»   » ബിഗ് ബോസ് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു, ഓവിയ തിരികെയെത്തുന്നു... റെക്കോര്‍ഡ് പ്രതിഫലത്തിന്???

ബിഗ് ബോസ് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു, ഓവിയ തിരികെയെത്തുന്നു... റെക്കോര്‍ഡ് പ്രതിഫലത്തിന്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളിയായ ഓവിയ അഭിനയ രംഗത്തേക്ക് എത്തിയത് മലയാള സിനിമയിലൂടെയാണെങ്കിലും നായികയായി ശ്രദ്ധിക്കപ്പെടുന്നത് തമിഴ് സിനിമയിലൂടെയായിരുന്നു. കളവാണി എന്ന ചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ തമിഴ് അരങ്ങേറ്റം. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് ഓവിയക്ക് ലഭിച്ച് ആരാധകരേക്കാള്‍ അധികമായിരുന്നു ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ലഭിച്ചു. 

കമല്‍ഹാസന്‍ അവതാരകനായി വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 100 ദിവസം നീണ്ട് നില്‍ക്കുന്ന ഈ മത്സരത്തില്‍ നിന്നും അതി സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ ഓവിയ പുറത്ത് പോയിരുന്നു. എന്നാല്‍ ഓവിയ പോയതോടെ ചാനല്‍ റേറ്റിംഗ് കുത്തനെ ഇടിയുകയായിരുന്നു.

റേറ്റിംഗ് ഇടിഞ്ഞു

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഏറ്റവും അധികം ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ഓവിയ. ഓവിയ പരിപാടിയില്‍ നിന്നും പുറത്തായതോടെ പരിപാടി പൂട്ടിക്കും എന്ന് ആരാധകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഓവിയ പോയിതിന് പിന്നാലെ പരിപാടിയുടെ റേറ്റിംഗും കുത്തനെ ഇടിഞ്ഞു.

ഓവിയ തിരിച്ചെത്തുന്നു

മാനസീകമായി തനിക്ക് ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചായിരുന്നു ഓവിയ ഷോയില്‍ നിന്നും പുറത്ത് പോയത്. പിന്നാലെ ഷോയുടെ റേറ്റിംഗും കുത്തനെ കുറഞ്ഞു. അതോടെ ഓവിയയെ തിരിച്ച് കൊണ്ടുവരാന്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി.

റെക്കോര്‍ഡ് തുകയ്ക്ക്

ഷോയിലേക്ക് തിരിച്ചെത്താന്‍ ഓവിയക്ക് റെക്കോര്‍ഡ് തുകയാണ് ചാനല്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ദിവസം രണ്ടര ലക്ഷം രൂപ വീതം. ഓവിയ തിരികെയെത്തിയാല്‍ ഇതിന്റെ ഇരട്ടി ലഭിക്കുമെന്നാണ് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്.

ഓവിയ സ്വയം പുറത്ത് പോയി

പത്ത് വര്‍ഷമായി ബിഗ് സ്‌ക്രീനില്‍ അഭിനയിക്കുന്ന ഓവിയക്ക് ഇതുവരെ ലഭിക്കാത്ത പ്രേക്ഷക പിന്തുണയാണ് വെറും അഞ്ച് ആഴ്ചകൊണ്ട് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. ലക്ഷക്കണക്കിന് ആരാധകര്‍ നടിക്ക് വേണ്ടി വോട്ട് ചെയ്തിട്ടും ഓവിയ സ്വയം പരിപാടിയില്‍ നിന്ന് പുറത്ത് പോവുകയായിരുന്നു.

ആരവുമായുള്ള പ്രണയം

ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയും ടെലിവിഷന്‍ താരവുമായ ആരവുമായുള്ള ഓവിയയുടെ പ്രണയമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ഷോയില്‍ ആരവ് മാത്രമായിരുന്നു ഓവിയക്ക് പിന്തുണ നല്‍കിയിരുന്നത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയമാണെന്ന് കിംവദന്തികളും പരന്നു.

ആരവിന് സുഹൃത്തിനേപ്പോലെ

ഓവിയക്ക് ആരവിനോട് പ്രണയമായിരുന്നെങ്കിലും ആരവ് സുഹൃത്തിനേപ്പോലെയാണ് ഓവിയെ കണ്ടിരുന്നത്. ഇതോടെ മാനസീകമായി തകര്‍ന്ന താരം സെറ്റിലെ നീന്തല്‍ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഓവിയ ഷോ ഉപേക്കാന്‍ തീരുമാനിച്ചത്.

ഓവിയയെ പിന്തുണച്ച് താരങ്ങളും

ഓവിയയെ പുറത്താക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണ കൊണ്ട് മാത്രമാണ് ഓവിയ ഷോയില്‍ നിന്നത്. പ്രേക്ഷകര്‍ മാത്രമല്ല ചിമ്പു, തൃഷ, രമ്യ തുടങ്ങിയ നിരവധി താരങ്ങളും ഓവിയയെ പിന്തുണച്ച് രംഗത്തെത്തി.

ഓവിയ സന്തോഷവതിയാണ്

അനുഭവങ്ങള്‍ക്കും സ്‌നേഹം ലഭിക്കുന്നത് വേണ്ടിയുമാണ് താന്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയത്. ഈ ഷോയ്ക്ക് താന്‍ തടസം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന് സത്യം തിരിച്ചറിഞ്ഞു. താന്‍ സന്തോഷവതിയാണെന്നും ഓവിയ പറഞ്ഞു.

English summary
Bigg Boss Tamil's popular contestant Oviya is ready to make her comeback on the show, according to reports. The 26-year-old model and actress who quit the show citing medical reasons, is reportedly thinking of making a comeback to the controversial reality show hosted by Kamal Haasan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam