ബിഗ് ബോസ് സീസൺ 4 വിജയിക്ക് ലഭിച്ചത് 1 കോടി 35 ലക്ഷം രൂപ, മത്സരാർഥികളുടെ പ്രതിഫലം ഇങ്ങനെ...
ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആയിരുന്നു ബിഗ് ബോസ് ഷോ ആദ്യം ആരംഭിച്ചത്. ഇത് വലിയ വിജയമായതിനെ തുടർന്ന് ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. ഹിന്ദിയെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ബിഗ് ബോസ് ഷോയ്ക്ക് മറ്റ് ഭാഷകളിലും ലഭിച്ചത്. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മത്സരാർഥികളായി എത്തുന്നത്. ഇവരുടെ റിയൽ ലൈഫാണ് ക്യാമറയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.
ഹിന്ദിയിൽ നടൻ സൽമാൻ ഖാനാണ് അവതാരകനായി എത്തുന്നത്. തമിഴിൽ കമൽഹാസനാണ് ഷോയുടെ അവതാരകൻ. തെലുങ്ക് നാഗാർജ്ജുനയാണ് ഷോ അവതരിപ്പിക്കുന്നത്. മലയാളത്തിൽ മോഹൻലാലാണ് അവതാരകൻ. തമിഴിലും മലയാളത്തിലുമൊഴികെ ബാക്കിയെല്ലാ ഭാഷകളിലും ബിഗ് ബോസ് സീസൺ നടക്കുകയാണ്. തമിഴിൽ ദിവസങ്ങൾക്ക് മുൻപാണ് ഷോ അവസാനിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചാണ്. തമിഴ് ബിഗ് ബോസ് സീസൺ 4 താരങ്ങളുടെ പ്രതിഫലത്തെ കുറച്ചുള്ള റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പായിരുന്നു കമൽഹാസൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 4 അവസാനിച്ചത്. നടൻ ആരി അർജുൻ ആയിരുന്നു വിജയിച്ചത്. ബാലാജി മുരുഗദോസായിരുന്നു രണ്ടാം സ്ഥാനത്ത്. ആരിക്കും ബാലാജിക്കുമൊപ്പം രമ്യ പാണ്ഡ്യൻ, സോം ശേഖർ, റിയോ രാജ് എന്നിവരും അവാസന അഞ്ചിൽ ഇടം പിടിച്ചിരുന്നു. ട്രോഫിയും അൻപത് ലക്ഷം രൂപാ ക്യാഷ് അവാർഡുമാണ് വിജയ്ക്ക് ലഭിച്ചത്. അവതാരകനായ കമൽ ഹാസൻ തന്നെയായിരുന്നു ആരിക്ക് പുരസ്കാരം നൽകിയത്. ഈ സീസണിൽ ഏറെ പ്രിയം പിടിച്ചുപറ്റിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ആരി അർജ്ജുന്‍.ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ എവിക്ഷനിൽ നോമിനേറ്റ് ചെയ്യപ്പെട്ട മത്സരാർഥിയും ആരിയായിരുന്നു

75000 രൂപയായിരുന്നു നടന്റെ ഒരു ദിവത്തെ വേദനം. 105 ദിവസമായിരുന്നു ആരി ബിഗ് ബേസ് ഹൗസിൽ കഴിഞ്ഞത്. സമ്മാനതുക ഉൾപ്പെടെ 1 കോടി 35 ലക്ഷം രൂപയാണ് നടൻ ഷോയിലൂടെ നേടിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം ഫസ്റ്റ് റണ്ണറപ്പായ ബാലജിയ്ക്ക 10.50 ലക്ഷണം രൂപയാണ് ഷോയിലൂടെ ലഭിച്ചത്. 10,000 രൂപയായിരുന്നു ദിവസ വേതനം. 105 ദിവസം നിന്ന സോം ശേഖറിനും 10.50 ലക്ഷം രൂപയാണ് ലഭിച്ചത്. കൂടാതെ 105 ദിവസം ഹൗസിലുണ്ടായിരുന്ന രമ്യ പാണ്ഡ്യന് ലഭിച്ചത് 78.75 ലക്ഷമാണ്. റിയോയ്ക്ക് 36.75 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്

നടി രേഖയുടെ പ്രതിഫലം1 ലക്ഷം രൂപയായിരുന്നത്രേ. 14 ദിവസം മാത്രമാണ് നടി ഷോയിലുണ്ടായിരുന്നത്. സനം ഷെട്ടിക്ക് 63 ലക്ഷം രൂപയായിരുന്നു ലഭിച്ചിരുന്നത്. സുചിത്രയ്ക്ക് 39.20 ലക്ഷം, അർച്ചന-57.7 ലക്ഷം, ശിവാനി 58 ലക്ഷം, വേൽമുരുഗൻ 14 ലക്ഷം, സംയുക്ത 22.40 ലക്ഷം, അനിത 33.60 ലക്ഷം, സുരേഷ് ചക്രവർത്തി 3.50 ലക്ഷം എന്നിങ്ങനെയാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

മലയാളത്തിൽ സീസൺ 3 ആരംഭിക്കാൻ പോകുകയാണ്. ഫെബ്രുവരി പകുതിയോടെ സീസൺ ആരംഭിക്കും മോഹൻലാൽ തന്നെയാണ് ഈ സീസണിലേയും അവതാരകനായി എത്തുന്നത്. എന്നാൽ മത്സരാർഥികളെ കുറിച്ചുള്ള വിവരം ലഭ്യമല്ല. മിനിസ്ക്രീൻ, ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ പേരുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഷോ ആരംഭിച്ചാൽ മാത്രമേ മത്സരാർഥികൾ ആരൊക്കെയാണെന്ന് കൃത്യമായി അറിയാൻ സാധിക്കുകയുള്ളൂ.


Click it and Unblock the Notifications











