അന്‍സിബ ഉമ്മയോട് ജിന്റോയെക്കുറിച്ച് പറഞ്ഞത്, ഈ സീസണ്‍ എങ്ങനെ അയാളില്ലാതെ പൂര്‍ണതയിലെത്തും?

ബിഗ് ബോസ് മലയാളം സീസണ്‍ 6ന്റെ തുടക്കത്തില്‍ പെര്‍ഫോര്‍മന്‍സ് കൊണ്ട് അധികം ചര്‍ച്ചയില്‍ വരാതിരുന്ന പേരായിരുന്നു അന്‍സിബയുടേത്. എന്നാല്‍ ജിന്റോയും ജാസ്മിനും തുടക്കം മുതല്‍ പല കാരണങ്ങളാല്‍ ചര്‍ച്ചകളില്‍ തന്നെയായിരുന്നു. ബിഗ് ബോസിന്റെ ഈ സീസണ്‍ ഇനി വെറും മൂന്നോ നാലോ ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

അതിനിടിയില്‍ മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ ചിലര്‍ ബിഗ് ബോസിലേക്ക് എത്തുകയും ചെയ്തിരുന്നു. ഋഷിയുടെ അമ്മയും അവിടെ എത്തിയിരുന്നു. ഇപ്പോഴിതാ അന്‍സിബയുടെ അമ്മയെത്തി ബിഗ് ബോസിലുള്ളവരെ മുഴുവന്‍ ഞെട്ടിച്ചുവെന്നാണ് പ്രേക്ഷകര്‍ തന്നെ അഭിപ്രായപ്പെടുന്നത്.

ansiba

കാരണം അന്‍സിബയുടെ അമ്മയെത്തിയപ്പോള്‍ അന്‍സിബയെ പോലെ തന്നെ ജാസ്മിനെയും കെട്ടിപ്പിടിച്ച ശേഷം നീയും എന്റെ മോള്‍ തന്നെയാണെന്നാണ് പറഞ്ഞത്. ജാസ്മിന്‍ ഇത് കേട്ട് ഈറനണിയുകയും ചെയ്തിരുന്നു. സമാനമായി അന്‍സിബയുടെ അമ്മയോട് അന്‍സിബ തന്നെ പറയുന്നുണ്ട് തനിക്ക് ജിന്റോയെ വലിയ ഇഷ്ടമാണെന്ന്. പുള്ളി എന്തൊക്കെ കാണിച്ചാലും ദേഷ്യം തോന്നാറില്ല. പുള്ളിക്ക് ദേഷ്യമോ പകയോ ഒന്നും മനസില്‍ കൊണ്ട് നടക്കാന്‍ അറിയില്ലെന്നുമാണ് അന്‍സിബ പറഞ്ഞത്.

ഇത് ജിന്റോയ്ക്ക് വീണ്ടും വലിയ ഒരു ബൂസ്റ്റിംഗ് തന്നെയാണ് നേടിക്കൊടുത്തത്. ജിന്റോയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ തവണ കേട്ടിട്ടുള്ള ആരോപണം എന്ന് പറുയന്നത് പുള്ളിയുടെ വായില്‍ നിന്ന് വന്നിട്ടുള്ള വാക്കുകളാണ്. ബിഗ് ബോസ് വീടിനകത്ത് നടക്കുന്ന വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവുന്ന സമയത്ത് ജിന്റോ പറയുന്ന വാക്കുകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ഏറ്റവും കൂടുതല്‍ അടി നടന്നിട്ടുള്ളത് ജാസ്മിനും ജിന്റോയും തമ്മിലാണ്. അതേസമയം ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയും ജിന്‍ോ തന്നെയാണ്. ജിന്റോയ്ക്ക് ഇപ്പോഴും വലിയ ഫാന്‍ ബേസ് ആണ് ഉള്ളത്. ജിന്റോ മൈന്‍ഡ് ഗെയിമര്‍ ആണെന്നും ആളുകളുടെ മനസ് അറിഞ്ഞ് കളിക്കുന്ന ആളാണെന്നും പ്രേക്ഷകര്‍ പറയുന്നു.

ഇപ്പോഴിതാ ജിന്റോയെക്കുറിച്ച് പറയുന്ന ഒരു കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. എന്തൊക്കെ പ്രശ്‌നങ്ങള്‍, ജാസ്മിന് സമാനമായി ഹൈജീന്‍ ഇഷ്യു അടക്കം ജിന്റോയ്ക്ക് എതിരെ ഉന്നയിക്കപ്പെടുമ്പോഴും വിജയിക്കാന്‍ അര്‍ഹത ജിന്റോയ്ക്ക് തന്നെയാണെന്നാണ് പ്രേക്ഷക പ്രതികരണം. ഇവിടെയും അന്‍സിബ വരെ സമ്മതിക്കുന്നത് വെച്ച് ജിന്റോ തന്നെയാണ് ജയിക്കേണ്ടതെന്ന് കുറിപ്പില്‍ പറയുന്നു.

ANSIBA

'അന്‍സിബ ജിന്റോ ചേട്ടനെ കുറിച്ച് ഉമ്മയോടും സഹോദരനോടും പറഞ്ഞതെ പ്രേക്ഷകര്‍ക്കും പറയാനുള്ളൂ... എനിക്ക് ജിന്റപ്പനെ ഭയങ്കര ഇഷ്ടമാ...പുള്ളി എന്തൊക്കെ കാണിച്ചാലും പറഞ്ഞാലും എനിക്ക് അയാളോട് ദേഷ്യം തോന്നാറില്ല... അതെന്താ അങ്ങനെയെന്ന് അറിയില്ല ...
ജിന്റപ്പന് ദേഷ്യമോ പകയോ മനസില്‍ കൊണ്ടുനടക്കാനറിയില്ല ഉമ്മാ...,' കുറിപ്പില്‍ പറയുന്നു.

ഞങ്ങള്‍ക്കും ആ മോനെ ഒത്തിരി ഇഷ്ടമാണ് എന്നായിരുന്നു അന്‍സിബയുടെ ഉമ്മയുടെ മറുപടി. ഈ സീസണ്‍ ജിന്റോ ചേട്ടനല്ലാതെ ആര് വിന്‍ ചെയ്താലും അത് പൂര്‍ണതയില്‍ എത്തുകയില്ല എന്ന് സാരം എന്നുമാണ് കുറിപ്പില്‍ പ്രേക്ഷകന്‍ പറയുന്നത്. ഗെയിം അവസാനിക്കാന്‍ വളരെ കുറച്ച് സമയം കൂടിയേ ഉള്ളു. ഈ കുറച്ച് ദിവസത്തിനുള്ളില്‍ ഹൗസില്‍ എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X