Just In
- 48 min ago
ബിജു മേനോന് പറഞ്ഞു, മഞ്ജു വാര്യര്‍ പിന്തുണച്ചു, മധു വാര്യര്‍ സാധ്യമാക്കി, ലളിത സുന്ദരനിമിഷം വൈറല്‍
- 1 hr ago
ചേച്ചിയമ്മയുടെ മകളാണോ ഇത്? ഉമ നായരുടെ ഫോട്ടോ കണ്ട് ആരാധകരുടെ ചോദ്യം, ചിത്രം വൈറലാവുന്നു
- 1 hr ago
ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അതാണിഷ്ടം, വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമൃത
- 1 hr ago
പന്ത്രണ്ട് കോടിയുടെ മോഹന്‍ലാല്‍ ചിത്രം, കാസനോവയ്ക്ക് സംഭവിച്ചത് വെളിപ്പെടുത്തി റോഷന് ആന്‍ഡ്രൂസ്
Don't Miss!
- Finance
അനായാസ പണം മാറ്റത്തിന് 'ഇന്‍സ്റ്റാ എഫ്എക്സ്' ആപ്പുമായി ഐസിഐസിഐ ബാങ്ക്
- News
ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ കിട്ടിയില്ല; സുരേഷ് ഗോപി വീണ്ടും തൃശൂരിലേക്ക്... ബിജെപി നിര്‍ദേശം ഇങ്ങനെ
- Automobiles
25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു
- Sports
IPL 2021: ഒരേയൊരു എബിഡി, 100 കോടി ക്ലബ്ബില്‍!- കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്
- Lifestyle
എണ്ണ എത്ര നാള് വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാം, പൊടിക്കൈ ഇതാ
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗര്‍ഭിണിയായ ഭാര്യയെ കണ്ട് മകളാണോന്ന് ചോദിച്ചു; ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ പോയ കഥ പറഞ്ഞ് നടന് ശരവണന്
കമല്‍ ഹാസന് അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ നാലാം സീസണ് വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. കൊറോണയുടെ പ്രശ്നങ്ങള്‍ക്കിടയിലും ഒക്ടോബര്‍ നാലിനായിരുന്നു ഷോ ആരംഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ സിനിമാ-ടെലിവിഷന്‍ രംഗത്തെ താരങ്ങളാണ് ഇത്തവണയും മത്സരാര്‍ഥികളായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിലും ശക്തരായ മത്സരാര്‍ഥികളായിരുന്നു ഷോ യില്‍ ഉണ്ടായിരുന്നത്. ബിഗ് ബോസ് 3 യില്‍ നിന്നും തന്നെ പുറത്താക്കിയത് എന്തിനാണെന്നും അത് നഷ്ടമായി തോന്നുന്നുവെന്നും പറയുകയാണ് നടന് ശരവണന് ഇപ്പോള്‍. ബിഗ് ബോസ് ഷോ യില്‍ മത്സരാര്‍ഥിയായി പങ്കെടുക്കാന്‍ പോയതിന് പിന്നിലൊരു കാരണമുണ്ടെന്ന് ആദ്യമായി താരം വെളിപ്പെടുത്തി. ഇന്ത്യഗില്ട്ട്സിന് നല്കിയ അഭിമുഖത്തിലാണ് ബിഗ് ബോസ് ഷോ യെ കുറിച്ചും തനിക്ക് രണ്ടാമതൊരു ഭാര്യ കൂടി ഉണ്ടെന്നുള്ള കാര്യവും ശരവണന് തുറന്ന് പറഞ്ഞത്.
ആദ്യ ഭാര്യയുടെ സമ്മതത്തോട് കൂടിയാണ് താന്‍ രണ്ടാമതും വിവാഹം കഴിക്കുന്നത്. അതിലൊരു മകനുമുണ്ട്. രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ പരിശോധനയ്ക്ക് അവരെയും കൊണ്ട് താന്‍ ആശുപത്രിയില്‍ പോയി. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത് പോലൊരു സംഭവം അവിടെ ഉണ്ടാവുകയും അതില്‍ വലിയ വിഷമം തോന്നി എന്ന് കൂടി അഭിമുഖത്തില്‍ താരം സൂചിപ്പിച്ചിരിക്കുകയാണ്. അന്ന് ആശുപത്രിയില്‍ വെച്ച് എനിക്ക് പരിചയമുള്ളൊരു സ്ത്രീയെ കണ്ടു. അവര്‍ പെട്ടെന്ന് കൂടെ ഭാര്യയെ കണ്ടിട്ട് കൂടെ ഉള്ളത് മകളാണോന്ന് ചോദിച്ചു. നിങ്ങളുടെ മകള്‍ ഗര്ഭിണിയായിരിക്കുവാണോന്നും ചോദിച്ചു.
എത്രയോ കാലമായി അഭിനയിച്ച് കൊണ്ടിരിക്കുന്നതിനാല്‍ അങ്ങനെയല്ലേ ആളുകള്‍ ചോദിക്കൂ. അതിന് ശേഷം അവളെ ഞാന്‍ പുറത്തേക്കൊന്നും കൊണ്ട് പോയിട്ടില്ല. അതുകൊണ്ട് എന്റെ ഭാര്യ വലിയ വിഷമത്തിലായിരുന്നു. ഒരു അവസരം കിട്ടിയാല്‍ എനിക്ക് രണ്ടാമത് കല്യാണം കഴിഞ്ഞെന്നും രണ്ട് ഭാര്യമാരുണ്ടെന്നും അതിലൊരു മകനുണ്ടെന്നും പറയും. അത് എല്ലാവര്ക്കും മനസിലായ ഉടനെ നിന്നെയും കൂട്ടി പുറത്തൊക്കെ പോവാമെന്ന് ഉറപ്പ് കൊടുത്തു.
അങ്ങനെ ഇരിക്കവേ ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണില്‍ മത്സരാര്ഥിയാവാനുള്ള ചാന്‍സ് എനിക്ക് കിട്ടി. അപ്പോള്‍ ഭാര്യയെ കുറിച്ച് പറയാനുള്ള അവസരമായി ഞാന്‍ അത് ഉപയോഗിക്കുകയായിരുന്നു. പാതി വഴിയില്‍ വെച്ച് പുറത്ത് പോവേണ്ടി വന്നെങ്കിലും പ്രേക്ഷകരുടെയും സഹമത്സരാര്ഥികളുടെയും മനസില്‍ സ്ഥാനം നേടാന്‍ താരത്തിന് കഴിഞ്ഞു എന്നും താരം പറയുന്നു.