രേഖയും കമല്‍ ഹാസനും തമ്മിലുള്ള വിവാദ ചുംബനരംഗം; ബിഗ് ബോസിലെ പ്രതികരണത്തിന് കാത്ത് ആരാധകരും

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും കര്‍ശന നിര്‍ദ്ദേശങ്ങളോടെ പല ഭാഷകളിലും ബിഗ് ബോസ് ഷോ ആരംഭിച്ചിരിക്കുകയാണ്. ഓക്ടോബര്‍ നാലിനായിരുന്നു ഹിന്ദിയിലും തമിഴിലും ആരംഭിച്ചത്. കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസിന്റെ നാലം സീസണ്‍ ആണ് ആരംഭിച്ചത്. പതിനാറ് മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ യില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ നിരവധി താരങ്ങളുണ്ട്.

ആകാംഷ നിറഞ്ഞതും നാടകീയവുമായ സംഭവങ്ങളിലൂടെയാണ് ബിഗ് ബോസ് ഷോ ആരംഭിച്ചിരിക്കുന്നത്. ഇത്തവണ പതിനാറ് മത്സരാര്‍ഥികളാണ് ഷോ യിലുള്ളത്. തെന്നിന്ത്യയിലെ മുതിര്‍ന്ന നായികമാരില്‍ ഒരാളായ രേഖയുടെ സാന്നിധ്യമാണ് ഏറെ ചര്‍ച്ചയാവുന്നത്. രേഖയുടെ തുടക്ക കാലത്ത് കമല്‍ ഹാസനൊപ്പം അഭിനയിച്ച സിനിമയിലെ ഒരു രംഗവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും വിമര്‍ശനങ്ങളും നേരത്തെ ഉയര്‍ന്ന് വന്നിരുന്നു.

rekha-kamal-hasan

1986 ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കമല്‍ ഹാസനെതിരെ പ്രതികരണവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ രേഖ എത്തിയത്. ചിത്രത്തില്‍ കമല്‍ ഹാസനും രേഖയും കമിതാക്കളായിട്ടാണ് അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് ചാടുന്ന രംഗത്തിനിടെ അനുവാദമില്ലാതെ കമല്‍ ഹാസന്‍ തന്നെ ചുംബിച്ചു എന്നായിരുന്നു നടി ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.

'എന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ ബാലചന്ദ്രര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതേ കുറിച്ച് സംസാരിക്കാനാവു. പുന്നഗൈ മന്നന്‍ തനിക്ക് തമിഴ് സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ നേടി തന്ന ചിത്രമായിരുന്നു. എന്റെ അച്ഛന്‍ പ്രശ്‌നമുണ്ടാക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നത് പോലെ കരുതിയാല്‍ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സര്‍ എന്നോട് പറഞ്ഞത്. ഒരിക്കലും വൃത്തിക്കേട് ആയി ചിത്രീകരക്കില്ലെന്നും സ്‌നേഹത്തിന്റെ പ്രതിഫലനമായേ പ്രേക്ഷകരും എടുക്കൂ എന്നാണ് അവര്‍ പറഞ്ഞത്.

rekha-kamal-hasan

എന്നാല്‍ അവരെന്നെ പറ്റിച്ച് ഉമ്മ തരികയായിരുന്നു. സിനിമ റിലീസ് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം ഞാന്‍ തുറന്ന് പറഞ്ഞിരുന്നു. അതു കാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം ഇത് തന്റെ അറിവ് കൂടാതെ ചെയ്തതാണെന്ന് എല്ലാവരും അറിയണമമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടെന്നും രേഖ സൂചിപ്പിച്ചിരുന്നു. വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ ഇപ്പോള്‍ ഇത് പറയുന്നതെന്നും യാഥാര്‍ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നുമൊക്കെ രേഖ അന്ന് അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. ഈ വിവാദം ഇനി ബിഗ് ബോസില്‍ നിന്നും ചര്‍ച്ചയാക്കപ്പെടുമോ എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: rekha രേഖ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X