവരും ഒരേ മനസോടുകൂടി ഈ വിഷയങ്ങളെ നേരിടാന്‍ ശ്രമിച്ചു. അത് കൈയ്യടി അര്‍ഹിക്കുന്ന ഒന്ന് തന്നെയാണ്. നൂറു വര്‍ഷം മുമ്പത്തെ ചിന്താഗതിയുള്ള ഒന്ന് രണ്ട് പേര്‍ ഉണ്ടായിരിക്കും. ആ മനുഷ്യരുടെ ഇടയില്‍ പ്രതികരിക്കുന്ന പ്രതിഷേധിക്കുന്ന എന്നാല്‍ സമകാലിക വിഷയങ്ങളില്‍ ധാരണയുള്ള ഒരുകൂട്ടം ഭൂരിപക്ഷ സമൂഹം നമുക്ക് ചുറ്റുമുണ്ട്. ആ സമൂഹത്തിന്റെ പ്രതിനിധികളാണ് ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികള്‍ എന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ അത് റിഫ്‌ളക്ട് ചെയ്യുന്ന നോമിനേഷനാണ് പിന്നീട് നടന്നത്.

ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയിട്ടുള്ളത് ജാന്മണിയും അഭിഷേക് ശ്രീകുമാറുമാണ്. ശാപവാക്കുകളും കരിയറിനെ പറ്റിയും ഒക്കെ സംസാരിക്കുന്നത് വെച്ച് ജാന്മണി അത് അര്‍ഹിക്കുന്നത് തന്നെയാണെന്നും നാദിറ മെഹ്‌റിന്‍ പറയുന്നു. അഭിഷേക് നടത്തിയിട്ടുള്ള സ്റ്റേറ്റ്‌മെന്റും അഭിഷേക് ജയ്ദീപിനെ നോമിനേഷന് വേണ്ടി വിളിച്ച് വരുത്തിയ ഘട്ടത്തില്‍ പുറത്ത് തെറ്റ് ചെയ്യുന്ന കമ്യൂണിറ്റിയെ റപ്രസന്റ് ചെയ്യുന്ന വ്യക്തി എന്ന് പറഞ്ഞതും കമ്യൂണിറ്റി വിരുദ്ധതയായിട്ടാണ് തോന്നിയത്. പുറത്ത് തെറ്റു ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അഭിഷേകിന്റെ ആ ശ്രമം പാളിപ്പോയി എന്നാണ് മനസിലാകുന്നത്.

abhishek

പ്രതികരിക്കാത്ത ആളുകളല്ല ഞങ്ങളൊന്നും.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ സ്വന്തമായി ഒരു നിലയുണ്ടാക്കി ആളുകളുടെ ഒരു സഹകരണത്തോട് കൂടി ഇവിടെ ജീവിക്കുന്നുണ്ട്. സ്വന്തം ജീവിതം സമരമാക്കി മുന്നോട്ട് കൊണ്ടു പോയ ആളുകളാണ് ഞങ്ങള്‍. അഭിഷേക് ശ്രീകുമാറിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ ഈ ചാനലിന്റെ മുന്നോട്ടുള്ള പോക്കിനെയും നിലവാരത്തെയും ഇല്ലായ്മ ചെയ്യും.

അങ്ങനത്തെ ആളുകളെ കയറ്റിവിടുമ്പോള്‍ അവര്‍ക്ക് കൃത്യമായി നിയമങ്ങള്‍ പറഞ്ഞു കൊടുക്കുക കൂടി വേണം. അത് ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതാണ്. അഭിഷേക് ശ്രീകുമാറിനെ നോമിനേറ്റ് ചെയ്യുന്ന സമയത്ത് പലരും പറഞ്ഞ കാരണങ്ങള്‍ കേട്ടപ്പോള്‍ എഴുന്നേറ്റ് നിന്ന കൈയ്യടിക്കാന്‍ തോന്നിപ്പോയെന്നും നാദിറ മെഹ്‌റിന്‍ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X