ഉപ്പയ്ക്ക് വയ്യാതായെന്ന കോള്‍, ജാസ്മിന്‍ പെര്‍ഫോര്‍മന്‍സ് ചാര്‍ട്ടില്‍ വിട്ടു പോയത്; വൈറലായി കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം വലിയ ആവേശത്തിലാണ്. പ്രേക്ഷകരെ ആകാംക്ഷാ ഭരിതരാക്കികൊണ്ട് ഈ സീസണില്‍ ആര് കപ്പടിക്കുമെന്ന് ഇപ്പോഴും പ്രഡിക്ട് ചെയ്യാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം ജാസ്മിന്‍ അടക്കം എല്ലാ മത്സാര്‍ത്ഥികളും അവരുടെ പെര്‍ഫോര്‍മന്‍സ് ചാര്‍ട്ട് ഇട്ടിരുന്നു.

ജാസ്മിനും ഇതുവരെയുള്ള തന്റെ ബിഗ് ബോസ് ഹൗസിലെ ഉയര്‍ച്ച താഴ്ചകളെ അടയാളപ്പെടുത്തിക്കൊണ്ട് പെര്‍ഫോര്‍മന്‍സ് ചാര്‍ട്ട് മുന്നോട്ട് വെച്ചിരുന്നു. ഏതെല്ലാം ഘട്ടത്തില്‍ താന്‍ തളര്‍ന്നിരുന്നിട്ടുണ്ടെന്നും അതില്‍ നിന്ന് താന്‍ എങ്ങനെ കരകയറി വന്നു എന്നെല്ലാം ജാസ്മിന്‍ ആ ചാര്‍ട്ടില്‍ വരച്ചിരുന്നു. എന്നാല്‍ ജാസ്മിന്റെ പ്രകടനത്തെക്കുറിച്ച് പുറത്തുവന്ന മറ്റൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

JASMINE

ജാസ്മിന്‍ തന്റെ പെര്‍ഫോര്‍മന്‍സ് ചാര്‍ട്ട് വരച്ചപ്പോള്‍ പറയാന്‍ വിട്ടു പോയ കാര്യങ്ങള്‍ എന്നാണ് പോസ്റ്റില്‍ പറയുന്നത്. താഴ്ന്നു വീണ ജാസ്മിനെ ഉയര്‍ത്ത് എഴുന്നേല്‍പ്പിക്കാന്‍ ആണ് ആദ്യ ഘട്ടത്തില്‍ ഉപ്പയെ കൊണ്ട് വിളിപ്പിച്ചതെന്ന് പോസ്റ്റില്‍ പറയുന്നു. കുറിപ്പില്‍ പറയുന്നതിങ്ങനെ;

പെര്‍ഫോമന്‍സ് chart വരച്ചപ്പോള്‍ Jasmin പറയാന്‍ മറന്നുപോയ, സ്മരിക്കാന്‍ വിട്ടു പോയ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ new performance chart...Bigboss ല്‍ വന്ന week തിളങ്ങി നിന്നത്തില്‍ നിന്നും jabri combo യോടെ ഗ്രാഫ് താഴോട്ടേക് പോവുന്നു... താഴ്ന്നു വീണ ജാസ്മിനെ പൊക്കി എടുക്കാന്‍ bigboss അണ്ണന്‍ family ആയിട്ട് connect ചെയുന്നു.

ഉപ്പയ്ക് block ആണെന്ന് പറഞ്ഞു call വരുന്നു , അങ്ങനേ പുറത്തേ കാര്യങ്ങള്‍ ജാസ്മിന്‍ അറിയുന്നു, call നെ കുറിച്ച് പുറത്തു ചര്‍ച്ചയായപ്പോ, hafiz അണ്ണന്‍ പെങ്ങളുട്ടിയെ സാക്ഷാല്‍ ലാല്‍ ഏട്ടനെ വച്ചു വെളുപ്പിക്കുന്നു.. Graph ചെറുതായി up trend ലേക്ക്... ഇത്രയോക്കെ ഉണ്ടായിട്ടും വീണ്ടും jabri combo യില്‍ പെട്ടു graph ഒരുപാടു താഴോട്ടേക് പോവുന്നു...

മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന് ശ്രീ കൃഷ്ണന്‍ ഗീതോപദേശം നല്‍ക്കിയത് പോലെ ജാസ്മിന്‍ ഉപദേശം നല്‍കാന്‍, ജാഫര്‍ ഇക്കയുടെ
ജാഫര്‍ ഇക്കയുടെ മെസ്സെഞ്ചര്‍ ആയി സായി (ഇപ്പോഴത്തെ കണ്ണാപി) അവതരിക്കുന്നു.. പുറത്തു എല്ലാം നഷ്ടമായത് അറിഞ്ഞ jasmin next level content ഇറക്കുന്നു depression drama, depression അടിച്ചു ഇരിക്കുന്ന jasmin ഉറങ്ങാന്‍ confession room bed room ആക്കുന്നു,

പരിചരിക്കാന്‍ തോഴിമാരായി റെസ്മിനും അപ്‌സരയും, കുടിക്കാന്‍ lime juice.. കൂടെ depression അടിച്ച gabri യ്ക്ക് വെള്ളവും ഇല്ല പരിചാരകരുമില്ല, പാവം bathroom area യിലെ sofa യില്‍ ഇരുന്നു കരഞ്ഞ തീര്‍ത്തു , ഇതിന്റെ അവസാനം gabri negative ആവുന്നു jasmin positive അവുന്നു..
ജിന്റോയേ ജയിലില്‍ വച്ചു ജാസ്മിന്‍ അടിക്കുന്നു, അങ്ങനെ graph വീണ്ടും താഴോട്ടേക്..

Weekend ല്‍ lal എട്ടന്‍ വന്നു അത് ചിരിച്ചു തള്ളുന്നു, graph ല്‍ വീണ്ടും ചെറിയ ഉയര്‍ച്ച... Gabri evict ആവുന്നു , resmin ജാസ്മിനെ അടിക്കുന്നു, വിധവ നാടകം ആരംഭിക്കുന്നു , അങ്ങനേ നമ്മുടെ ജാസ്മിന്‍ കുറ്റം എല്ലാം ഗബ്രിയുടെ തലയില്‍ ഇട്ടു ഇരയുടെ പരിവേഷം കെട്ടുന്നു... അങ്ങനെ വിധവ നാടകം ഭാരമായപ്പോള്‍ bigboss അണ്ണന്റെ പുതിയ script പ്രകാരം day 1 ല്‍ കൊടുത്തു വിട്ട പാവയുമായി 70+ days ല്‍ ഫാമിലി entry, ഗബ്രിയുടെ മാലയും ഫോട്ടോയും മാറ്റുന്നു,

JASMINE

അങ്ങനെ gabri യേ കാണാതെ വിഷമിച്ചിരിക്കുന്ന character ല്‍ നിന്ന് മോചനം..വെളുപ്പിച്ചു വെളുപ്പിച്ച് പാല്‍കട്ടി പോലെയായ മുല്ലപൂവിനെ കൂടുതല്‍ വെളുപ്പിക്കാന്‍ hafiz അണ്ണന്‍ weekend episode എന്നത് ജാസ്മിനെ boost ചെയ്യാനുള്ള episode ആകുന്നു.. ജാസ്മിന്‍ മാത്രം special task ഉം സ്‌ക്രീന്‍ സ്‌പേസും..

ഈ ഒരു അവസരത്തില്‍ പെങ്ങള്‍കുട്ടിയെ വെളുപ്പിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന hafiz അണ്ണെനെ മുല്ലപൂ പട്ടാളത്തിന്റെ പേരില്‍ കൃതജ്ഞത അറിയിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X