'പഴയ ചിന്നുവിന്റെ ചിരി, കുട്ടിക്കളി, ഒക്കെ പോയി', ആ കണ്ണാടിയില്‍ കണ്ട പെണ്‍കുട്ടി: കുറിപ്പ്
ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ മനസു തുറക്കുന്നതിനായി നല്‍കിയിരിക്കുന്നതാണ് മിറര്‍ ടാസ്‌ക്. മിറര്‍ ടാസ്‌കില്‍ കഴിഞ്ഞ ദിവസം ജിന്റോ എത്തിയിരുന്നു. ജിന്റോ വളരെ മനസു തുറന്ന് സംസാരിച്ചിരുന്നു. ഇന്ന് ജാസ്മിന്‍ ആണ് മിറര്‍ ടാസ്‌കില്‍ സംസാരിച്ചത്. ജാസ്മിന്‍ തനിക്കുണ്ടായ അനുഭവങ്ങളും തോല്‍വികളുമെല്ലാം ജാസ്മിന്‍ തുറന്നു സംസാരിച്ചു.
ഒരുപാട് മാറി, പഴയ ചിന്നുവല്ല, പഴയ ചിന്നുവിന്റെ ചിരി, കുട്ടിക്കളി, ഒക്കെ പോയി. വേറെ ആരും ധൈര്യം തരാനില്ല. കുറേ ജീവിതാനുഭവം ഉണ്ട്. അപ്പോള്‍ ഇവിടെ വന്നാല്‍ ഇത് സിംപിള്‍ ആവുമെന്ന് വിചാരിച്ചു. പക്ഷെ ഒന്നും നടന്നില്ല. അതിന്റെ ഇരട്ടി ഇവിടെ ഉണ്ടാക്കി. എന്റെ പൊന്നേ ഇതൊക്കെ ഏത് കാലത്ത് തീര്‍ക്കും?

ഉറപ്പായും കുറേ കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകും. ്തിന1ന്നും സൊല്യൂഷന്‍ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ജാസ്മിന്‍ മിറര്‍ ടാസ്‌കില്‍ പറയുന്നുണ്ട്. ഈ കൊച്ചിനെ അറിയാന്‍ പാടില്ല, ഒക്കെ പോയി. ഇപ്പോള്‍ ഇതാണ്. ഈ ഒരു കണ്ണാടിയില്‍ കാണുന്നത് എന്താണോ അതാണ്.
എനിക്ക് ഇന്ന ആള്‍ സ്‌നേഹിക്കാന്‍ വേണം, എനിക്ക് എന്റെ വിഷമം ഇന്ന ആള്‍ കേള്‍ക്കാന്‍ വേണം അങ്ങനെ ഒന്നും ഇല്ലല്ലോ ഇപ്പോള്‍. ആരേലും ഉണ്ടോ ഇവിടെ. ഒന്നുകില്‍ ആരും മനസിലാക്കുന്നില്ല. ഇല്ലെങ്കില്‍ നീ ചെയ്യുന്നത് മൊത്തം തെറ്റായോണ്ടായിരിക്കും എന്നും ജാസ്മിന്‍ പറയുന്നുണ്ട്.
ഇപ്പോഴിതാ ജാസ്മിന്റെ മിറര്‍ ടാസ്‌കിനെക്കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ജാസ്മിന്‍ തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും കുടുംബത്തെ കൈപിടിച്ചുയര്‍ത്തിയതിനെക്കുറിച്ചുമൊന്നുമല്ല ജാസ്മിന്‍ പറഞ്ഞത്. അതൊക്കെ പറഞ്ഞാല്‍ കൈയടി കിട്ടും, വോട്ടും കിട്ടും എന്നറിയാത്തവള്‍ അല്ല അവള്‍. അവള്‍ ഒന്നും പറഞ്ഞില്ല... എന്നാല്‍ പറയാതെ പലതു പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.
'ജാസ്മിന്‍ സത്യസന്ധമായി, സ്വന്തം ഹൃദയത്തില്‍ നിന്നും സംസാരിച്ചു. ഈ ചെറു പ്രായത്തില്‍ നേടിയ നേട്ടങ്ങളെ കുറിച്ചല്ല അവള്‍ പറഞ്ഞത് ഒറ്റയ്ക്ക് സ്വന്തം കുടുംബത്തെ കൈ പിടിച്ചു ഉയര്‍ത്തി കൊണ്ടുവന്നതിനെ പറ്റിയല്ല അവള്‍ പറഞ്ഞത്. നടന്ന വന്ന വഴികളിലെ വെല്ലുവിളികളെ പറ്റി അല്ല അവള്‍ പറഞ്ഞത്,'കുറിപ്പില്‍ പറയുന്നു.

പഠനം ഇടയ്ക്കു നിറുത്തേണ്ടി വന്നതിനെ പറ്റി അല്ല പറഞ്ഞത്. അവള്‍ അവിടെ വന്നു നേടിയ നേട്ടങ്ങളെ കുറച്ചല്ല അവള്‍ സംസാരിച്ചത് അതൊക്കെ പറഞ്ഞാല്‍ കൈയടി കിട്ടും, വോട്ടും കിട്ടും എന്നറിയാത്തവള്‍ അല്ല അവള്‍. അവള്‍ ഒന്നും പറഞ്ഞില്ല... എന്നാല്‍ പറയാതെ പലതു പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു.
ചിന്നുവായി കളിച്ചു ചിരിച്ചു അവിടെ വന്നു ഇപ്പോള്‍ അതെല്ലാം തന്നെ നഷ്ടപെട്ട.. എല്ലവരാലും അതിനകത്തു കളിയാക്കപ്പെട്ട .. ഇമോഷണല്‍ ആയി തകര്‍ന്നു നില്‍ക്കുമ്പോഴും, തല ഉയര്‍ത്തി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ... ചിലരെങ്കിലും ആ കണ്ണാടിയില്‍ കണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications