ബിഗ് ബോസ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കി; വിന്നറാവാന്‍ സാധ്യതയുള്ള താരത്തെ പ്രവചിച്ച് ആരാധകര്‍
ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം കമല്‍ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ നാലാം പതിപ്പ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് കടന്ന വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ യില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നതും പ്രേക്ഷകരില്‍ നിന്നും കൂടുതല്‍ വോട്ട് ലഭിച്ച താരവുമാണ് വിജയിക്കുക.
ആരി അര്‍ജുന്‍, രമ്യ പാണ്ഡ്യന്‍, സോം ശേഖര്‍, ബാലാജി മുരുഗദോസ്, റിയോ രാജ് എന്നിവരാണ് ബിഗ് ബോസ് തമിഴിലെ അവസാന അഞ്ച് ഫൈനലിസ്റ്റുകള്‍. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ചവരാണെങ്കിലും ആരി അര്‍ജുന്‍ വിജയിക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങളാണ് ഏറ്റവും കൂടുതലായി ഉയര്‍ന്ന് കേള്‍ക്കുന്നത്. ഈ സീസണിലെ ശക്തനായ മത്സരാര്‍ഥികളില്‍ ഒന്നാം സ്ഥാനം അര്‍ജുന് തന്നെയായിരുന്നു.

ഷോ യിലെത്തിയത് മുതല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരി അര്‍ജുന് വലിയ ആരാധക പിന്‍ബലമാണ് ലഭിച്ചിട്ടുള്ളത്. ഹൗസിനുള്ളില്‍ ഉണ്ടായിരുന്ന സമയത്തെല്ലാം അര്‍ജുനോടുള്ള സ്‌നേഹം ഫോളോവേഴ്‌സ് പ്രകടിപ്പിച്ചിരുന്നു. വോട്ടിന്റെ കാര്യത്തിലും ആരി അര്‍ജുന്‍ തന്നെയാണ് മുന്നില്‍. 2005 മുതല്‍ സിനിമയില്‍ അഭിനയിക്കുന്ന താരത്തിന്റെ ബിഗ് ബോസിലെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.
Recommended Video
ആഴ്ചയില്‍ രണ്ട് ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതിനഞ്ച് ആഴ്ചകള്‍ നില്‍ക്കുന്നതോടെ 30 ലക്ഷം രൂപയോളം സ്വന്തമാക്കിയിട്ടാണ് അര്‍ജുന്‍ തിരികെ വീട്ടിലേക്ക് പോവുക. മാത്രമല്ല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയാണെങ്കില്‍ വലിയൊരു അംഗീകാരം കൂടി അര്‍ജുന്‍ സ്വന്തമാക്കും. ജനുവരി പതിനേഴിന് വൈകുന്നേരം ആറ മണി മുതലാണ് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്.


Click it and Unblock the Notifications