ബി​ഗ് ബോസ് സീസൺ 7ന്റെ അവതാരകനാകാൻ 130 കോടി പ്രതിഫലം ആവശ്യപ്പെട്ട് കമൽഹാസൻ?, പുതിയ വിവരങ്ങൾ ഇങ്ങനെ!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരേയൊരു റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഷോയിൽ പങ്കെടുത്താൽ ലഭിക്കുന്ന പബ്ലിസിറ്റി സിനിമയിൽ അഭിനയിച്ചാൽ പോലും മത്സരാർത്ഥികൾക്ക് കിട്ടിയെന്ന് വരില്ല. പല സിനിമാ താരങ്ങളും കൂടുതൽ അവസരങ്ങൾ സമ്പാദിച്ചത് പോലും ബി​ഗ് ബോസിൽ പങ്കെടുത്ത ശേഷമാണ്.

ഹിന്ദിയിലാണ് ആദ്യം ബി​ഗ് ബോസ് ഷോ ആരംഭിച്ചത്. ബോളിവുഡിൽ ഷോ ഹിറ്റായതോടെയാണ് തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലും ആരംഭിച്ചത്. ഹോളിവുഡിൽ ബി​ഗ് ബ്രദർ എന്ന പേരിലാണ് ഷോ അറിയപ്പെടുന്നത്.

നൂറ് ദിവസം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒപ്പമുള്ള കുറച്ചുപേരോട് മാത്രം ഇടപഴകി അതിജീവിക്കുക എന്നതാണ് ഷോയുടെ ഉള്ളടക്കം. ഇതിനിടയിൽ പലവിധത്തിലുള്ള ടാസ്കുകളും വിജയിക്കണം. പ്രേക്ഷകരുടെ താൽപര്യത്തിന് അനുസരിച്ച് ഏത് മത്സരാർത്ഥിക്കാണോ ജനപിന്തുണ അവസാനം വരെ ലഭിക്കുന്നത് അയാൾ വിജയിയായി കപ്പ് ഉയർത്തും. മലയാളത്തിൽ അഞ്ചാം സീസണാണ് നടന്നുകൊണ്ടിരിക്കുന്നത്. ജൂലൈ ആദ്യവാരം ​ഗ്രാന്റ് ഫിനാലെ ഉണ്ടാകും.

Kamal Haasan

ബി​ഗ് ബോസ് ഹിന്ദിയിൽ ആരംഭിച്ചപ്പോൾ മുതൽ ഇതുവരെയും നടൻ സൽമാൻ ഖാനാണ് ഷോയുടെ അവതാരകൻ. കന്നടത്തിൽ നടൻ കിച്ച സുധീപും തെലുങ്കിൽ നാ​ഗാർജുനയും തമിഴിൽ കമൽഹാസനും മലയാളത്തിൽ മോഹൻലാലുമാണ് ഹോസ്റ്റ് ചെയ്യുന്നത്. സൽമാൻ ഖാൻ, കമൽഹാസൻ എന്നിവരുടെ അവതരണത്തിനാണ് ആരാധകർ കൂടുതൽ.

മത്സരാർത്ഥികളുടെ പൾസ് അറിഞ്ഞ് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചാണ് ഇരുവരും ഷോ മുന്നോട്ട് കൊണ്ടുപോകുന്നത്. മോ​ഹൻലാൽ ഇടയ്ക്ക് മത്സരാർത്ഥികളോട് തണുപ്പൻ സമീപനം സ്വീകരിക്കുമ്പോൾ സൽമാൻ ഖാനെപ്പോലെയോ കമൽഹാസനെപ്പോലെയോ പ്രതികരിക്കുവെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.

തമിഴ് ബി​ഗ് ബോസ് വിജയ് ടിവിയിലാണ് സംപ്രേഷണം ചെയ്യപ്പെടാറുള്ളത്. ഇതുവരെ ആറ് സീസണുകൾ പൂർത്തിയായി. ഏഴാം സീസൺ വൈകാതെ ആരംഭിക്കും. ബിഗ് ബോസ് തമിഴ് സീസൺ ആറ് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അവസാനിച്ചത്.

ജിപി മുത്തു, ട്രാൻസ്ജെൻഡർ ശിവിൻ ഗണേശൻ, അസൽ കോലാർ, നിവാഷിനി, ക്വിൻസി, ശാന്തി, വിജെ മഹേശ്വരി, അസിം, റോബർട്ട് മാസ്റ്റർ, എടികെ, ജനനി, കത്തിരവൻ, മണി, രചിത, നടി ആയിഷ, ഷെറിൻ ഷാം, ടിക്ക് ടോക്ക് സെലിബ്രിറ്റി ധനലക്ഷ്മി, റാം രാമസ്വാമി, വിക്രമൻ, മൈന നന്ദനി എന്നിവരായിരുന്നു മത്സരാർത്ഥികൾ. ടൈറ്റിൽ വിജയിയായത് അസീം ആയിരുന്നു. വിക്രമൻ രണ്ടാം സ്ഥാനവും ശിവിൻ മൂന്നാം സ്ഥാനവും നേടി.

Kamal Haasan

സീസൺ ഏഴിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. ഇത്തവണയും നടൻ കമൽഹാസൻ തന്നെയാണ് ഷോയുടെ അവതാരകൻ എന്നാണ് റിപ്പോർ‌ട്ട്. ഷൂട്ടിങുമായി ബന്ധപ്പെട്ടോ ശാരീരിക അസ്വസ്ഥതകൾ വരുമ്പോഴോ മാത്രമാണ് കമൽഹാസന് പകരമായി മറ്റ് താരങ്ങൾ തമിഴ് ബി​​ഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്തിട്ടുള്ളത്.

ബി​ഗ് ബോസ് തമിഴ് അൾട്ടിമേറ്റ് നടക്കുമ്പോൾ അവസാനത്തെ വീക്കെൻഡ് എപ്പിസോഡുകളും ​​ഗ്രാന്റ് ഫിനാലെയും ഹോസ്റ്റ് ചെയ്തത് നടൻ സിമ്പുവായിരുന്നു. ഹിന്ദി ബി​ഗ് ബോസിൽ സൽമാൻ ഖാൻ ആരെയും പ്രീതിപ്പെടുത്താതെ പറയാനുള്ളത് മുഖത്ത് നോക്കി പറയും. അതേ രീതി തന്നെയാണ് കമൽഹാസൻ തമിഴിലും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കമൽഹാസൻ ഷോയുടെ അവതാരകനായി വരുന്നത് പ്രേക്ഷകർക്കും താൽപര്യമാണ്.

എന്നാൽ‌ സീസൺ ഏഴിന്റെ അവതാരകനാകാൻ ഭീമൻ തുക താരം പ്രതിഫലമായി ചോദിച്ചുവെന്നാണ് റിപ്പോർട്ട്. 130 കോടി രൂപയാണ് താരം പ്രതിഫലമായി ചോദിച്ചിരിക്കുന്നത്. എന്നാൽ താരത്തിന്റെ ഡിമാന്റ് അണിയറപ്രവർത്തകർ അം​ഗീകരിച്ചുവോ എന്നതിൽ വ്യക്തതയില്ല. സീസൺ ഏഴിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ പുരോ​​ഗമിക്കുകയാണ്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X