നടി വസുന്ധര ദാസും ബിഗ് ബോസിലേക്ക് വരുന്നു! പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത മത്സരാര്‍തികളും ഈ സീസണില്‍

വീണ്ടുമൊരു ബിഗ് ബോസ് ഷോ വരാന്‍ വേണ്ടി കാത്തിരിക്കുകയാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍. രണ്ടാം സീസണ്‍ ജൂണില്‍ ആരംഭിച്ചെങ്കിലും കൊറോണ വന്നതോടെ പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ തെലുങ്ക്, തമിഴ് ഇന്‍ഡസ്ട്രികളില്‍ കൊവിഡ് കാലത്തും ബിഗ് ബോസ് നടക്കുകയാണെന്നുള്ളതാണ് രസകരമായ വിവരം.

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ നാലാം സീസണിനെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. നാലാം തവണയും കമല്‍ ഹാസന്‍ തന്നെ അവതാരകനാകുമെന്നാണ് അറിയുന്നത്. ഷോ വരുമെന്ന് അറിഞ്ഞതോടെ അതിലെ മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

vasundara-das

കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായിരുന്ന വനിത വിജയകുമാര്‍, റിയോ രാജ്, ലക്ഷ്മി മേനോന്‍ തുടങ്ങിയ താരങ്ങളൊക്കെ ഉണ്ടെന്നുള്ള തരത്തില്‍ സൂചനകള്‍ വന്നിരുന്നു. അതുപോലെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത് നടി വസുന്ധര ദാസിനെ കുറിച്ചാണ്. മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് വസുന്ധര ദാസ്.

അവതാരകനായ കമല്‍ ഹാസനൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള വസുന്ധര കൂടി ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാവുന്നുണ്ടെന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. രാവണപ്രഭു അടക്കമുള്ള മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് വസുന്ധര ദാസ്.

vasundara-das

നേരത്തെ പരിപാടിയുടെ ചില പ്രൊമോ വീഡിയോസും ടീസറുകളുമെല്ലാം പുറത്ത് വന്നിരുന്നു. ഇതോടെ പ്രേക്ഷകരും ആകാംഷയിലായിരുന്നു. ഒക്ടോബര്‍ നാലിനായിരിക്കും ഷോ ആരംഭിക്കുക എന്നും പ്രചരിക്കുന്നുണ്ട്. ഇതേ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ തന്നെ വിശദമാക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അതേ സമയം ഈ സീസണില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മത്സരാര്‍ഥി ലാസ്യ മഞ്ജുനാഥ് ആണെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. സംതിങ് സ്‌പെഷ്യല്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ നടിയാണ് ലാസ്യ. പിന്നീട് അവതാരകയായും നടിയായും തിളങ്ങിയ നടി ഇത്തവണ തമിഴ് ബിഗ് ബോസിന്റെ ഭാഗമാവുമെന്നാണ് സൂചന. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X