ബിഗ് ബോസിന്റെ പുതിയ പതിപ്പ് വീണ്ടും പ്രേക്ഷകരിലേക്ക്! സംപ്രേക്ഷണം ആരംഭിക്കുന്നത് ഈ ദിവസം! കാണൂ

By Midhun Raj

Recommended Video

ബിഗ് ബോസിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി പുറത്തിറങ്ങിയ പതിപ്പുകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി സംപ്രേക്ഷണം ചെയ്ത പരിപാടി റേറ്റിംഗിലും മുന്നിലെത്തിയിരുന്നു. ഹിന്ദി, തമിഴ് ഭാഷകളിലെല്ലാം ഹിറ്റായതോടെയാണ് ബിഗ് ബോസ് ഷോ മലയാളത്തിലേക്കും എത്തിയിരുന്നത്.

ആരംഭിച്ച സമയത്ത് വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും പിന്നീട് മലയാളം ബിഗ് ബോസും ഹിറ്റായി മാറിയിരുന്നു. മോഹന്‍ലാലായിരുന്നു ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവതരിപ്പിച്ചിരുന്നത്. മലയാളം പോലെ തമിഴിലും ബിഗ് ബോസിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍ ആയിരുന്നു പരിപാടി തമിഴില്‍ അവതരിപ്പിച്ചത്. ആദ്യ രണ്ടു സീസണുകള്‍ക്ക് പിന്നാലെ തമിഴ് ബിഗ് ബോസ് വീണ്ടും എത്തുകയാണ്. പരിപാടിയെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ബിഗ് ബോസ് തമിഴ്

ബിഗ് ബോസ് തമിഴ്

തമിഴിലെ മുന്‍നിര ചാനലുകളിലൊന്നായ വിജയ് ടിവിയിലായിരുന്നു ബിഗ് ബോസ് തമിഴ് സംപ്രേക്ഷണം ചെയ്തിരുന്നത്. മലയാളം ബിഗ് ബോസ് ആരംഭിക്കുന്നതിനു മുന്‍പായി തുടങ്ങിയ ആദ്യ രണ്ട് ഭാഗങ്ങളും ഹിറ്റായി മാറിയിരുന്നു. 2017ല്‍ തമിഴ് ബിഗ് ബോസിന്റെ ആദ്യ ഭാഗം സംപ്രേക്ഷണം ചെയ്തപ്പോള്‍ രണ്ടാംഭാഗം കഴിഞ്ഞ വര്‍ഷവും ടെലികാസ്റ്റ് ചെയ്തു. കമല്‍ഹാസന്റെ അവതരണം കൊണ്ടാണ് ബിഗ് ബോസിന് തമിഴില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നത്.

പ്രൊമോ വീഡിയോ

പ്രൊമോ വീഡിയോ

ബിഗ് ബോസ് 3യുടെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. റിയാലിറ്റി ഷോയുടെ പ്രൊമോ വീഡിയോ അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പരിപാടിയുടെ അവതാരകനായ കമല്‍ഹാസനെ കാണിച്ചുകൊണ്ടുളള ഒരു വീഡിയോ ആയിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പരിപാടി ഔദ്യോഗികമായി അന്നാണ് പ്രഖ്യാപിച്ചിരുന്നത്. വിജയ് ടെലിവിഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ബിഗ് ബോസ് 3യുടെ ആദ്യ പ്രൊമോ പുറത്തുവന്നിരുന്നത്.

ജൂണ്‍ 23നാണ്

ജൂണ്‍ 23നാണ്

ഇപ്പോഴിതാ പ്രാമോ വീഡിയോയ്ക്ക് പിന്നാലെ പരിപാടി ആരംഭിക്കുന്ന ദിവസത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജൂണ്‍ 23നാണ് ബിഗ് ബോസിന്റെ തമിഴ് പതിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളും ജൂണിലായിരുന്നു ബിഗ് ബോസ് തമിഴ് പതിപ്പിന്റെതായി ആരംഭിച്ചിരുന്നത്. ബിഗ് ബോസ് 3യെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും മല്‍സരാര്‍ത്ഥികളെക്കുറിച്ചുളള വിവരം കൂടുതലായി പുറത്തുവന്നിട്ടില്ല.

തമിഴ് പതിപ്പിനു പിന്നാലെയായിരിക്കും

തമിഴ് പതിപ്പിനു പിന്നാലെയായിരിക്കും

നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതേസമയം മല്‍സരാര്‍ത്ഥികളെ സംബന്ധിച്ച വിവരം അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് അറിയുന്നത്. തമിഴ് പതിപ്പിനു പിന്നാലെയായിരിക്കും മലയാളം ബിഗ് ബോസിന്റെയും അടുത്ത സീസണ്‍ എത്തുക. എന്നാല്‍ മലയാളം ബിഗ് ബോസിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നില്ല.

തരികിട സാബുവായിരുന്നു

തരികിട സാബുവായിരുന്നു

തരികിട സാബുവായിരുന്നു മലയാളം ബിഗ് ബോസിന്റെ ആദ്യ പതിപ്പില്‍ വിജയി ആയത്. പേളി മാണി, ഷിയാസ്,ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പമാണ് തരികിട സാബു ഫൈനലില്‍ എത്തിയിരുന്നത്. ബിഗ് ബോസ് മലയാളത്തിനു ശേഷമാണ് പേളി മാണി-ശ്രീനിഷ് വിവാഹവും നടന്നിരുന്നത്. ആരാധകരും സോഷ്യല്‍ മീഡിയയും ആഘോഷിച്ചിരുന്നു പേളിഷിന്റെ വിവാഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X