കമല്‍ ഹാസന്റെ ബിഗ് ബോസില്‍ പോലീസ് കേറി ഇറങ്ങി! ഒരാളെ പ്രണയിക്കാന്‍ രണ്ട് നടിമാര്‍, സംഭവ ബഹുലമാണ്

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ മൂന്നാം ഭാഗം അടുത്തിടെ ആരംഭിച്ചിരിക്കുകയാണ്. എല്ലാ തവണത്തെയും പോലെ വലിയ ആവേശത്തോടെ തുടങ്ങിയ പരിപാടി ഇപ്പോള്‍ പല പ്രതിസന്ധികളിലൂടെയുമാണ് മുന്നോട്ട് പോവുന്നത്. ഇപ്പോള്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ നടക്കുന്ന് സംഭവങ്ങളിലൂടെയാണ് ഷോ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. പോലീസ് കേസും ചോദ്യം ചെയ്യലുമൊക്കെയായി പ്രേക്ഷകരും ഞെട്ടിയിരിക്കുകയാണ്.

ഇതിനിടെ ഒരു പ്രണയകഥ കൂടി ബിഗ് ബോസില്‍ അരങ്ങേറുന്നുണ്ടെന്ന റിപ്പോര്‍ട്ടും വന്നിരിക്കുകയാണ്. ഗെയിമിന്റെ ഭാഗമായി നടക്കുന്നതാണോ അതോ യഥാര്‍ഥമാണോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും തമിഴ് ബിഗ് ബോസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞിരിക്കുകയാണ്. പുതിയ സംഭവ വികാസങ്ങള്‍ ഇതൊക്കെയാണ്.

വനിതയ്‌ക്കെതിരെ പരാതി

വനിതയ്‌ക്കെതിരെ പരാതി

ശക്തരായ പതിനഞ്ചോളം മത്സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്ന് ആരംഭിച്ചിരിക്കുന്നത്. നടി ഫാത്തിമ ബാബു, സംവിധായകനും നടനുമായ ചേരന്‍, നടി വനിത വിജയകുമാര്‍ എന്നിവരൊക്കെയാണ് ശ്രദ്ധേയം. ബിഗ് ബോസില്‍ എത്തിയതിന് ശേഷം നടി വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മകളെ തട്ടി കൊണ്ട് പോയെന്ന് പറഞ്ഞ് വനിതയുടെ മുന്‍ഭര്‍ത്താവ് ആനന്ദ് രാജ് പരാതി കൊടുത്തിരിക്കുകയാണ്. തന്റെ പക്കല്‍ നിന്നും മകളെ വനിതാ ചെന്നൈയിലേക്ക് കൂട്ടികൊണ്ട് പോയെന്നും പിന്നീട് തിരിച്ച് അയച്ചില്ലെന്നുമാണ് ആരോപണം. ഒടുവില്‍ വനിതയെ ചോദ്യം ചെയ്യാനായി തെലുങ്കാന പോലീസ് ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നു.

വീണ്ടും പോലീസെത്തി..

വീണ്ടും പോലീസെത്തി..

ഇത്തവണ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചെന്നൈ പോലീസാണ് ബിഗ് ബോസിലെത്തിയത്. മീര മിഥുന്‍ എന്ന മത്സരാര്‍ത്ഥിയെ ചോദ്യം ചെയ്യാനായിരുന്നു പോലീസ് എത്തിയത്. ചെന്നൈ സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ നല്‍കിയ സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് സ്ഥിരീകരിച്ചു. മീരയെ ചോദ്യം ചെയ്യാനായി പോലീസ് വീണ്ടും ബിഗ് ബോസ് ഹൗസില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കേസുമായി മുന്നോട്ട് പോവുകയാണെങ്കില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറത്ത് പോവേണ്ടി വരാനും സാധ്യതയുണ്ട്.

 ബിഗ് ബോസില്‍ പ്രണയം

ബിഗ് ബോസില്‍ പ്രണയം

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോ യില്‍ നിന്ന് പോവാന്‍ എന്തെങ്കിലും തന്ത്രങ്ങള്‍ പയറ്റേണ്ടതുണ്ട്. അതില്‍ പലരും എടുക്കുന്ന വഴി പ്രണയമാണ്. മലയാളത്തിലടക്കം ബിഗ് ബോസിലെ പ്രണയത്തിന് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് തുടങ്ങിയതിന് പിന്നാലെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ പ്രണയം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. സാക്ഷി അഗര്‍വാള്‍, കെവിന്‍ എന്നിവര്‍ തമ്മില്‍ ബന്ധം തുടങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. പുറത്ത് വന്ന പ്രമോ വീഡിയോയിലാണ് ഇരുവരും തമ്മില്‍ എന്തോ ക്രഷ് ഉള്ളതായി പ്രേക്ഷകര്‍ക്ക് സംശയം തോന്നിയത്. എന്തായാലും ഇത്തവണ മനോഹരമായൊരു പ്രണയത്തിന് തമിഴ് ബിഗ് ബോസ് ആരാധകര്‍ സാക്ഷിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.

 സംശയങ്ങള്‍ ഇവിടെ തുടങ്ങുന്നു

സംശയങ്ങള്‍ ഇവിടെ തുടങ്ങുന്നു

വിജയ് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് തമിഴ് ആരംഭിച്ചിട്ട് ഒരു ആഴ്ച ആവുന്നതേയുള്ളു. പുറത്ത് വന്ന പ്രമോ വീഡിയയോയില്‍ സാക്ഷി അഗര്‍വാള്‍ കെവിനെ കുറിച്ചുള്ള കാര്യം മറ്റൊരു മത്സരാര്‍ത്ഥിയായ ഷെറിനോട് പങ്കുവെക്കുകയാണ്. 96 എന്ന സിനിമയുടെ ബിജിഎം വെച്ച് കൊണ്ടാണ് ഈ പ്രമോ പുറത്ത് വന്നിരിക്കുന്നത്. ഇതേ രീതിയില്‍ മറ്റൊരു മത്സരാര്‍ത്ഥിയായ അഭിരാമി തനിക്ക് കെവിനോട് ക്രഷ് തോന്നിയ കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിരാമി ഇക്കാര്യം കെവിനോട് നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിഷ്‌കരുണം ഇത് എതിര്‍ത്ത് കൊണ്ടുള്ള മറുപടിയാണ് കെവിന്‍ കൊടുത്തിരിക്കുന്നത്. സാഷിയും അഭിരാമിയും ബിഗ് ബോസില്‍ അടുത്ത സുഹൃത്തുക്കള്‍ ആണെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X