ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മൂന്നാം പതിപ്പിന് തുടക്കം! തമിഴിലെത്തുന്ന മല്‍സരാര്‍ത്ഥികള്‍ ഇവരാണ്!

By Midhun Raj

ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി പുറത്തിറങ്ങിയ പതിപ്പുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ സംപ്രേക്ഷണം ചെയ്ത പരിപാടി മികച്ച റേറ്റിങ്ങോടെയാണ് മുന്നേറിയത്. മറ്റു റിയാലിറ്റി ഷോകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അവതരണ ശൈലി കൊണ്ടായിരുന്നു ബിഗ് ബോസിന് വലിയ സ്വീകരണം ലഭിച്ചിരുന്നത്. ഹിന്ദി, തമിഴ് ഭാഷകളിലെല്ലാം ഹിറ്റായതോടെയാണ് റിയാലിറ്റി ഷോ മലയാളത്തിലേക്കും എത്തിയിരുന്നത്.

ബിഗ് ബോസിന്റെ രണ്ടാം പതിപ്പിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ആദ്യ രണ്ടു സീസണുകള്‍ക്ക് പിന്നാലെ തമിഴില്‍ മൂന്നാം പതിപ്പും ആരംഭിച്ചിരിക്കുകയാണ്. കമല്‍ഹാസന്‍ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. തമിഴ് ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ബിഗ് ബോസ് വീണ്ടും

ബിഗ് ബോസ് വീണ്ടും

ആദ്യ രണ്ട് സീസണുകളും വലിയ വിജയമായതിന് പിന്നാലെയാണ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പും തമിഴില്‍ തുടങ്ങിയിരിക്കുന്നത്. തമിഴിലെ മുന്‍നിര ചാനലുകളിലൊന്നായ വിജയ് ടിവിയിലാണ് ഇത്തവണയും ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നത്. 2017ലായിരുന്നു തമിഴ് ബിഗ് ബോസിന്റെ ആദ്യ ഭാഗം സംപ്രേക്ഷണം ചെയ്തിരുന്നത്. പിന്നീട് റിയാലിറ്റി ഷോയുടെ രണ്ടാംഭാഗം കഴിഞ്ഞ വര്‍ഷവും ടെലികാസ്റ്റ് ചെയ്തു. കമല്‍ഹാസന്റെ അവതരണം കൊണ്ടാണ് ബിഗ് ബോസ് തമിഴിന് പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നത്.

ബിഗ് ബോസ് തമിഴില്‍

ബിഗ് ബോസ് തമിഴില്‍

തമിഴില്‍ ആദ്യ രണ്ട് ഭാഗങ്ങളും അവതരിപ്പിച്ചിരുന്നത് കമല്‍ഹാസന്‍ തന്നെയായിരുന്നു. തമിഴില്‍ വന്‍വിജയമായതിന് പിന്നാലെയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയിരുന്നത്. ബിഗ് ബോസ് തമിഴില്‍ ഇത്തവണയും ശ്രദ്ധേയരായ സെലിബ്രിറ്റികള്‍ തന്നെയാണ് പങ്കെടുക്കുന്നത്. നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ മുന്‍പ് പറഞ്ഞുകേട്ടെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

 15 മല്‍സരാര്‍ത്ഥികളാണ്

15 മല്‍സരാര്‍ത്ഥികളാണ്

നൂറ് ദിവസം നീളുന്ന പരിപാടിയില്‍ 15 മല്‍സരാര്‍ത്ഥികളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇവര്‍ അണിയറക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബിഗ്‌ബോസ് ഹൗസില്‍ കഴിയണം. ബിഗ് ബോസ് തമിഴ് പതിപ്പിനായി വലിയ സെറ്റാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. തമിഴ് ബിഗ് ബോസില്‍ ഇത്തവണ സംവിധായകന്‍ ചേരന്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോഗ്രാഫ്, പോര്‍ക്കളം, പൊക്കിഷം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് ചേരന്‍.

മുണ്ടക്കല്‍ ശേഖരന്റെ ഭാര്യ

മുണ്ടക്കല്‍ ശേഖരന്റെ ഭാര്യ

ചേരനൊപ്പം സമീപ കാലത്ത് വാര്‍ത്തകളില്‍ ഇടംനേടിയ വനിത വിജയകുമാറും എത്തുന്നുണ്ട്. പിതാവും നടനുമായ വിജയ്കുമാറിനെതിരെയുളള ആരോപണങ്ങളിലൂടെയായിരുന്നു നടി വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ഒപ്പം രാവണപ്രഭുവില്‍ മുണ്ടക്കല്‍ ശേഖരന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ച ഫാത്തിമ ബാബുവും പങ്കെടുക്കുന്നുണ്ട്.

തമിഴിലെത്തുന്ന മല്‍സരാര്‍ത്ഥികള്‍

തമിഴിലെത്തുന്ന മല്‍സരാര്‍ത്ഥികള്‍

പരുത്തി വീരനിലുടെ ശ്രദ്ധേയനായ നടന്‍ ശരവണന്‍, നടി മധുമിത, സംഗീത സംവിധായകന്‍ മോഹന്‍ വൈദ്യ, കൊറിയോഗ്രാഫര്‍ സ്റ്റാന്റി, നടി സാക്ഷി അഗര്‍വാള്‍, അഭിരാമി വെങ്കിടാചലം, ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തക ലോസിയ, സീരിയല്‍ താരം കവിന്‍, നടി ഷെറിന്‍, ശ്രീലങ്കന്‍ മോഡല്‍ ദര്‍ഷാന്‍, മലേഷ്യന്‍ നടനും ഗായകനുമായ മുരുഗര്‍ റോവ, അവതാരക രേഷ്മ തുടങ്ങിയവരും ബിഗ് ബോസ് 3യില്‍ പങ്കെടുക്കുന്നുണ്ട്. ബിഗ്‌ബോസ് 3യുടെ ഗ്രാന്‍ഡ് പ്രീമിയര്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X