ഹീറോയിന്‍ ആവാന്‍ കാത്തിരുന്ന് സമയം പോയി; ഇല്ലെങ്കില്‍ ഇത്ര സങ്കടം വരില്ലായിരുന്നു: ശരണ്യ പറയുന്നു

പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയാണ് ബിഗ് ബോസ്. ശരണ്യ ആനന്ദും ഇത്തവണത്തെ ബിഗ്‌ബോസിലെ ഒരു ശക്തയായ മത്സരാര്‍ത്ഥിയാണ്. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ശരണ്യ. ഗരുഡന്‍ എന്ന സിനിമയിലുള്‍പ്പെടെ അഭിനയിച്ചിട്ടുണ്ട് ശരണ്യ.

ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ചും ബിഗ്‌ബോസിനെക്കുറിച്ചുമൊക്കെ മനസു തുറക്കുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്. മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരണ്യ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. തന്റെ കരിയര്‍ സിനിമയില്‍ തന്നെ ആണെന്നും അതാണ് താന്‍ ആഗ്രഹിച്ചതെന്നും ശരണ്യ പറയുന്നു.

saranya

ഒരു സമയത്ത് ഞാന്‍ ഭയങ്കരമായി ഡിപ്രഷനിലേക്ക് പോയിരുന്നു. ആ സമയത്ത് അച്ഛനും അമ്മയും ഭര്‍ത്താവുമാണ് ഒപ്പം നിന്നത്. കല്യാണ ശേഷം എന്റെ രാശി മാറുകയായിരുന്നു. എന്റെ സ്റ്റാര്‍ വന്നു. അദ്ദേഹം ഒത്തിരി സപ്പോര്‍ട്ടീവ് ആണ്. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് വിവാഹ ശേഷം മനീഷേട്ടന്റെ പുഷ് കാരണമാണ്. അല്ലെങ്കില്‍ ഞാന്‍ എല്ലാം നിര്‍ത്തി പോയേനെ.

ഭര്‍ത്താവിന്റെ കുടുംബം ആണെങ്കിലും ഒരു തരത്തിലും എന്നോട് നിര്‍ത്താന്‍ പറഞ്ഞിട്ടില്ല. എന്റെ ഈ കരിയര്‍ ഇഷ്ടമാണെന്ന് കണ്ട് കൂടെ നില്‍ക്കുയാണ് അവരും ചെയ്തത്. ഒരു പ്രശ്‌നങ്ങളും അവര്‍ എന്നെ അറിയിച്ചിട്ടില്ല. ആരോഗ്യപരമായി മനീഷിന്റെ അമ്മയ്ക്ക് അത്ര സുഖമില്ല. പക്ഷെ ആ ടെന്‍ഷന്‍ ഒന്നും എന്നെ അറിയിച്ചിട്ടില്ല. ഭര്‍ത്താവ് മുത്താണ് എന്നും ശരണ്യ പറയുന്നു.

നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കണം. വിവാഹം കഴിഞ്ഞ് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ത്രീകളില്ലേ. അവര്‍ക്ക് ഇന്‍സ്പിരേഷന്‍ ആകണമെന്നാണ് ആഗ്രഹം. എന്റെ കാര്യത്തില്‍ എനിക്ക് ഒരു പുഷ് തരികയായിരുന്നു മനീഷേട്ടന്‍. അതില്‍ താന്‍ പ്രേക്ഷകരുടെ മനസിലേക്ക് വളര്‍ന്ന് പന്തലിക്കുകയായിരുന്നു എന്നും ശരണ്യ പറഞ്ഞു.

ഹീറോയിന്‍ ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷെ അതിന് വേണ്ടി കാത്തിരുന്നപ്പോള്‍ പല അവസരത്തിന് വേണ്ടി നോക്കിയിരുന്ന് സമയം പോയി. അതിന്റെ കൂടെ പ്രൊഫഷനില്‍ മാത്രം ഫോക്കസ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ഇത്രയും സങ്കടം വരില്ലായിരുന്നു. ഫ്രഫഷന്റെ കൂടെ കുടുംബത്തിലെ കുറെ ഉത്തരവാദിത്തങ്ങളും കൂടി ആയിരുന്നപ്പോള്‍ ഒരുര പോയിന്റില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. വീട് വെച്ചു. പല രാത്രികളിലും റെന്റ് കൊടുക്കുന്ന കാര്യം ആലോചിച്ച് ഉറങ്ങിയിട്ടില്ല.

saranya

എനിക്ക് അത് വാശിയായിരുന്നു. അങ്ങനെ ഒരു സോണ്‍ എനിക്ക് വേണ്ട എന്ന് തന്നെയായിരുന്നു. തനിക്ക് വേണ്ടത് ജനങ്ങളുടെ സ്‌നേഹമാണ്.അത് എവിട ഇരുന്നാലും കിട്ടണം. ടെലിവിഷന്‍ ആയാലും ബിഗ് ബോസില്‍ ആയാലും എവിടെയായാലും എനിക്ക് എല്ലാവരുടെയും സ്‌നേഹം വേണമെന്നും ശരണ്യ പറയുന്നു. ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തോട് മറുപടി പറയുകയായിരുന്നു ശരണ്യ.

മാമാങ്കം, അച്ചായന്‍സ്, ആകാശ ഗംഗ 2, താനാഹ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബ വിളക്ക് എന്ന സീരിയലിലെ വില്ലന്‍ കഥാപാത്രമാണ് ശരണ്യയ്ക്ക് മിനി സ്‌ക്രീനില്‍ ആരാധകരെ നല്‍കിയത്. വേദികയെന്നായിരുന്നു സീരിയലിലെ കഥാപാത്രത്തിന്റെ പേര്. മോഡലും ഫാഷന്‍ ഡിസൈനറും കൊറിയോ ഗ്രാഫറും നല്ല ഡാന്‍സറും കൂടിയാണ് ശരണ്യ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X