ബിഗ് ബോസിന്റെ പുതിയ സീസണില്‍ മോഹന്‍ലാലിന്റെ നായിക,ആരാധകന്‌റെ കമന്റിന് നടിയുടെ മറുപടി
ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ തിളങ്ങിയ നായികയാണ് കിരണ്‍ റാത്തോഡ്. വിക്രമിന്റെ ജെമിനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരം തുടര്‍ന്നും സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിരുന്നു. തമിഴിനൊപ്പം തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും നടി അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ താണ്ഡവം എന്ന ചിത്രത്തിലൂടെയാണ് കിരണ്‍ മലയാളത്തിലും എത്തിയത്. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത്.
ഗ്ലാമര്‍ റോളുകളിലും ഐറ്റം ഡാന്‍സുകളിലുമൊക്കെയാണ് കിരണ്‍ റാത്തോഡിനെ പ്രേക്ഷകര്‍ കൂടുതലായി കണ്ടത്. ബോളിവുഡിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തെന്നിന്ത്യന്‍ സിനിമാ ലോകമാണ് നടിയെ കൂടുതലായി സ്വീകരിച്ചത്. 1990കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആല്‍ബങ്ങളിലൂടെയാണ് കിരണ്‍ റാത്തോഡ് അഭിനയ രംഗത്തേക്ക് എത്തിയത്.

2001-ല്‍ പുറത്തിറങ്ങിയ യാദേന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്ക് എത്തിയത്. ഋത്വിക് റോഷന്‍, കരീന കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് കിരണ്‍ അഭിനയിച്ചിരുന്നത്. തുടര്‍ന്ന് തെലുങ്കിലും തമിഴിലുമായി തിരക്കേറിയ നായികമാരില്‍ ഒരാളായി കിരണ്‍ റാത്തോഡ് മാറുകയായിരുന്നു.

സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം കിരണ്‍ റാത്തോഡ് സമൂഹ മാധ്യമങ്ങളിലൂടെ എത്താറുണ്ട്. നടി പങ്കുവെക്കാറുളള ഗ്ലാമറസ് ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കൂടാതെ ആരാധകരുടെ ചോദ്യങ്ങള്‍ക്കും കമന്റുകള്‍ക്കുമെല്ലാം മറുപടിയുമായി നടി എത്താറുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ കമന്റിന് കിരണ്‍ റാത്തോഡ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിന്റെ നാലാം സീസണില്‍ നടിയും പങ്കെടുക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ നാലിനാണ് ബിഗ് ബോസ് തമിഴ് നാലാം പതിപ്പ് ആരംഭിക്കുന്നത്.

ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുളള ഒരു ആരാധകന്റെ കമന്റിന് മറുപടിയുമായിട്ടാണ് കിരണ്‍ എത്തിയിരുന്നത്. ഞാന്‍ ഇപ്പോള്‍ എന്റെ വീട്ടില്‍ സന്തോഷവതിയാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു നടി എത്തിയത്. ഈ കമന്റിലൂടെ തമിഴ് ബിഗ് ബോസിലേക്ക് താനില്ലെന്നാണ് നടി അറിയിച്ചിരിക്കുകയാണ്. അതേസമയം ബിഗ് ബോസില്‍ പങ്കെടുക്കുന്ന മറ്റ് മല്‍സരാര്‍ത്ഥികളുടെ വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Recommended Video

നടിമാരായ ശിവാനി നാരായണ, രമ്യ പാണ്ഡ്യന്‍, ഗബ്രിയേല, നടന്മാരായ ആരി, റിയോ രാജ്, ജിതന്‍ രമേഷ്, കോമേഡിയന്‍ ആരതംഗി നിഷ, യൂടൂബര്‍ സുരേഷ് ചക്രബര്‍ത്തി, മോഡലായ ബാലാജി മുരുകദോസ്, ഗായകരായ ആജീദ് ഖാലിദ്, വേല്‍മുരുകന്‍, വിജെ അര്‍ച്ചന, മോഡലായ സനം ഷെട്ടി, കോമേഡിയന്‍ അനു മോഹന്‍, മോഡലായ സോമശേഖര്‍ എന്നിവരുടെ പേരുകളാണ് ഇത്തവണത്തെ മല്‍സരാര്‍ത്ഥികളായി പറഞ്ഞുകേള്‍ക്കുന്നത്.കമല്‍ഹാസനൊപ്പം മുന്‍പ് അന്‍പേ ശിവം എന്ന ചിത്രത്തില്‍ അഭിനയിച്ച താരമാണ് കിരണ്‍. സുന്ദര്‍ സി ആയിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്.


Click it and Unblock the Notifications