ബിഗ് ബോസ് ഷോ വീണ്ടും ആരംഭിച്ചു! ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ഥി ഈ സുന്ദരിയാണ്
ഇന്ത്യയില്‍ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ ഷോ ആണ് ബിഗ് ബോസ്. മലയാളമടക്കം ഒട്ടുമിക്ക എല്ലാ ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോ മലയാളത്തില്‍ രണ്ട് സീസണുകളിലായി നടത്തിയിരുന്നു. രണ്ടാം തവണ പൂര്‍ത്തിയാവുന്നതിന് മുന്‍പ് കൊറോണ വന്നതോടെ പാതി വഴിയില്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു. ഉടനെ മറ്റൊരു ബിഗ് ബോസ് ഷോ മലയാളത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ല.
എന്നാല്‍ കൊറോണയെയും മറികടന്ന് ബിഗ് ബോസ് ഷോ നടത്തുകയാണ് തെലുങ്ക് ഇന്‍ഡസ്ട്രി. നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ നാലാം സീസണ്‍ ആണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണയും പതിനാറ് മത്സരാര്‍ഥികളാണ് ഷോ യില്‍ പങ്കെടുക്കുന്നത്. കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും അതിനെ മറികടന്ന് സെപ്റ്റംബര്‍ ആറിനായിരുന്നു ഷോ തുടങ്ങിയത്.

ബിഗ് ബോസിന്റെ നാലാം ഘട്ടവും വിജയത്തോടെയാണ് തുടങ്ങിയതെന്നാണ് അറിയുന്നത്. ഒപ്പം മത്സരാര്‍ഥികളെ കുറിച്ചുള്ള ഓരോ വിവരങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. നടി ലാസ്യ മഞ്ജുനാഥ് ആണ് ഈ സീസണിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന മത്സരാര്‍ഥി എന്നാണ് അറിയുന്നത്. ലാസ്യയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് കൂടുതൽ വ്യക്തത ഇതുവരെ ഇല്ലെങ്കിലും മുൻപിൽ നിൽക്കുന്നത് നടിയാണെന്നാണ് അറിയുന്നത്. ടെലിവിഷന്‍ നടിയും അവതാരകയുമായ ലാസ്യ 'സംതിങ് സ്‌പെഷ്യല്‍' എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
എന്‍ജീനിയറിങ് ബിരുദധാരിയായ ലാസ്യ തെലുങ്കില്‍ ഹിറ്റായ നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിരുന്നു. മാത്രമല്ല നിരവധി അവാര്‍ഡുകളും കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ നേടി എടുത്തിരുന്നു. ഏറെ കാലം സഹപ്രവര്‍ത്തകനായ രവിയും ലാസ്യയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അതിലൊന്നും സത്യമില്ലെന്ന് തെളിയിച്ച് ലാസ്യയുടെ കാമുകനായ മഞ്ജുനാഥിനെ 2017 ല്‍ വിവാഹം കഴിച്ചു.

വിവാഹം നടന്ന അതേ വര്‍ഷമായിരുന്നു നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം. 2019 ല്‍ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിച്ചു. ഇതോടെ കരിയറില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് മാറി നിന്നിരുന്നു. ഒടുവില്‍ ബിഗ് ബോസിലേക്ക് കൂടി എത്തിയിരിക്കുകയാണ്. തെലുങ്കിലെ മൂന്നാം സീസണില്‍ ലാസ്യയും ഉണ്ടാവുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അന്ന് നടി പങ്കെടുത്തിരുന്നില്ല.


Click it and Unblock the Notifications











