ബിഗ് ബോസില്‍ അടുത്ത പ്രണയത്തിനുള്ള സാധ്യത തെളിഞ്ഞു; മത്സരാര്‍ഥികളുടെ വീഡിയോ പ്രചരിക്കുന്നു

ഉലകനായകന്‍ കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസിന്റെ നാലം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ എല്ലാ ഭാഷകളിലും ബിഗ് ബോസ് ഷോ നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കൊടുവില്‍ തമിഴിലും ഹിന്ദിയിലുമടക്കം ഷോ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

തമിഴില്‍ തുടര്‍ച്ചയായി നാലാം സീസണിലും കമല്‍ ഹാസന്‍ തന്നെയാണ് അവതാരകനായി എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ പതിനാറ് മത്സരാര്‍ഥികളാണ് ഇത്തവണയും ഷോ യില്‍ എത്തിയിരിക്കുന്നത്. ഓരോ ദിവസവും സംഭവബഹുലമായ നിമിഷങ്ങളാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ നടക്കുന്നത്. അതില്‍ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ഒരു പ്രണയത്തിനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

shivani-balaji

തമിഴിലെ എല്ലാ സീസണിലും ഒരു പ്രണയമെങ്കിലും ഉണ്ടായിരിക്കാറുണ്ട്. ഇത്തവണ ബാലാജി മുരുഗദോസ് -ശിവാനി എന്നിവരെ കുറിച്ചുള്ള വിവരങ്ങളാണ് തുടക്കത്തിലേ വന്നിരിക്കുന്നത്. വൈകാതെ തന്നെ ഒരു പ്രണയകഥ ബിഗ് ബോസില്‍ ആരംഭിക്കുമെന്ന് തന്നെയാണ് കഥകള്‍ പ്രചരിക്കുന്നത്. ശിവാനിയുമായി സംസാരിച്ചതിന് ശേഷം ബാലാജി അവള്‍ക്കൊപ്പം നടക്കുകയും അവളുടെ മുന്നില്‍ നിന്ന് വ്യായമം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു.

ഇപ്പോഴിതാ ഇതുവരെ ആരും കാണാത്ത ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഒരു വാതിലിന് അടുത്ത് ഇരുന്ന് ശിവാനിയും രമ്യയും ബാലാജിയും തമ്മില്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ സീസണിലെ പ്രണയിതാക്കളായ കെവിനും ലോസ്ലിയയും അവരുടെ പ്രണയം പറഞ്ഞ സ്ഥലത്തായിരുന്നു ഇത്തവണ മത്സരാര്‍ഥികള്‍ ഇരുന്നത്. അതുകൊണ്ട് ശിവാനിയും ബാലാജിയും തമ്മിലുള്ള അടുപ്പം അതുപോലൊന്ന് ആവുമോന്ന് കാത്തിരുന്ന് കാണണം.

കഴിഞ്ഞ സീസണുകളിലും നിരവധി താരങ്ങള്‍ പ്രണയത്തിലായിരുന്നു. ആദ്യം ആരവും ഓവിയയും തമ്മിലുള്ള സൗഹൃദമാണ് ചര്‍ച്ചയാക്കപ്പെട്ടത്. എന്നാല്‍ പുറത്ത് വന്നതിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. അതിന് ശേഷം അഭിരാമി- മുഖന്‍, ലോസ്ലി-കെവിന്‍, ഐശ്വര്യ- ദത്ത, യഷിക-മഹത്, എന്നിവര്‍ തമ്മില്‍ ബിഗ് ബോസിലൂടെ പ്രണയത്തിലായിരുന്നു.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X