ബിഗ് ബോസ് കഴിഞ്ഞിട്ട് ഒരു വര്‍ഷമായി, ഇനിയും പ്രതിഫലം കിട്ടിയിട്ടില്ല; വെളിപ്പെടുത്തലുമായി കസ്തൂരി

ഇന്ത്യയില്‍ ഏറ്റവും പ്രചരത്തിലുള്ള ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബിഗ് ബോസ് നൂറ് ദിവസങ്ങളിലായിട്ടാണ് നടക്കുന്നത്. വിവിധ മേഖലകളില്‍ നിന്നായി ഇരുപതില്‍ താഴെ താരങ്ങളെ ഒരു വീടിനുള്ളില്‍ തമാസിപ്പിച്ച് കൊണ്ട് നടത്തുന്നു. കര്‍ശന നിയമങ്ങളും വ്യവസ്ഥകളെല്ലാം വെച്ചിട്ടാണ് ഷോ നടത്തുന്നത്.

എല്ലാത്തിലുമുപരി ബിഗ് ബോസില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം വളരെ വലുത് ആണെന്നുള്ളതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്നവരെല്ലാം ആദ്യം ലക്ഷ്യം വെക്കുന്നതും അതിലൂടെ കിട്ടുന്ന ശമ്പളം തന്നെയാണ്. ബിഗ് ബോസിന്റെ പല സീസണിലും വലിയ തുക ലക്ഷ്യം വെച്ചാണ് താരങ്ങള്‍ എത്താറുള്ളത്. എന്നാലിപ്പോള്‍ ശമ്പളവുമായി ബന്ധപ്പെട്ട് തമിഴ് ബിഗ് ബോസില്‍ നിന്നുള്ള ചില രസകരമായ കാര്യങ്ങളാണ് വന്നിരിക്കുന്നത്.

kasturi

ബിഗ് ബോസ് തമിഴ് മത്സരാര്‍ഥിയും നടിയുമായ കസ്തൂരിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷവും എനിക്ക് പ്രതിഫലം തരാത്തതിന് വിജയ് ടെലിവിഷനോട് എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങളുടെ വ്യാജ വാഗ്ദാനങ്ങളൊന്നും ഞാന്‍ ഒരിക്കലും വിശ്വസിച്ചിട്ടില്ല. പക്ഷേ ഇതൊരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല' എന്നായിരുന്നു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ കസ്തൂരി പറഞ്ഞിരിക്കുന്നത്.

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു കസ്തൂരി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു കസ്തൂരി വീട്ടില്‍ പ്രവേശിച്ചത്. എലിമിനേഷനിലൂടെ നടി പുറത്ത് പോയതിന് ശേഷം ഷോ യില്‍ തന്നെ അവതരിപ്പിച്ച രീതി ശരിയായില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ശക്തമായ രീതിയില്‍ പ്രതിഷേധം രേഖപ്പെടുന്ന നടിമാരില്‍ ഒരാളാണ് കസ്തൂരി.

kasturi

ബിഗ് ബോസിനെ കുറിച്ച് മാത്രമല്ല, തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചും കസ്തൂരി തുറന്ന് സംസാരിച്ചിരുന്നു. നിങ്ങളുമായി അടുപ്പമുള്ള ഒരാള്‍ക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെങ്കില്‍ നിങ്ങള്‍ ഇതുപോലെ നിയമവശങ്ങളെ കുറിച്ച് സംസാരിക്കുമോ എന്നായിരുന്നു കസ്തൂരിയുടെ ഏറ്റവും പുതിയ ട്വീറ്റിന് ഒരു ആരാധകൻ നൽകിയ കമന്റ്. ഇതിന് മറുപടിയുമായിട്ടാണ് നടി എത്തിയത്.

'എന്ത് അടുപ്പമുള്ള ആള്‍, എനിക്ക് തന്നെ സംഭവിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ മറുപടി. സിനിമയ്ക്കുള്ളില്‍ നിന്നും തനിക്ക് ലൈംഗികാതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കൂടി സൂചിപ്പിച്ച നടി കൂടുതല്‍ കാര്യങ്ങളൊന്നും പറയാന്‍ തയ്യാറായില്ല.

More from Filmibeat

Read more about: kasthuri കസ്തൂരി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X