ബിഗ് ബോസ് താരം ദൈവങ്ങളോടൊപ്പം, ഇത് വല്ലാത്ത ആരാധനയായിപ്പോയി...
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ നിരവധി പേരാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുന്നത്. മത്സരാർഥികൾക്കായി നിരവധി ആർമികൾ സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രിയപ്പെട്ട മത്സരാർഥികൾ ഹൗസിനുളളിൽ നിൽക്കുമ്പോൾ പുറത്ത് ഇവർക്ക് എല്ലാവിധ സഹായവുമായി ആരാധകർ കൂടെ തന്നെയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദൈവങ്ങളോടൊപ്പം പൂജിക്കുന്ന ബിഗ് ബോസ് മത്സരാർഥിയുടെ ചിത്രമാണ്.

തമിഴ് ബിഗ് ബോസ് താരം ജൂലിയുടെ ആരാധകനാണ് പൂജാമുറിയിൽ താരത്തിന്റെ ചിത്രം വച്ച് ആരാധന നടത്തുന്നത്. ഇത് മാത്രമല്ല ഇനിയും വ്യത്യസ്ത തരത്തിലുള്ള ആരാധന രീതികളുണ്ട്. .മൊബൈൽ ഫോൺ കവറിന്റെ പിന്നിൽ താരത്തിന്റെ ചിത്രങ്ങൾ പതിപ്പിച്ചും ഇതേ ആരാധകൻ തന്നെ വാർത്തകളിൽ ഇടം നേടി.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ജൂലി.
നെഴ്സായ താരം ഇനി ജോലിയിൽ തിരികെ പ്രവേശിക്കില്ലെന്ന് പറഞ്ഞിരുന്നു . ഒരു ആരാധകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും ചോദിക്കുന്നുണ്ട് അഭിനയം മാത്രമാണോ എന്ന്, പൂർണ്ണമായ അർപ്പണ ബോധവും കഠിനാധ്വാനവും ആവശ്യമുള്ള ഒരു വിശുദ്ധ ജോലിയാണ് നാഴ്സിംഗ്. മറ്റ് ഫ്രീലാൻസ് ജോലികൾ പോലെയല്ല ഇത്. രണ്ട് ജോലികൾ ഓരോ സമയം കൈകര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഷൂട്ടിങ്ങിന് പോകുമ്പോൾ ജോലിയ്ക്ക് എത്താൻ വൈകും.. രോഗികൾ കാത്തിരിക്കേണ്ട ഒരു അവസ്ഥ വരും. അത് അവരുടെ ജീവൻ തന്നെ അപകടത്തിൽ ആകും. അതിന് എനിയ്ക്ക് സാധിക്കില്ലെന്ന് ജൂലി അന്ന് പറഞ്ഞിരുന്നു.
Recommended Video
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിൽ പങ്കാളിയായ കാരണമാണ് ജൂലിയെ ബിഗ് ബോസ് വീട്ടിൽ എത്തിച്ചത്. സിനിമാ താരമല്ലാത്തൊരാൾ തമിഴ് ബിഗ് ബോസ് വീട്ടിൽ എത്തിയെങ്കിലും ജൂലിയെ തേടി സിനിമയിൽ നിന്നും ഓഫറുകൾ വന്നിരുന്നു.എന്നാൽ കേവലം രണ്ടു സിനിമകളിൽ അതിഥി വേഷത്തിൽ മാത്രമാണ് ഇതുവരെയായും ഇവരെ കണ്ടിട്ടുള്ളത്.


Click it and Unblock the Notifications