'എതിര്‍പ്പ് ജാസ്മിനോടല്ല', ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം സിബിന്‍, പിന്നില്‍ എന്തോ പുകയുന്നതായി പ്രേക്ഷകര്‍

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ്‌ബോസില്‍ കയറുകയും പ്രതീക്ഷിച്ച പോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കാതെ പുറത്താവുകയും ചെയ്ത മത്സരാര്‍ത്ഥിയാണ് സിബിന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന പലരും ജാസ്മിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടായിരുന്നു ബിഗ് ബോസില്‍ മത്സരത്തിന് തന്നെ തുടക്കം കുറിച്ചത്. സിബിനും പ്രധാനമായും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ മെന്റലി വീക്ക് ആയ സിബിന്‍ തന്നെ പുറത്ത് വിടണമെന്ന തരത്തില്‍ ബിഗ് ബോസിനോട് വീട്ടില്‍ നിന്ന് പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ സ്വയം ഇഷ്ടപ്രകാരം ഇറങ്ങിയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നുമൊക്കെ സിബിന്‍ ബിഗ് ബോസ് വീടിന് പുറത്തിറങ്ങി വന്ന ശേഷം പറഞ്ഞിരുന്നു. ജാസ്മിനെതിരെയും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ അടുത്തിടെ വരെ സിബിന്‍ നടത്തിയിരുന്നു. പ്രധാനമായും ജാസ്മിന്‍-ഗബ്രി കോംബോയ്‌ക്കെതിരെയും സിബിന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അവര്‍ ഫേക്ക് ആണെന്നും സിബിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സിബിന്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറല്‍ ആകുന്നത്.

sibin

ജാസ്മിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം സിബിന്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു അത്. ഒരു ഫാമിലി പിക് എന്ന ക്യാപ്ഷനോടെയാണ് സിബിന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. 'പൊട്ടാനുള്ള കുരു പൊട്ടട്ടേ.... പ്രസന്റിങ്ങ് ജാസ്മിന്‍ ജാഫര്‍ ഫാമിലി. എന്റെ എതിര്‍പ്പ് ജാസ്മിനോടല്ല, ജാസ്മിന്റെ പി ആര്‍ ടീം എന്ന് പറഞ്ഞ് നടക്കുന്നവരോടാണ്. ഇത് അവര്‍ക്കുള്ള മറുപടിയാണ്,' എന്നും സിബിന്‍ ഫോട്ടോയ്ക്ക് താഴെ കുറിപ്പായി ഇട്ടിട്ടുണ്ട്.

ഫോട്ടോയില്‍ സിബിന്റെ സുഹൃത്തും മുന്‍കാല ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്ന ആര്യ ബഡായിയും സിബിനോടൊപ്പം അനാരോഗ്യം കാരണം പുറത്തായ പൂജ കൃഷ്ണയും കമന്റ് ചെയ്തിട്ടുണ്ട്. 'പിന്നല്ല!!! ജാഫര്‍ അങ്കിള്‍ മരണ മാസാണ്. സിബിന്‍, നീയും അത് അംഗീകരിക്കുന്നില്ലേ,' എന്നാണ് ആര്യയുടെ കമന്റ്. 'ലോകമേ ഇത് കാണുക, ഇത് ചരിത്ര മൂഹൂര്‍ത്തം എന്നാണ് പൂജ കൃഷ്ണയുടെ കമന്റ്.

ബിഗ് ബോസില്‍ ഇനി ജാസ്മിന്റെയും റസ്മിന്റെയും കുടുംബങ്ങള്‍ മാത്രമാണ് ചെല്ലാനുള്ളത്. അവര്‍ എത്തിയിട്ടുണ്ടെന്നും ബിഗ് ബോസില്‍ വളരെ നാടകീയമായ തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുമെന്നുമുള്ള സൂചനകള്‍ നില്‍ക്കുന്നുണ്ട്. ജാസ്മിന്റെ ഉപ്പ ബിഗ് ബോസിലേക്ക് വരാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ഉമ്മ മാത്രമാണ് ആദ്യ ഘട്ടത്തില്‍ കയറാന്‍ വന്നതെന്നും പിന്നീട് ഉപ്പയും എത്തുകയായിരുന്നെന്നും ചില വ്‌ളോഗര്‍മാര്‍ സൂചനകള്‍ പങ്കുവെക്കുന്നുണ്ട്.

sibin

ജാസ്മിന്റെ ഉപ്പ ഗബ്രിയുടെ ഫോട്ടോ വലിച്ചു കീറിയെന്നും ഗബ്രി നല്‍കിയ ചെയിന്‍ ജാസ്മിന്റെ കൈയ്യില്‍ നിന്ന് എടുത്ത് മാറ്റിയെന്ന തരത്തിലുള്ള ഉറപ്പിക്കാത്ത ചില കാര്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ നാളെ കൂടി കഴിയുമ്പോഴേ അറിയാന്‍ സാധിക്കുകയുള്ളു. ഇത്തവണത്തെ വീക്കെന്‍ഡ് എപിസോഡ് എങ്ങനെയാണെന്നതിനെക്കുറിച്ചും ധാരണയില്ല.

ജാസ്മിന്റെ വിധിയെന്താകുമെന്ന് ആലോചിച്ച് ബിഗ് ബോസ് പ്രേക്ഷകര്‍ മുള്‍മുനയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് ജാസ്മിന്റെ കുടുംബം ബിഗ് ബോസിനകത്തേക്ക് എത്തുന്നത്. അതിന് മുമ്പ് സിബിനെ കൂടി കണ്ടെന്ന് പറയുമ്പോള്‍ കാര്യമായി എന്തൊക്കെയോ സംഭവിക്കുമെന്ന ഉറപ്പിലാണ് പ്രേക്ഷകരും. കുരു പൊട്ടിയത് സിബിന് തന്നെയല്ലേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. സ്വന്തം മോളെക്കുറിച്ച് കുറ്റം പറഞ്ഞിട്ടും നിന്റെ കൂടെ പിക് എടുക്കാന്‍ അവര്‍ കാണിച്ച മനസ്. അവരെ കണ്ട് പഠിക്കാന്‍ ശ്രമിക്കെടാ എന്നും ചിലര്‍ കമന്റു ചെയ്തിരിക്കുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X