ബിഗ് ബോസിനെ കുറിച്ചുള്ള ആരാധകരുടെ സംശയത്തിന് മറുപടി പറഞ്ഞ് താരപുത്രി വനിത, ഇതൊന്നും തിരക്കഥയല്ല
ലോക്ഡൗണ്‍ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം വാര്‍ത്തകളുണ്ടാക്കിയ നടിയാണ് വനിത വിജയ്കുമാര്‍. സംവിധായകന്‍ പീറ്റര്‍ പോളുമായിട്ടുള്ള വനിതയുടെ വിവാഹമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. മാസങ്ങളായി വനിതയെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു സമൂഹമാധ്യമങ്ങള്‍ നിറയെ. ഇപ്പോള്‍ ഏകദേശം എല്ലാ പ്രതിസന്ധികളും ഒന്ന് മാറി വരികയാണ്.
പീറ്ററുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് കഴിഞ്ഞ സീസണിലെ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായിരുന്നു വനിത. ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്തും മക്കളുടെ പേരിലും നടി വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ബിഗ് ബോസ് ഹൗസിനുള്ളില്‍ വരെ പോലീസ് കടന്ന് വനിതയെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ ഷോ യെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് വനിത.

സാധാരണ ബിഗ് ബോസിനെ കുറിച്ച് നിരന്തരം ഉയര്‍ന്ന് കേള്‍ക്കാറുള്ള ചോദ്യമായിരുന്നു വനിതയ്ക്കും നേരിടേണ്ടി വന്നത്. കമല്‍ഹാസന്‍ അവതരാകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴ് 4-ാം സീസണ്‍ ഒക്ടോബര്‍ നാലിനാണ് ആരംഭിച്ചത്. ശേഷം ഷോ യിലെ സംഭവബഹുലമായ നിരവധി കാര്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ എന്നായിരുന്നു ഒരു ആരാധകന്‍ വനിതയോട് ചോദിച്ചത്.
ഒരിക്കലും അത് സ്‌ക്രീപ്റ്റഡ് അല്ല. വിജയ് ടെലിവിഷനോ നിര്‍മാതാക്കളായ എന്‍ഡമോള്‍ഷൈന്‍ അത് പറയുന്നില്ല. ഹൗസിനുള്ളില്‍ എത്തുന്ന ഓരോ മത്സരാര്‍ഥിയും അവരുടെ സ്വന്തം സ്‌ക്രീപ്റ്റിലും സ്ട്രാറ്റജിയിലുമാണ് കളിക്കേണ്ടത്. മത്സരാര്‍ഥികള്‍ അവരുടെ യഥാര്‍ഥ മുഖം മറച്ച് വെച്ചിട്ടായിരിക്കും അവിടെ പെരുമാറുക. ബിഗ് ബോസ് 3 ലെ എന്റെ സഹമത്സരാര്‍ഥികളെ ഞാനിപ്പോള്‍ മിസ് ചെയ്യുകയാണ്. എനിക്ക് ഒരുപാട് സന്തോഷകരമായ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു. വേറിട്ടൊരു തലത്തില്‍ ഞങ്ങളെല്ലാവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു.


Click it and Unblock the Notifications