കാണിച്ചത് മണ്ടത്തരം, പക്ഷേ അഭിഷേക് കെട്ടിയ ചീട്ട് കൊട്ടാരം സായി തകര്‍ത്തു; കുറിപ്പ്
ബിഗ് ബോസില്‍ നടന്ന സംഭവങ്ങളില്‍ ഏറ്റവും പുതിയത് സായ് കൃഷ്ണ മണി ടാസ്‌കില്‍ പണവുമെടുത്തുകൊണ്ട് ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയതാണ്. എന്നാല്‍ അഭിഷേക് സ്വപ്‌നം കണ്ട പദ്ധതിയാണ് സായ് കൃഷ്ണ തകര്‍ത്തതെന്ന് പറയുകയാണ് ഒരു പ്രേക്ഷകന്‍. ടോപ് ഫൈവില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്ന മത്സരാര്‍ത്ഥിയാണ് അഭിഷേക്.
എന്നാല്‍ അഭിഷേകിന്റെ പ്ലാന്‍ പാളിപോയെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. അഭിഷേക് റിഷിയെക്കൊണ്ട് പണം എടുപ്പിച്ച് റിഷിക്ക് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ നേടാനാണ് ശ്രമിച്ചതെന്നും എന്നാല്‍ സായി ഇടയില്‍ വന്നതോടെ അത് നടന്നില്ലെന്നും പറയുന്നു.

അതുപോലെ തന്നെ സായി ഇത്തിരികൂടി ക്ഷമിക്കാനുള്ള ധൈര്യം കാണിച്ചില്ലെന്നും മണ്ടത്തരമാണ് കാണിച്ചതെന്നും സിജോക് എന്തോ ദേഷ്യമുണ്ട്.. പൈസ പോയതിനാണോ അതോ സായി പോയതിനാണോ അറിയില്ല... ജിന്റോക്ക് കപ്പ് ആണ് ലക്ഷ്യം.. അതുകൊണ്ട് പുള്ളി കൂള്‍ ആയി നിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
'ജാങ്കോ.... ഞാന്‍ പെട്ടു.... Money task വഴി വോട്ട് ഇരട്ടിപ്പിക്കാന്‍ ദിവസങ്ങളായി കണക്കുകൂട്ടി പ്ലാന്‍ ചെയ്തു കപ്പ് സ്വപ്നം കണ്ട അഭിഷേകിനു ഇന്ന് കണക്കു കൂട്ടലുകള്‍ പിഴച്ച ദിവസം....അഭിഷേകിനെ ചതിച്ചത് വേറെ ആരുമല്ല... മിസ്റ്റര്‍ കണ്ണസായി ആത്മാനന്ദ തിരുവടികള്‍ തന്നെ..
അഭിഷേക് മനസ്സില്‍ കണക്കു കൂട്ടിയിരുന്നത് എങ്ങനെ എങ്കിലും ഋഷിയെ കൊണ്ട് ആ പെട്ടി എടുപ്പിച്ചു ഋഷിയെ പുറത്താക്കുക,' കുറിപ്പില്‍ പറയുന്നു.
'ഋഷി പുറത്തായാല്‍ അഭിഷേകിനു എന്ത് ഗുണം എന്ന് ചിന്തിക്കണ്ട... കുറച്ചു ദിവസമായി അഭിഷേക് ഋഷിയെ നന്നായി സ്‌നേഹിച്ചു പതപ്പിച്ചു കൂടെ നിര്‍ത്തുന്നുണ്ട്. എന്തിനാണ് എന്നല്ലേ. ഋഷി ഔട്ട് അയാള്‍ റിഷിക്ക് വരുന്ന ടോട്ടല്‍ വോട്ട് അതായത് അന്‍സിബയുടെയും ഋഷിയുടെയും വോട്ടുകള്‍ നേരെ അഭിയിലേക്ക് വന്നു ചേരും'
'അത് ഒരു ചില്ലറ ചിന്ത അല്ലായിരുന്നു. എന്നാല്‍ പണി കൊടുത്തത് സായി..സായി എന്നേ കണക്കു കൂട്ടിയിരുന്നു പെട്ടി പോകുമെന്ന്. അവര്‍ എടുക്കാന്‍ സാധ്യത ഇല്ല ഇവന്‍ എടുക്കാന്‍ സാധ്യത ഇല്ല എന്ന് മറ്റുള്ളവരോട് സായി പറഞ്ഞു നടന്നപ്പോള്‍ സായി അത് എടുക്കുമെന്ന് അഭിഷേക് ചിന്തിച്ചില്ല'
'ഋഷിയെ ഒന്ന് set ആക്കി വന്നതായിരുന്നു. അടുത്ത യീഃ വന്നിരുന്നേല്‍ ഋഷി എടുക്കും എന്ന സ്റ്റേജ് വരെ എത്തിച്ചു... പെട്ടന്നാണ് സായി ഒരു കൊട്ട് കൊടുത്തു പെട്ടി എടുത്തത്..തന്റെ എല്ലാ പ്ലാനിങ്ങും പൊളിഞ്ഞെന്നുള്ള ഭാവം അഭിഷേക് അറിയാതെ മുഖത്ത് വന്നു. Saiyodu ദേഷ്യവും...
ഒറ്റയടിക്ക് അഭിഷേക് കെട്ടിയ ചീട്ട് കൊട്ടാരം സായി തകര്‍ത്തു കൊടുത്തു'
'പിന്നെ സായി എന്തിനാ ഈ പെട്ടി എടുക്കുന്നെ പെങ്ങളൂട്ടിക്കായിരുന്നോ. ഇത്തിരികൂടി ക്ഷമിക്കാനുള്ള ധൈര്യം പോലും ഇല്ലാതായിപ്പോയി.. മണ്ടത്തരം കാണിച്ചു...ഈ സമയത്ത് ആ പെട്ടിയും കൊണ്ട് എങ്ങനേലും സായി പോയല്ലോ എന്ന സമാധാനത്തില്‍ മുല്ലപ്പൂ... ഇതൊന്നും നമ്മളെ ബാധിക്കുന്ന കാര്യം അല്ലെന്നുള്ള ഭാവത്തില്‍ ബാക്കി ഉള്ളവര്‍'

'സിജോക് എന്തോ ദേഷ്യമുണ്ട്.. Cash പോയതിനാണോ അതോ സായി പോയതിനാണോ അറിയില്ല... ജിന്റോക്ക് കപ്പ് ആണ് ലക്ഷ്യം.. അതുകൊണ്ട് പുള്ളി കൂള്‍ ആയി നിക്കുന്നു. ഒന്നോര്‍ത്താല്‍ അയാള്‍ തന്നെ ആണ് അതിനു അര്‍ഹനും... ക്ഷമിക്കാന്‍ പറ്റാത്തതായ ഒരു തെറ്റും പുള്ളി ചെയ്തിട്ടില്ല..100% പെര്‍ഫെക്ട് ആരും ഉണ്ടാവില്ല'
'മനുഷ്യന്മാര്‍ക്ക് തെറ്റുകളും പറ്റാറുമുണ്ട്. എന്നാല്‍ മനസാക്ഷിയോട് ചോദിക്കുമ്പോള്‍ വെറുപ്പ് തോന്നാന്‍ പാകത്തിന് ഒരു തെറ്റും അയാള്‍ അവിടെ ചെയ്തിട്ടില്ല.. അയാളുടെ തെറ്റുകള്‍ കൊണ്ട് ആരുടേം ജീവിതം തകര്‍ന്നിട്ടില്ല, ആരും ക്രൂഷിക്കപ്പെട്ടിട്ടില്ല, ആരും മാനസിക പിരിമുറുക്കത്തില്‍ ആവേണ്ടി വന്നില്ല... എന്തോ ഇഷ്ടമാണ് അയാളെ ഒരുപാടുപേര്‍ക്ക് ജിന്റോ,' എന്നും കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications