ടെറസില്‍ നിന്നും വീണ് മാസങ്ങളോളം കിടപ്പിലായി, വേദനിപ്പിച്ച അനുഭവം പങ്കുവെച്ച് ബിഗ് ബോസ് താരം
ബിഗ് ബോസ് റിയാലിറ്റി ഷോയുടെതായി വന്ന മിക്ക സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഹിന്ദിയില്‍ വിജയമായതിന് ശേഷമായിരുന്നു ബിഗ് ബോസ് മറ്റ് ഭാഷകളിലേക്ക് എത്തിയത്. മലയാളത്തില്‍ രണ്ട് സീസണുകളാണ് ബിഗ് ബോസിന്റെതായി ഇതുവരെ സംപ്രേക്ഷണം ചെയ്തത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ റിയാലിറ്റി ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ബിഗ് ബോസ് ആദ്യ സീസണില്‍ സാബുമോന്‍ വിജയി ആയപ്പോള്‍ രണ്ടാം സീസണ്‍ കോവിഡ് വ്യാപനം കാരണം അവസാനിപ്പിക്കുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം തമിഴില്‍ ബിഗ് ബോസിന്റെ നാലാം സീസണ്‍ അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്.

കമല്‍ഹാസന്‍ തന്നെ അവതാരകനായി എത്തുന്ന ഷോ മുന്ന് ദിവസം മുന്‍പാണ് ആരംഭിച്ചത്. 16 മല്‍സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസില്‍ പങ്കെടുക്കുന്നത്. വിവിധ മേഖലകളില്‍ നിന്നായുളള സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന ഷോയിലെ സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അതേസമയം ബിഗ് ബോസ് തമിഴിന്റെ കഴിഞ്ഞ എപ്പിസോഡില്‍ നടി സനം ഷെട്ടി നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് കടന്ത് വന്ത പാതൈ എന്ന ടാസ്‌ക് ബിഗ് ബോസ് നല്‍കിയിരുന്നു. ഈ ടാസ്‌കില്‍ ഓരോ മല്‍സരാര്‍ത്ഥികളും അവരുടെ ജീവിതത്തില്‍ നടന്ന മറക്കാനാവാത്ത സംഭവങ്ങളാണ് തുറന്നുപറയേണ്ടത്.

ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കില്‍ തന്റെ ഇരുപതാമത്തെ വയസില്‍ നടന്ന ഒരു സംഭവമായിരുന്നു നടി തുറന്നുപറഞ്ഞത്. ടെറസിന് മുകളില്‍ എന്തോ ചെയ്യുന്നതിനിടെ 20 ഫീറ്റിലധികം ഉയരത്തില്‍ നിന്നും താന്‍ താഴെ വീണുവെന്ന് നടി പറയുന്നു. അന്ന് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രണ്ട് മണിക്കൂറിലധികം ഞാന്‍ താഴെ വീണുകിടക്കുകയായിരുന്നു.

പിന്നാലെ ഒരു ഓട്ടോ ഡ്രൈവര്‍ എന്നെ കാണുകയും അദ്ദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ചികില്‍സയ്ക്ക് ശേഷം മകളുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായും അരയ്ക്ക് താഴെ തളര്‍ന്നതായും ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. മൂന്ന് ദിവസം കഴിഞ്ഞാണ് തനിക്ക് ശരിക്കും ബോധം വന്നതെന്ന് സനം പറയുന്നു.

അന്ന് മാതാപിതാക്കള്‍ തനിക്കായി ദിവസത്തില്‍ മൂന്ന് തവണ ബെഡ് പാനുകള്‍ മാറ്റിയിരുന്നു. കാല്‍വിരല്‍ മുതല്‍ താഴത്തെ പിന്നിലേക്ക് വരെ ഒരേ സമയം 100 സിറിഞ്ചുകള്‍ കുത്തിവെച്ചാലുളള കഠിനമായ വേദനയിലൂടെയാണ് താന്‍ കടന്നുപോയതെന്ന് സനം പറഞ്ഞു. ആറുമാസത്തിലേറെ താന്‍ ഈ അഗ്‌നിപരീക്ഷയിലൂടെ കടന്നുപോയി.
Recommended Video

13 മുതല്‍ 14 മാസം വരെ കിടപ്പിലായ ശേഷമാണ് താന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതെന്നും നടി പറഞ്ഞു. മാതാപിതാക്കള്‍ നല്‍കുന്ന നിരുപാധികമായ സ്‌നേഹമാണ് ലോകത്തിലെ പരമമായ കാര്യമെന്ന് അന്നുമുതല്‍ താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സനം പറഞ്ഞു. ഓരോ ദിവസവും അവരോടൊപ്പം ചെലവഴിക്കുന്നത് ഒരു അനുഗ്രഹം പോലെയാണ് തോന്നുന്നതെന്നും നടി പറഞ്ഞു.


Click it and Unblock the Notifications