സ്ത്രീകളെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതില്‍ കുറ്റബോധമുണ്ട്! മാപ്പപേക്ഷയുമായി ബിഗ് ബോസ് മല്‍സരാര്‍ത്ഥി
Recommended Video
തമിഴ് ബിഗ് ബോസില്‍ അടുത്തിടെ മല്‍സരാര്‍ത്ഥികളിലൊരാളായ ശരവണന്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായി മാറിയിരുന്നു. കോളേജില്‍ പഠിക്കുന്ന കാലം ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍ തുറന്നുപറഞ്ഞത്. സ്ത്രീകള്‍ക്ക് ബസില്‍ വെച്ച് മോശം അനുഭവങ്ങള്‍ എപ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞപ്പോളാണ് ശരവണന്‍ തന്റെ അനുഭവം വെളിപ്പെടുത്തിയത്.
ശരവണന്‍ പറഞ്ഞതിന് വലിയ കൈയ്യടിയാണ് കാണികള്‍ നല്‍കിയത്. അതേസമയം തന്നെ ബിഗ് ബോസ് മല്‍സരാര്‍ത്ഥിയുടെ വെളിപ്പെടുത്തലിന് വലിയ രീതിയിലുളള വിമര്‍ശനങ്ങളും വന്നിരുന്നു. ഗായിക ചിന്മയി അടക്കമുളള നിരവധിപേരാണ് റിയാലിറ്റി ഷോക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തിയിരുന്നത്. സംഭവം വലിയ വിവാദമായതോടെ ഇപ്പോള്‍ മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് ശരവണന്‍.

കോളേജില്‍ പഠിക്കുന്ന സമയത്ത് മറ്റുളളവരെ പോലെ താനും തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് മല്‍സരാര്‍ത്ഥി പറയുന്നു. ആരും അങ്ങനെ ചെയ്യരുത് എന്ന ഉദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പറഞ്ഞത്. എന്നാല്‍ പറഞ്ഞത് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചെയ്ത തെറ്റിന് എനിക്ക് ശിക്ഷ ലഭിക്കും. അതുകൊണ്ടാണ് തെറ്റ് തുറന്നുപറഞ്ഞത്. ഞാന്‍ ഇപ്പോള്‍ അന്നത്തെ ആളല്ല. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്. ശരവണന്‍ ബിഗ് ബോസില്‍ പറഞ്ഞു.


Click it and Unblock the Notifications